Flash News

6/recent/ticker-posts

പാർട്ടി ഗ്രൂപ്പും ഓൺലൈൻ ക്ലാസുംലെഫ്റ്റ് ആയാൽ നാളെ ചിലപ്പോൾ രണ്ട് ഗ്രൂപ്പിൽ ചേർത്തിട്ടുണ്ടാകും.

Views
     Vengara popular news
✍🏻Reporter : NSNM - PALANI

പാർട്ടി ഗ്രൂപ്പും ഓൺലൈൻ ക്ലാസും


" ഇതു വല്ലാത്ത കഷ്ടമായിപ്പോയല്ലോ...ഫോൺ തുറന്നാൽ കൂമ്പാരം 
മെസ്സേജുകൾ...! "
പോസ്റ്ററും വീഡിയോയും ടെസ്റ്റുകളും വാട്സാപ്പ് ഗ്രൂപ്പുകളിൽ കവിഞ്ഞ് ഒഴുകുകയാണ്.
     എല്ലാവരും ഒരുപോലെ പരാതി പറയുകയാണ്, കുട്ടികളുടെ ഓൺലൈൻ ക്ലാസ്സ് തന്നെ ഫോണിന് താങ്ങാനാവുന്നില്ല.അപ്പോഴാണ് തെരഞ്ഞെടുപ്പ് കോലാഹലങ്ങളുമായി പാർട്ടി വക വാട്സാപ്പ് ഗ്രൂപ്പ്.!പലരും നമ്മുടെ അനുവാദം ചോദിക്കാതെ നമ്മെ ഗ്രൂപ്പിൽ ചേർക്കുകയാണ്.അനുവാദം ചോദിച്ചാൽ ഒരിക്കലും ഈ ഓൺലൈൻ ക്ലാസിന്റെ സാഹചര്യത്തിൽ സമ്മതിക്കില്ലെന്ന് അറിയാവുന്നത് കൊണ്ടാകും ഇങ്ങനെ ചേർക്കുന്നത്.പാർട്ടി പ്രവർത്തകരെല്ലാം നെട്ടോട്ടമോടുകയാണ്. മുമ്പ് അവർ ഓടിയിരുന്നത് ചുമരിൽ പോസ്റ്റർ ഒട്ടിക്കാനും വീടുകൾ തോറും വോട്ട് ചോദിക്കാനും പ്രകടന -ഘോഷയാത്രകൾക്കു മായിരുന്നു. വോട്ട് ലിസ്റ്റിൽ പേര് ചേർക്കുന്ന ആവേശത്തോടെ തന്നെയാണ് ഗ്രൂപ്പിൽ പേര് ചേർക്കാനുള്ള നെട്ടോട്ടവും . എന്നാൽ,കോവിഡ്
അഴിഞ്ഞാടി നടക്കുമ്പോൾ എല്ലാവരും വാട്ട്സ്ആപ്പിനെ ആശ്രയിച്ചിരിക്കുകയാണ്.  ചിലപ്പോൾ തോന്നും ഈ ഗ്രൂപ്പുകളൊക്കെ വൈറസ് ആണോ എന്ന് . ഇന്ന് ഒരു ഗ്രൂപ്പിൽ ലെഫ്റ്റ് ആയാൽ നാളെ ചിലപ്പോൾ രണ്ട് ഗ്രൂപ്പിൽ  ചേർത്തിട്ടുണ്ടാകും. ലെഫ്റ്റ് ആയാലോ ...? അഡ്മിൻസ് 
' സ്വകാര്യമായി '
ചോദിക്കും." എന്തേ ലെഫ്റ്റായീ " എന്ന് . പലരും ഇത്തരം ഗ്രൂപ്പുകളിൽ തുടരുന്നത് താൽപര്യമുണ്ടായിട്ടാവില്ല. ഒന്നുകിൽ അഡ്മിൻ തന്റെ ബന്ധുവോ അയൽവാസിയോ നമുക്ക് വേണ്ടപ്പട്ടവരോ ആയിരിക്കും. അവരെ മുഖം ചുളിക്കേണ്ടെന്ന് കരുതി ഗ്രൂപ്പിൽ തുടരും.
       "കുട്ടികൾക്ക് ക്ലാസ് സമയം ഫോൺ കൊടുത്ത് ഒരു പണിക്കും പോകാൻ പറ്റില്ല അപ്പോഴേക്ക് അതിൽ വന്ന മെസേജിന്റെ ഉറവിടം
തേടി പിള്ളേര് രാഷ്ട്രീയ ഗാനമാസ്വദിച്ചിരിക്കുമെന്ന് "പല അമ്മമാരും പരസ്പരം പരാതി പറയുന്നു.വാർഡുമായി ബന്ധപ്പെട്ട് ചേർത്ത് ഗ്രൂപ്പ് ,അടുത്ത പരിചയ ത്തിന്റെ പേരിൽ ചേർത്ത ഗ്രൂപ്പ് ,ബന്ധുവായതിന്റെ പേരിൽ ചേർത്ത ഗ്രൂപ്പുകൾ അങ്ങനെ ഒരു ലോഡ് ഗ്രൂപ്പുകൾ..!!
     എന്നാണാവോ ഇതിനൊരു അവസാനം ?!തെരഞ്ഞെടുപ്പ് തീർന്നാൽ തീരുമോ ? ഇല്ല, വോട്ടെണ്ണലായി .... സത്യപ്രതിജ്ഞയായി .... എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് വേങ്ങര പോപ്പുലർ ന്യൂസ് ചാനൽ.ഇവിടെ ജാതി - മത - ദേശീയ-അന്തർദേശീയ -രാഷ്ട്രീയ-രാഷ്ട്രീയേതര വാർത്തകളാണ് പ്രസിദ്ധീകരിക്കുന്നത്. ഇവിടെ അറിവും വിവരവും ജനങ്ങൾക്ക് ലഭിക്കുക മാത്രമല്ല, താൻ ജീവിക്കുന്ന ചുറ്റുപാടിനെ കുറിച്ചും മറ്റു ലോകോത്തര വിവരങ്ങളും ജനങ്ങളിലെത്തുന്നു.അതുകൊണ്ട് തന്നെ കുറഞ്ഞ നാളുകൾ കൊണ്ട് പ്രേക്ഷകർ വേങ്ങര പോപ്പുലർ ന്യൂസിന്റെ 42 പടവുകൾ കയറിക്കഴിഞ്ഞു.


Post a Comment

3 Comments