Flash News

6/recent/ticker-posts

കണ്ണമംഗലം ഗ്രാമപ്പഞ്ചായത്തിൽ കോൺഗ്രസ് ഇത്തവണ മുസ്‌ലീംലീഗുമായി സീറ്റ് ധാരണയിലായി.

Views
കണ്ണമംഗലത്ത് കോൺഗ്രസ് ലീഗുമായി ധാരണയായി

കണ്ണമംഗലം: കണ്ണമംഗലം ഗ്രാമപ്പഞ്ചായത്തിൽ കോൺഗ്രസ് ഇത്തവണ മുസ്‌ലീംലീഗുമായി സീറ്റ് ധാരണയിലായി. പഞ്ചായത്തിൽ ആകെയുള്ള 20 സീറ്റിൽ 13 എണ്ണത്തിൽ മുസ്‌ലിംലീഗും ഏഴെണ്ണത്തിൽ കോൺഗ്രസും മത്സരിക്കാനാണ് തീരുമാനമായത്.

യു.ഡി.എഫ്. പക്ഷത്തോടൊപ്പം ചേർന്ന വെൽഫെയർപാർട്ടിക്ക് സീറ്റ് നൽകിയിട്ടില്ല. കഴിഞ്ഞതവണ കോൺഗ്രസ് ഇവിടെ എൽ.ഡി.എഫുമായി സഹകരിച്ച് ജനകീയമുന്നണി എന്ന പേരിലായിരുന്നു മത്സരിച്ചത്. നിലവിൽ മുസ്‌ലിംലീഗിന് ഒമ്പതും ജനകീയമുന്നണിയായി മത്സരിച്ച കോൺഗ്രസുകാർക്ക് അഞ്ചും അംഗങ്ങളാണുള്ളത്. മത്സരത്തിൽ രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷത്തിലാണ് മുസ്‌ലിംലീഗിന് ഭരണം ലഭിച്ചിരുന്നത്.

ഒന്നര വർഷത്തിനുശേഷം വന്ന പാർലമെന്റ് ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി യു.ഡി.എഫ്. പുനഃസ്ഥാപിച്ച് ലീഗും കോൺഗ്രസും ഒന്നിച്ചു. യു.ഡി.എഫ് ധാരണ വന്നതോടെ നിലവിലുണ്ടായിരുന്ന ലീഗ് അംഗമായ വൈസ്‌പ്രസിഡന്റ് സ്ഥാനം രാജിവെച്ച് കോൺഗ്രസിന് നൽകുകയും ചെയ്തിരുന്നു.

പ്രതിപക്ഷത്ത് ഒരംഗം വെൽഫെയർപാർട്ടിയുടെ പ്രതിനിധിയാണ്.


Post a Comment

0 Comments