Flash News

6/recent/ticker-posts

വിദേശത്ത് നിന്ന് എത്തുന്നവർക്ക് ക്വാറൻറീൻ ഏഴ് ദിവസം തന്നെ

Views

വിദേശത്ത് നിന്ന് എത്തുന്ന പ്രവാസികൾ ക്വാറൻറീനിൽ കഴിയേണ്ടത് ഏഴ് ദിവസം തന്നെയെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവരുടെ കൈവശം കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ഏഴ് ദിവസത്തെ ക്വാറൻറീൻ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവുണ്ട്. എന്നാൽ, അത് സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ലെന്നും തൽസ്ഥിതി തുടരുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാന സർക്കാറിന്റെ നിലവിലുള്ള ഉത്തരവ് പ്രകാരം ഏഴ് ദിവസമാണ് ക്വാറൻറീൻ, എട്ടാം ദിവസ കോവിഡ് പരിശോധന നടത്തി നെഗറ്റിവാണെങ്കിൽ ഹോം ക്വാറന്റീനിൽ തുടരാം. പരിശോധന നടത്താത്തവർ 14 ദിവസം ക്വാറൻ്റീനിൽ തുടരണം. കേന്ദ്രത്തിൻ്റെ നിർദേശം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രവാസികൾ വിമാന യാത്രക്ക് 72 മണിക്കൂർ മുമ്പ് നടത്തിയ ആർ.ടി.പി.സി.ആർ പരിശോധന ഫലം നെഗറ്റിവ് ആണെങ്കിൽ രാജ്യത്ത് ക്വാറൻറിൻ ആവശ്യമില്ല. ഇത്തരക്കാർ വീടുകളിലോ സ്ഥാപനങ്ങളിലോ ക്വാറൻറിനിൽ കഴിയേണ്ടതില്ലെന്നും ഉത്തരവിൽ പറയുന്നു. അതത് സംസ്ഥാനങ്ങൾക്ക് ഈ വിഷയത്തിൽ തീരുമാനം എടുക്കാമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. പ്രവാസികളുടെ ക്വാറന്റിൻ സംബന്ധിച്ച് സംസ്ഥാനം നിലവിലുള്ള രീതിയിൽ മാറ്റം വരുത്തിയിട്ടില്ല. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്നും പ്രവാസികൾ നിലവിലെ ക്വാറൻറീൻ നിർദേശം പൂർണമായും പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.


Post a Comment

0 Comments