Flash News

6/recent/ticker-posts

കലക്ടറുടെതെരെഞ്ഞെടുപ്പ്പെരുമാറ്റ ചട്ടങ്ങൾ

Views

    ✍🏻Reporter : NSNM - PALANI

 നമ്മുടെ കലക്ടറുടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും പുറത്തിറക്കി.ഇതുവരെ പിറക്കാത്ത അതും റോഡരികിലും മറ്റും താമസിക്കുന്ന വീട്ടുകാർക്കും ബിൽഡിങ് ഓണേഴ്സ് തുണയാകുന്ന ഒരു കിടിലൻ 
 ' തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം '
തന്നെയാണിത് നമുക്ക് അതെന്താണെന്ന് വായിക്കാം.
    ' ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം തുടങ്ങിയവയിൽ അയാളുടെ അനുവാദം കൂടാതെ കൊടിമരം നാട്ടുന്നതിനോ പരസ്യം ഒട്ടിക്കുന്നതിനോ മുദ്രാവാക്യങ്ങൾ എഴുതുന്നതിനോ ഉപയോഗിക്കാൻ രാഷ്ട്രീയകക്ഷികൾക്കോ സ്ഥാനാർത്ഥികൾക്കോ അവരുടെ അനുയായികൾക്കോ അനുവാദമില്ല '.ഇത്രയും ആണ് അതിൽ കുറിച്ചിരിക്കുന്നത്. മുമ്പ് സമ്മതമില്ലാതെ പല കെട്ടിടങ്ങളിലും മതിലുകളിലും സ്ഥലങ്ങളിലും പരസ്യം പതിച്ചതിനാലും ബാനറുകൾ കെട്ടിയതിനാലും കൊടിമരങ്ങൾ 
നാട്ടിയതിനാലും രക്തച്ചൊരിച്ചിലുകൾക്ക് കാരണമായിട്ടുണ്ട്.
     അതുപോലെ തന്നെ തെരഞ്ഞെടുപ്പിനെ ഉപയോഗിക്കേണ്ടവ എന്നും ഉപയോഗിക്കാൻ പാടില്ലാത്തവ എന്നും
 ' ശുചിത്വമിഷൻ ' വേർതിരിച്ച്  രൂപകൽന ചെയ്തിട്ടുണ്ട്. പേപ്പർ, പോളി എത്തിലീൻ തുടങ്ങിയ പ്രകൃതി 
സൗഹൃദ/ പുന:ചംക്രമണ സാധ്യതയുള്ള വസ്തുക്കളാണ് പ്രചാരണത്തിനായി ഉപയോഗിക്കേണ്ടതെന്നും,ഫ്ലക്സ്, പിവിസി, പോളിസ്റ്റർ , നൈലോൺ, 
കൊറിയൻക്ലോത്ത് ,
പ്ലാസ്റ്റിക് പേപ്പർ , പ്ലാസ്റ്റിക് റിബ്ബൺ,പ്ലാസ്റ്റിക് നൂൽ മുതലായവ പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും നിയമം പുറപ്പെടുവിച്ചു .
      ഇനി ഈ നിയമങ്ങൾ
ലംഘിക്കുന്നവർക്കാവട്ടെ,   പതിനായിരം രൂപയും 25,000 രൂപയും 50,000 രൂപയും വരെ പിഴയും പ്രിൻറിംഗ് സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കലും അല്ലെങ്കിൽ 2000 രൂപ പിഴയും ആറുമാസം തടവും അതല്ലെങ്കിൽ ഇവ രണ്ടും കൂടി  അനുഭവിക്കേണ്ടി വരുമെന്നും പറയുന്നു.
         തെരഞ്ഞെടുപ്പ് ചട്ടങ്ങളെ മാനിച്ച് നിയമാവലിക്ക് അനുസരിച്ച് നീങ്ങാൻ സ്ഥാനാർത്ഥികളും അനുയായികളും സ്ഥാപനങ്ങളും ശ്രദ്ധ ചെലുത്തണം.
   *NSNM - PALANI*


Post a Comment

0 Comments