Flash News

6/recent/ticker-posts

ആഷിഖി താരം രാഹുല്‍ റോയി മസ്തിഷ്ഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍

Views


പ്രശസ്ത ബോളിവുഡ് നടന്‍ രാഹുല്‍ റോയ്ക്ക്(52) മസ്തിഷ്ഘാതം സംഭവിച്ചതായി റിപ്പോര്‍ട്ട്. ലൈവ് ദ ബാറ്റില്‍ ഇന്‍ കാര്‍ഗില്‍(LAC)എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടയിലാണ് സംഭവം. ഉടന്‍ തന്നെ അദ്ദേഹത്തെ മുംബൈയിലുളള നാനാവതി ആശുപത്രിയിലെത്തിച്ചു. താരം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

അദ്ദേഹത്തെ കാർഗിലിൽ നിന്ന് ശ്രീനഗറിലേക്കും പിന്നീട് നാനാവതി ആശുപത്രിയിലേക്കും കൊണ്ടുപോയി എന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാഹുല്‍ സുഖം പ്രാപിച്ചു വരികയാണെന്ന് വാർത്ത സ്ഥിരീകരിച്ച നടന്‍റെ സഹോദരൻ റോമർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

രാഹുൽ റോയിക്ക് പുറമെ മുൻ ബിഗ് ബോസ് മത്സരാർത്ഥി നിഷാന്ത് സിംഗ് മൽഖാനിയും എൽ‌എസി ചിത്രത്തിലുണ്ട്. നിതിന്‍ കുമാര്‍ ഗുപ്തയാണ് സംവിധാനം. ചിത്ര വകീല്‍ ശര്‍മ്മ, നിവേദിത ബസു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിഷാന്താണ് ചിത്രത്തിലെ നായകന്‍. കേണലിന്‍റെ വേഷത്തിലാണ് ആഷിഖി നായകനെത്തുന്നത്. 17 ദിവസത്തെ ഷൂട്ടാണ് കാര്‍ഗിലിലുള്ളത്. ഇനി രണ്ട് ദിവസത്തെ ഷൂട്ടിംഗ് കൂടി ബാക്കിയുണ്ട്.

മഹേഷ് ഭട്ടിന്‍റെ സംവിധാനത്തില്‍ 1990ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമാണ് ആഷിഖി. അനു അഗര്‍വാളായിരുന്നു ചിത്രത്തിലെ നായിക. പ്രണയം പ്രമേയമായ ചിത്രത്തിലെ ഗാനങ്ങളും തരംഗമായിരുന്നു.


Post a Comment

0 Comments