Flash News

6/recent/ticker-posts

വിദേശത്തു നിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ വേണ്ട: കേന്ദ്രമന്ത്രാലയം പുറത്തിറക്കിയ പുതിയ കൊവിഡ് പ്രോട്ടോകോള്‍ ഇങ്ങനെ

Views

ഡല്‍ഹി: വിദേശത്തു നിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രാലയം പുറത്തിറക്കിയ പുതുക്കിയ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമാണ് ഈ നടപടി. വിദേശത്തു നിന്നും വരുന്നവര്‍, വിമാനയാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ ടെസ്റ്റ് നടത്തണം. പരിശോധനാഫലം നെഗറ്റീവ് ആണെങ്കില്‍ നാട്ടിലെത്തിയാല്‍ ക്വാറന്റൈനില്‍ പോകേണ്ട ആവശ്യമില്ലെന്ന് പ്രോട്ടോക്കോളില്‍ പറയുന്നു.

ടിആര്‍പിസി പരിശോധന നടത്താതെ ഇന്ത്യയിലെത്തിയാല്‍, അതിനു സൗകര്യമുള്ള എയര്‍പോര്‍ട്ടുകളില്‍ പരിശോധന നടത്താവുന്നതാണ്. ഇത്തരത്തില്‍ നെഗറ്റീവ് ആയാലും ആ യാത്രക്കാരുടെ ക്വാറന്റൈന്‍ ഒഴിവാക്കും. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഏഴുദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനും പിന്നീടുള്ള ഏഴ് ദിവസം ഹോം ക്വാറന്റൈനും വേണമെന്ന് പുതുക്കിയ പ്രോട്ടോക്കോളില്‍ നിര്‍ദ്ദേശിക്കുന്നു


Post a Comment

0 Comments