Flash News

6/recent/ticker-posts

ബാങ്കുകളിൽ പണം നിക്ഷേപിക്കാനും പിൻവലിക്കാനും ഇനി ചാർജ് ഈടാക്കുന്നതായിരിക്കും...

Views
ബാങ്കുകളിൽ പണം നിക്ഷേപിക്കാനും പിൻവലിക്കാനും ഇനി ചാർജ് വരുന്നു. ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക്, ആക്സിസ് ബാങ്ക്, സെൻട്രൽ ബാങ്ക് എന്നീ പ്രമുഖ ബാങ്കുകൾ ഇതിനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ്. റിപ്പോർട്ടുകൾ പ്രകാരം ബാങ്ക് ഓഫ് ബറോഡ നവംബറിൽ തന്നെ പ്രത്യേക ചാർജ് ഈടാക്കി തുടങ്ങുമെന്നാണ് സൂചന.

പണം നിക്ഷേപിക്കുമ്പോഴും പിൻവലിക്കുമ്പോഴും ആദ്യത്തെ മൂന്ന് തവണ സൗജന്യമായിരിക്കും. അതിനുശേഷം നിക്ഷേപിക്കുമ്പോൾ 150 രൂപയും പിൻവലിക്കുമ്പോൾ 40 രൂപയും ഈടാക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

കറണ്ട് അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും ചാർജ് ഉണ്ടാവും. അതോടൊപ്പം ഓവർഡ്രാഫ്റ്റിന് പ്രത്യേക ചാർജും ഈടാക്കുന്നതായിരിക്കും. എന്നാൽ ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതോടെ കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികളെല്ലാം വിമർശനവുമായി മുന്നോട്ടു വന്നിരിക്കുകയാണ്.


Post a Comment

0 Comments