ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചലാ മെര്‍ക്കല്‍, ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്താ ആര്ഡെന്, അമേരിക്കയുടെ നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ് തുടങ്ങിയവര്‍ക്കൊപ്പമാണ് കെ.കെ.ശൈലജയെയും വായനക്കാര്‍ തെരഞ്ഞെടുത്തത്. ഇത്തവണ പട്ടികയിലേക്ക് നൂറുകണക്കിന് നോമിനേഷനുകള്‍ ലഭിച്ചിരുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അമേരിക്കയിലെ രാഷ്ട്രീയ നേതാവ് സ്റ്റേസി അബ്രാംസ്, ബയോന്‍ടെക് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഒസ്ലെം ടുറെസി, ബെലറേഷ്യന്‍ രാഷ്ട്രീയ നേതാവ് സ്വെറ്റ്ലെന ടിഖനോവ്സ്കയ, തായ്വാന് പ്രസിഡന്റ് സായ് ഇങ് വെന്‍, അന്തരിച്ച യുഎസ് സുപ്രീം കോടതി ജഡ്ജി റൂത് ബാഡര്‍ ഗിന്സ്ബെര്ഗ്, അമേരിക്കന്‍ രാഷ്ട്രീയ നേതാവ് അലക്സാണ്ട്രിയ ഒകാസിയോ, സംഗീതജ്ഞ ടെയ്ലര് സ്വിഫ്റ്റ് എന്നിവരാണ് പട്ടികയിലെ മറ്റുള്ളവര്‍
നേരത്തെ ഫാഷന്‍ മാഗസിനായ വോഗ് ഇന്ത്യയുടെ വുമണ്‍ ഓഫ് ദ ഇയര്‍ പുരസ്കാരവും കെ.കെ.ശൈലജക്ക് ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂലൈയില്‍ പ്രോസ്പെക്ടസ് മാഗസീന്റെ പട്ടികയിലും ആരോഗ്യമന്ത്രി ഇടം നേടിയിരുന്നു
0 Comments