Flash News

6/recent/ticker-posts

2030ല്‍ നൂറ് കോടി ജനങ്ങൾ കൊടുംപട്ടിണിയിലാകുമെന്ന് യുഎൻu

Views



കോവിഡ് മഹാമാരിയെ തു­ട­ർന്ന് 2030ൽ 20 കോ­­ടിയിലധികം ജനങ്ങ­ൾ കൂടി കൊ­ടുംപ­ട്ടിണി അനുഭവിക്കേ­­­ണ്ടി വരുമെന്ന് യുഎൻ. കൊടും പട്ടിണി അനുഭവിക്കുന്നവരുടെ ആകെ എണ്ണം നൂറ് കോടിക്ക് മുകളിൽ വരുമെന്നും യുഎൻ ഡവലപ്മെന്റ് പ്രോഗ്രാം (യുഎൻഡിപി) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

കോവിഡ് ദീർഘകാലത്തേയ്ക്ക് സൃഷ്ടിക്കുന്ന പാർശ്വഫലങ്ങൾ പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ദീർഘകാലത്തേയ്ക്ക് കോവിഡ് മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളെ വിശകലനം ചെയ്താണ് പഠനം നടത്തിയിരിക്കുന്നത്.

ഡെൻവർ സർവകലാശാലയിലെ പാർഡി സെന്റർ ഫോർ ഇന്റർനാഷണൽ ഫ്യൂചേഴ്സുമായി ചേർന്നാണ് യുഎൻഡിപി പഠനം നടത്തിയിരിക്കുന്നത്. നിലവിൽ ലോകം ഒരു ബിന്ദുവിൽ എത്തിനിൽക്കുകയാണെന്നും ഇവിടെ നിന്ന് എങ്ങോട്ട് പോകണം എന്ന രാഷ്ട്രതലവന്മാരുടെ തീരുമാനം ആയിരിക്കും ഭാവിയിലെ പൗരന്മാരുടെ അവസ്ഥ തീരുമാനിക്കുകയെന്നും യുഎൻഡിപി അഡ്‌മിനിസ്ട്രേറ്റർ അഷിം സ്റ്റെയിനർ പറഞ്ഞു. ഒരു പതിറ്റാണ്ടു കാലത്തേക്കുള്ള പദ്ധതികൾ ഇന്നേ തുടങ്ങിവയ്ക്കാൻ കഴിയും. അത് കേവലം കോവിഡ് 19ൽ നിന്ന് മാത്രം രക്ഷനേടാനല്ല, എല്ലാക്കാര്യങ്ങളും പുനരാവിഷ്കരിക്കുന്നതിനും കൂടുതൽ സുന്ദരവും സുരഭിലവും ഹരിതാഭയുള്ളതുമായ പ്രകൃതിയുടെ നിർമ്മാണത്തിന് കൂടി ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനുവേണ്ടി സർക്കാരും ജനങ്ങളും ഒറ്റക്കെട്ടായി നിൽക്കണമെന്നും ഭക്ഷണം, ഊർജ്ജം, ജലം എന്നിവയുടെ ഉപഭോഗം ദീർഘകാലത്തേക്ക് ക്രമപ്പെടുത്തണമെന്നും അ­ദ്ദേഹം പറഞ്ഞു.


Post a Comment

0 Comments