Flash News

6/recent/ticker-posts

മലപ്പുറം ജില്ലയില്‍ ഇന്ന് ആയിരത്തിലധികം പേര്‍ കോവിഡ് രോഗ വിമുക്തരായി.

Views



 തിരുവനന്തപുരം | കേരളത്തില്‍ ഇന്ന് 6316 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 822, കോഴിക്കോട് 734, എറണാകുളം 732, തൃശൂര്‍ 655, കോട്ടയം 537, തിരുവനന്തപുരം 523, ആലപ്പുഴ 437, പാലക്കാട് 427, കൊല്ലം 366, പത്തനംതിട്ട 299, വയനാട് 275, കണ്ണൂര്‍ 201, ഇടുക്കി 200, കാസര്‍ഗോഡ് 108 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 56,993 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 63,78,278 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശിനി സുമതി (65), പാല്‍ക്കുളങ്ങര സ്വദേശി ഗണേശ പിള്ള (82), ശ്രീകാര്യം സ്വദേശി തുളസീധരന്‍ നായര്‍ (57), തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന ചെന്നൈ സ്വദേശിനി പ്രേമ (60), കൊല്ലം തോവള്ളി സ്വദേശിനി ലീല ഭായ് (58), ആലപ്പുഴ റോഡുമുക്ക് സ്വദേശി ത്രിലോക് (64), മുള്ളത്തുവളപ്പ് സ്വദേശി കാസിം (85), കോട്ടയം ചങ്ങനാശേരി സ്വദേശി തോമസ് ചാക്കോ (93), വൈക്കം സ്വദേശി ഗോപാലകൃഷ്ണന്‍ (56), ആദിച്ചറ സ്വദേശിനി ഷാഹിദ (58), എറണാകുളം കൊച്ചി സ്വദേശിനി മേരി പൈലി (81), പച്ചാളം സ്വദേശി ടി. സുബ്രഹ്മണ്യന്‍ (68), മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് (90), തോപ്പുമ്പടി സ്വദേശിനി മേരി അസീംപ്റ്റ (72), ആലപാറ സ്വദേശി പാപ്പച്ചന്‍ (86), ഫോര്‍ട്ട് കൊച്ചി സ്വദേശിനി ഹവാബീ (72), ആലുവ സ്വദേശി അബ്ദുള്‍ ഹമീദ് (75), തൃശൂര്‍ പുതൂര്‍ സ്വദേശിനി ലീല (57), മലപ്പുറം തിരൂര്‍ സ്വദേശി ഹംസ (70), കോഴിക്കോട് പുതിയങ്ങാടി സ്വദേശിനി നഫീസ (66), വേങ്ങര സ്വദേശിനി ഉണ്ണിമ (70), നാന്ദി സ്വദേശി അബ്ദു റഹ്മാന്‍ (65), മുക്കം സ്വദേശി ശ്രീധരന്‍ (75), വെള്ളപ്പറമ്പ് സ്വദേശിനി കുഞ്ഞാത്തു (76), മുക്കം സ്വദേശി മൂസ (75), രാമനാട്ടുകര സ്വദേശി രാമകൃഷ്ണന്‍ നായര്‍ (87), താഴം സ്വദേശി രമേഷ് കുമാര്‍ (49), കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി അഹമ്മദ് കുട്ടി (88), എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2298 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
 
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5539 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 634 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 764, കോഴിക്കോട് 688, എറണാകുളം 585, തൃശൂര്‍ 637, കോട്ടയം 537, തിരുവനന്തപുരം 371, ആലപ്പുഴ 430, പാലക്കാട് 269, കൊല്ലം 358, പത്തനംതിട്ട 220, വയനാട് 261, കണ്ണൂര്‍ 165, ഇടുക്കി 152, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കോഴിക്കോട് 6 വീതം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കണ്ണൂര്‍ 5 വീതം, മലപ്പുറം 4, കോല്ലം, തൃശൂര്‍ 3 വീതം, കാസര്‍ഗോഡ് 2, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5924 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 465, കൊല്ലം 390, പത്തനംതിട്ട 193, ആലപ്പുഴ 922, കോട്ടയം 264, ഇടുക്കി 73, എറണാകുളം 443, തൃശൂര്‍ 537, പാലക്കാട് 371, മലപ്പുറം 1054, കോഴിക്കോട് 814, വയനാട് 108, കണ്ണൂര്‍ 258, കാസര്‍ഗോഡ് 32 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 61,455 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,50,788 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,09,280 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,94,018 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 15,262 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1716 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


മലപ്പുറം ജില്ലാ ഇന്ന്
_____________________

ജില്ലയില്‍ ഇന്ന് രോഗമുക്തരായത് 1,054 പേര്‍
822 പേര്‍ക്ക് രോഗബാധ

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 764 പേര്‍ക്ക് വൈറസ്ബാധ
45 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
ആരോഗ്യമേഖലയില്‍ നാല് പേര്‍ക്ക് രോഗം
രോഗബാധിതരായി ചികിത്സയില്‍ 7,582 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 85,159 പേര്‍

മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു


മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 02) ആയിരത്തിലധികം പേര്‍ കോവിഡ് രോഗ വിമുക്തരായി. ജില്ലയില്‍ 1,054 പേരാണ് വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് രോഗമുക്തി നേടിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇവരുള്‍പ്പടെ 65,913 പേരാണ് ജില്ലയില്‍ കോവിഡ് വിമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

അതേസമയം നാല് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 822 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 764 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഉറവിടമറിയാതെ 45 പേര്‍ക്കും രോഗം ബാധിച്ചു. രോഗബാധിതരായവരില്‍ ഒരാള്‍ വിദേശത്ത് നിന്നെത്തിയതും മറ്റ് എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.

ജില്ലയില്‍ 85,159 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 7,582 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 544 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 332 പേരും 310 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ജില്ലയില്‍ ഇതുവരെ 355 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടത്.

ഇന്ന് (ഡിസംബര്‍ 02) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ - 03
ആലങ്കോട് - 15
ആലിപ്പറമ്പ് - 03
അമരമ്പലം - 05
ആനക്കയം - 12
അങ്ങാടിപ്പുറം - 04
അരീക്കോട് - 18
ആതവനാട് - 06
ചാലിയാര്‍ - 14
ചീക്കോട് - 11
ചേലേമ്പ്ര - 03
ചെറിയമുണ്ടം - 01
ചെറുകാവ് - 04
ചോക്കാട് - 09
ചുങ്കത്തറ - 07
എടക്കര - 06
എടപ്പറ്റ - 01
എടപ്പാള്‍ - 05
എടവണ്ണ - 16
എടയൂര്‍ - 16
ഏലംകുളം - 09
ഇരിമ്പിളിയം - 07
കാലടി - 03
കാളികാവ് - 11
കല്‍പകഞ്ചേരി - 13
കണ്ണമംഗലം - 08
കരുളായി - 06
കരുവാരക്കുണ്ട് - 12
കാവനൂര്‍ - 02
കീഴാറ്റൂര്‍ - 03
കീഴുപറമ്പ - 07
കോഡൂര്‍ - 01
കൊണ്ടോട്ടി - 14
കൂട്ടിലങ്ങാടി - 04
കോട്ടക്കല്‍ - 12
കുറുവ - 10
കുറ്റിപ്പുറം - 09
കുഴിമണ്ണ - 06
മക്കരപ്പറമ്പ - 06
മലപ്പുറം - 36
മമ്പാട് - 10
മംഗലം - 13
മഞ്ചേരി - 40
മങ്കട - 08
മാറാക്കര - 01
മാറഞ്ചേരി - 02
മേലാറ്റൂര്‍ - 03
മൂന്നിയൂര്‍ - 10
മൂര്‍ക്കനാട് - 06
മൂത്തേടം - 05
മുതുവല്ലൂര്‍ - 07
നന്നമ്പ്ര - 02
നന്നംമുക്ക് - 02
നിലമ്പൂര്‍ - 19
ഊരകം - 10
ഒതുക്കുങ്ങല്‍ - 01
ഒഴൂര്‍ - 04
പള്ളിക്കല്‍ - 04
പാണ്ടിക്കാട് - 18
പരപ്പനങ്ങാടി - 14
പറപ്പൂര്‍ - 09
പെരിന്തല്‍മണ്ണ - 11
പെരുമണ്ണ ക്ലാരി - 01
പെരുമ്പടപ്പ് - 03
പെരുവള്ളൂര്‍ - 02
പൊന്മള - 03
പൊന്മുണ്ടം - 04
പൊന്നാനി - 05
പൂക്കോട്ടൂര്‍ - 05
പോരൂര്‍ - 11
പോത്തുകല്ല് - 05
പുലാമന്തോള്‍ - 15
പുളിക്കല്‍ - 04
പുല്‍പ്പറ്റ - 06
പുറത്തൂര്‍ - 09
പുഴക്കാട്ടിരി - 09
താനാളൂര്‍ - 02
തലക്കാട് - 05
തവനൂര്‍ - 04
താഴേക്കോട് - 02
തേഞ്ഞിപ്പലം - 03
തെന്നല - 02
തിരുനാവായ - 04
തിരുവാലി - 06
തൃക്കലങ്ങോട് - 08
തൃപ്രങ്ങോട് - 14
തിരൂര്‍ - 08
തിരൂരങ്ങാടി - 08
വളാഞ്ചേരി - 21
വളവന്നൂര്‍ - 05
വള്ളിക്കുന്ന് - 27
വട്ടംകുളം - 02
വാഴക്കാട് - 10
വാഴയൂര്‍ - 08
വഴിക്കടവ് - 09
വെളിയങ്കോട് - 02
വേങ്ങര - 21
വെട്ടം - 11
വണ്ടൂര്‍ - 19



Post a Comment

0 Comments