Flash News

6/recent/ticker-posts

അസ്തിത്വം, അവകാശം യുവനിര വീണ്ടെടുക്കുന്നു; എസ്.കെ.എസ്.എസ്.എഫ് ക്യാമ്പയിൻ ആരംഭിച്ചു ...

Views  അസ്തിത്വം, അവകാശം യുവനിര വീണ്ടെടുക്കുന്നു; എസ്.കെ.എസ്.എസ്.എഫ് ക്യാമ്പയിൻ ആരംഭിച്ചു 7 December 2020 തിരൂരങ്ങാടി • അസ്തിത്വം, അവകാശം യുവനിര വീണ്ടെടുക്കുന്നു എന്ന മുദ്രാവാക്യവുമായി എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന കാംപയിൻ മമ്പുറം തങ്ങളുടെ വീട്ടുമുറ്റത്ത് നിന്ന് ആരംഭിച്ചു. പി കെ കുഞ്ഞാലിക്കുട്ടി എം പി ഉദ്ഘാടനം ചെയ്തു. മതബോധവും ഭൗതിക വിദ്യാഭ്യാസവുമുള്ള ഒരു തലമുറയിലൂടെ രാജ്യത്തിന് നേതൃഗുണമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ കേരളത്തിന് സാധിച്ചിട്ടുണ്ട്. രാജ്യത്തിന്റെ നാനാഭാഗങ്ങളിലും സമസ്തയുടെ നേതൃത്വത്തിൽ ഈ രംഗത്ത് നടക്കുന്ന പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. പുതിയ സാഹചര്യത്തിൽ എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന കാംപയിൻ ഏറെ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷനായി. സംഘടിത മുന്നേറ്റങ്ങളാണ് വർത്തമാനകാലത്ത് നടക്കേണ്ടതെന്നു മുഖ്യാതിഥിയായി സംസാരിച്ച മുൻ കേന്ദ്ര മന്ത്രി മണിശങ്കർ അയ്യർ അഭിപ്രായപ്പെട്ടു.ജനാധിപത്യപരമായ ആശയ സംവാദങ്ങളും സർഗാത്മക വ്യക്തിത്വ രൂപീകരണവുമാണ് പുതുതലമുറയിൽ നടക്കേണ്ടത്. അപ്പോഴാണ് ഒഴുക്കിനെതിരെ നീന്താൻ കഴിയുന്ന ധൈര്യവും ആർജവവും നേടിയെടുക്കാൻ കഴിയുവെന്നും അദ്ദേഹം പറഞ്ഞു. ഓണംപിള്ളി മുഹമ്മദ് ഫൈസി പ്രമേയ പ്രഭാഷണം നിർവ്വഹിച്ചു. തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന യാത്ര മേഖലാ കേന്ദ്രങ്ങളിലെ പ്രചാരണ സമ്മേളനങ്ങള്‍ക്ക് ശേഷം മംഗലാപുരത്ത് സമാപിക്കും. ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിൽ ജില്ലാ തലങ്ങളിൽ നടക്കുന്ന മനുഷ്യ ജാലികയോടെ കാംപയിൻ അവസാനിക്കും.സയ്യിദ് കെ.കെ.എസ്. തങ്ങൾ വെട്ടിച്ചിറ, യു.ശാഫി ഹാജി, സയ്യിദ് ഫഖ്റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തളി പ്രസംഗിച്ചു. ജനറൽ സെക്രട്ടറി സത്താർ പന്തലൂർ സ്വാഗതവും വർക്കിംഗ് സെക്രട്ടറി താജുദ്ദീൻ ദാരിമി പടന്ന നന്ദിയും പറഞ്ഞു. ...


Post a Comment

0 Comments