Flash News

6/recent/ticker-posts

പ്രതിപക്ഷം വിമര്‍ശനം കടുപ്പിച്ചതിനിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാനൊരുങ്ങി മുഖ്യമന്ത്രി

Views
തിരുവനന്തപുരം: പ്രതിപക്ഷം വിമര്‍ശനം കടുപ്പിച്ചതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാനൊരുങ്ങുന്നു. ആദ്യഘട്ട പ്രചാരണത്തില്‍ നിന്ന് മാറിനിന്ന മുഖ്യമന്ത്രി ഇപ്പോള്‍ സ്വന്തം മണ്ഡലത്തിലെ സി.പി.എം തെരഞ്ഞടുപ്പ് യോഗങ്ങളിലാണ് പങ്കെടുക്കുന്നത്.

ജനങ്ങളെ നേരിടാന്‍ ഭയമുള്ളതിനാലാണ് മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങാത്തത് എന്നായിരുന്നു പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപം. ഇതിന് പിന്നാലെയാണ് സ്വന്തം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി എത്തുന്നത്.


,ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണം മുന്നില്‍ നിന്ന് നയിച്ച മുഖ്യമന്ത്രിയുടെ അസാന്നിധ്യം രാഷ്ട്രീയ കേരളത്തില്‍ സജീവ ചര്‍ച്ചയായി. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ ജാള്യതയാണെന്ന് വാദിച്ച് പ്രതിപക്ഷവും സജീവമാവുകയായിരുന്നു.

എന്നാല്‍ കോവിഡ് പടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പുറത്തിറങ്ങി പ്രചാരണം നയിക്കേണ്ടെന്ന് പാര്‍ട്ടി ആലോചിച്ച് എടുത്ത തീരുമാനമാണെന്ന് സി.പി.എം നേതാക്കള്‍ വിശദീകരിച്ചു. മുഖ്യമന്ത്രി തന്നെയാണ് നയിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞ് വെച്ചിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ് ഇന്ന്  മുതല്‍ പ്രചാരണത്തിന് മുഖ്യമന്ത്രി നേരിട്ട് ഇറങ്ങും
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന്  മുതല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നേരിട്ട് ഇറങ്ങും. ധര്‍മ്മടം മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളിലും കണ്ണൂര്‍ കോര്‍പ്പറേഷനിലും എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കും. നാളെ മുതല്‍ അഞ്ച് ദിവസം മുഖ്യമന്ത്രി പ്രചാരണ രംഗത്തുണ്ടാകും.ധര്‍മ്മടം മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ പദ്ധതി പ്രദേശങ്ങളും സന്ദര്‍ശിക്കും. വെള്ളിയാഴ്ച മണ്ഡലം ഓഫീസില്‍ വച്ച് മുഖ്യമന്ത്രി പൊതുജനങ്ങളില്‍ നിന്ന് നിവേദനം സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേരിട്ട് ഇറങ്ങാത്തത് മറ്റ് മുന്നണികള്‍ പ്രചാരണായുധമാക്കിയിരുന്നു.


Post a Comment

0 Comments