Flash News

6/recent/ticker-posts

ബുറേവി ചുഴലിക്കാറ്റ്: ജാഗ്രത പാലിക്കുക, കേരള പോലീസ്

Views


👉എമർജൻസി കിറ്റ് തയ്യാറാക്കി എപ്പോഴും കയ്യിൽ കരുതുക.എമർജൻസി കിറ്റ് സംബന്ധിച്ച വിവരങ്ങൾക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ www.sdma.kerala.gov.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

👉ഔദ്യോഗികമായ അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കുക. കിംവദന്തികൾ പരത്താതിരിക്കുക.

👉കേരളതീരത്തു നിന്നുള്ള മൽസ്യബന്ധനം പൂർണമായും നിരോധിച്ചിരിക്കുന്നു.

👉ബോട്ട്, വള്ളം, വല എന്നിവ സുരക്ഷിതമാക്കുക.

👉വീടുകളുടെയും,കെട്ടിടങ്ങളുടെയും ജനാലകൾ കൊളുത്തിട്ട് സുരക്ഷിതമാക്കുക, വാതിലുകളും ഷട്ടറുകളും അടയ്ക്കുക.

👉മരങ്ങൾ ഒടിഞ്ഞു വീഴാതിരിക്കുവാൻ കോതി ഒതുക്കുക.

👉വളർത്തു മൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുക.തീവ്രമായ മഴ, കാറ്റ് , വെള്ളപൊക്കം എന്നിവയുടെ സാഹചര്യത്തിൽ വളർത്തു  മൃഗങ്ങളെ  കെട്ടിയിടാതെയും, കൂട്ടിൽ അടച്ചിടാതെയും ഇരിക്കുക.        

👉അതാത് സമയത്തെ നിർദ്ദേശങ്ങൾ അറിയുന്നതിനായി വാർത്താമാധ്യമങ്ങൾ  ശ്രദ്ധിക്കുക. കുട്ടികൾ, വയോധികർ, കിടപ്പുരോഗികൾ, ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ, ഭിന്നശേഷിക്കാർ എന്നിവരുടെ സുരക്ഷ ഉറപ്പ് വരുത്തുക.

👉മൊബൈൽ ഫോൺ, ലാപ്ടോപ് , യു പി എസ്‌ ,  ഇൻവെർട്ടർ എന്നിവയിൽ ആവശ്യമായ ചാർജ് ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ മരങ്ങൾ,വൈദ്യുത പോസ്റ്റുകൾ,കടൽ, ജലപ്രവാഹം എന്നീയിടങ്ങൾ ഒഴിവാക്കുക.

👉ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങൾ സന്ദർശിക്കുന്നതും, ചിത്രങ്ങൾ പകർത്തുന്നതും ഒഴിവാക്കുക. ക്യാമ്പിലേക്ക് മാറേണ്ട സാഹചര്യം വന്നാൽ കോവിഡ്  മാനദണ്ഡങ്ങൾ അനുസരിച്ചു സർക്കാർ തയ്യാറാക്കിയ ക്യാമ്പുകളിലേക്കോ ബന്ധുക്കളുടെ വീടുകളിലേക്കോ എമർജൻസി കിറ്റുമായി  മാറുക.

👉സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വെബ്സൈറ്റിലോ കാലാവസ്ഥാ കേന്ദ്രത്തിന്റെ www.imdtv.gov.in വെബ്സൈറ്റിലോ  നൽകുന്ന വിവരങ്ങൾ ശ്രെദ്ധിക്കുകയും പാലിക്കുകയും ചെയ്യുക.

👉അടിയന്തര സാഹചര്യത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായി 1077 എന്ന നമ്പറിൽ ബന്ധപ്പെടുക.


Post a Comment

0 Comments