Flash News

6/recent/ticker-posts

വാട്‌സ് ആപ്പിന്റെ പുതിയ ഫീച്ചര്‍ തട്ടിപ്പോ?; ഉപയോക്താക്കള്‍ നിരാശയില്‍, പ്രതിഷേധം ഉയരുന്നു

Views
കാലിഫോര്‍ണിയ: വാട്സാപിന്റെ അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍(ഡിസപ്പിയറിങ് മെസേജസ്)എന്ന ഫീച്ചറിനെതിരെ ഉപയോക്താക്കള്‍. സന്ദേശങ്ങള്‍ ഏഴു ദിവസത്തിനു ശേഷം അപ്രത്യക്ഷമാകാനാണ് കമ്പനി ഈ ഫീച്ചര്‍ രംഗത്തിറക്കിറക്കിയിരുന്നത്. 

വ്യക്തിക്ക് അയയ്ക്കുന്ന സന്ദേശങ്ങള്‍ പുതിയ ഫീച്ചറിലൂടെ നിയന്ത്രിക്കാവുന്നതാണ്. ഗ്രൂപ്പ് ചാറ്റുകളില്‍ അഡ്മിനു മാത്രമെ ഈ ഫീച്ചര്‍ ഓണ്‍ ചെയ്യാന്‍ കഴിയുള്ളു. സന്ദേശങ്ങള്‍ അപ്രത്യക്ഷമാകുന്നതിനു മുന്‍പ് ഒരു ബാക്ക്-അപ് എടുത്താല്‍ പോലും അത്തരം സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിക്കാതെയാണ് ബാക്-അപ് സൃഷ്ടിക്കുകയെന്നത് പോലും ഉപയോക്താക്കള്‍ വലിയ സ്വീകരാര്യതാണ് നല്‍കിയിരുന്നത്. എന്നാല്‍ സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുത്തു സൂക്ഷിക്കാം എന്നതില്‍ അവര്‍ക്ക് അഭിപ്രയാ വ്യത്യാസമുണ്ട്. 

സന്ദേശം ലഭിച്ചയാള്‍ സ്‌ക്രീന്‍ ഷോട്ട് എടുത്താല്‍ നോട്ടിഫിക്കേഷനൊന്നും അയച്ചയാള്‍ക്കു ലഭിക്കുകയില്ലാത്തതാണ് വാട്‌സ് ആപ്പ് ഉപയോഗിക്കുന്നവരെ ഇപ്പോള്‍ ചൊടിപ്പിച്ചത്. സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ക്ക് അത് കോപ്പി പെയ്സ്റ്റ് ചെയ്യുന്നതിന് ഒരു തടസവുമില്ല എന്നതും ഇവരുടെ വിയോജിപ്പിന് ആക്കം കൂട്ടുന്നു. പുതിയൊരു ഡോക്യുമെന്റായി അതു സേവു ചെയ്തു വയ്ക്കാം. ഒരു ചാറ്റിനെ ഉദ്ധരിച്ച് എന്തെങ്കിലും പറഞ്ഞാല്‍ അത് ഏഴു ദിവസത്തിനു ശേഷവും അവിടെത്തന്നെ കാണാന്‍ സാധ്യതയുണ്ട്. അയച്ച അപ്രത്യക്ഷമാകുന്ന സന്ദേശം ലഭിക്കുന്നയാള്‍ ആര്‍ക്കെങ്കിലും ഫോര്‍വേഡ് ചെയ്താല്‍ അതും അപ്രത്യക്ഷമാകില്ല. ഉദാഹരണത്തിന് ദുരുദ്ദേശമുളളയാളാണെങ്കില്‍ തന്റെ തന്നെ മറ്റൊരു അക്കൗണ്ടിലേക്ക് ഫോര്‍വേഡ് ചെയ്തുവയ്ക്കാം. ഏഴു ദിവസത്തിനുള്ളില്‍ മുഴുവന്‍ ചാറ്റും ഇ-മെയില്‍ ചെയ്യുന്നതിനും ഒരു തടസവുമില്ല. 

അപ്രത്യക്ഷമാകും എന്നു കരുതി പുതിയ രീതിയില്‍ രഹസ്യങ്ങളൊന്നും കൈമാറാന്‍ ശ്രമിക്കരുത് എന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്. ഈ രീതിയില്‍ വാട്‌സ് ആപ്പിനെ സമീപിച്ചെങ്കില്‍ ഉപയോക്താവ് തട്ടിപ്പിന് ഇരയാകുമെന്ന് സാരം. ആവശ്യമില്ലാതെ സന്ദേശങ്ങള്‍ കുമിഞ്ഞു കൂടുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യം വല്ലതുമാണെങ്കില്‍ അത് ഉപയോഗിക്കുകയും ചെയ്യുന്നതില്‍ തെറ്റില്ല. ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് വാട്‌സ് ആപ്പ് ഉപയോഗിക്കുന്നവര്‍, പണമിടപാടുകളെക്കുറിച്ചുളള വിവരങ്ങള്‍,എന്തെങ്കിലും വാങ്ങാനോ വില്‍ക്കാനോ വാട്സാപ് ഉപയോഗിക്കുന്നവര്‍ അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നത് നല്ലതാണ്.


Post a Comment

0 Comments