Flash News

6/recent/ticker-posts

മാനവരാശിക്ക് സന്മാർഗദായകമായും സത്യാസത്യ വിവേചകമായും അവതീർണമായ ദൈവത്തിന്റെ മഹത്തായ ഗ്രന്ഥമാണ് പരിശുദ്ധ ഖുർആൻ :അഡ്വ.കെ.എൻ.എ ഖാദർ എം ൽ എ

Views


ഖുർആൻ കൃത്യമായ ഇടവേളകളിൽ വന്ന്‌ മനുഷ്യനെ മാനസികമായും ശാരീരികമായും സ്ഫുടം ചെയ്തെടുക്കുന്നു.താളഭംഗം വന്ന മനുഷ്യന്റെ സ്വഭാവത്തെയും ശീലങ്ങളെയും ശരിയായ തലങ്ങളിലേക്ക് തിരിച്ചു കൊണ്ട് വരുന്നു.
ഖുർആന്റെ പാരായണവും പഠനവും മനനവും ഏറ്റവും മഹത്തായ പ്രതിഫലവും പുണ്യവും ലഭിക്കുന്ന സത്കർമ്മങ്ങളിൽ പെട്ടതാണ് .
ദുബൈ കെ എം സി സി വേങ്ങര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ ഇന്റർനാഷണൽ ഖുർആൻ പാരായണ മത്സരവിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് ഓഫീസിൽ വെച്ചു വിജയികൾക്കുള്ള സമ്മാനദാനം അഡ്വ .കെ എൻ എ ഖാദർ എം എൽ എ നിർവഹിച്ചു .
ചടങ്ങിൽ ആവയിൽ ഉമ്മർഹാജി അധ്യക്ഷത വഹിച്ചു.ഉനൈസ് തൊട്ടിയിൽ ആമുഖഭാഷണം നടത്തി.മഖ്ബൂൽ കല്ലൻ ,സി പി സുബൈർ മമ്പുറം ,റഷീദ് കത്താലി,അബ്ദുൽ മജീദ് പി.സി ,അൻവർ ആനക്കായി ,ഗഫൂർ പാറക്കണ്ണി ,മൂസക്കുട്ടി ഊരകം എന്നിവർ പ്രസംഗിച്ചു.
സബാ ഫാത്തിമ സി കെ മോങ്ങം ,ജൽവ മലപ്പുറം ,ദിയ ഫാത്തിമ മോങ്ങം ,സയ്യിദ് ജലാലുദ്ധീൻ തിരൂർ ,റാഷിദ് അബ്ദുൽ അസീസ് ചേറൂർ ,സൽമാൻ ഫാരിസ് ഊരകം ,മുഹമ്മദ് സമീർ പരപ്പനങ്ങാടി,റബീഹുദ്ധീൻ പലമഠത്തിൽചിന ,സഹദുദ്ധീൻ കുണ്ടൂർ ,അബ്ദുൽ റഷീദ് ,മുഹമ്മദ് ഫസൽ ,നൂർമുഹമ്മദ്‌ ,അബൂ മുബഷിർ ,അബ്ദുന്നാസർ ,ഫാത്തിമ ഫെബിൻ ,ഫാത്തിമ നിദാബീവി ,ഫാത്തിമ സിത്താര ,മുഹമ്മദ് യാസീൻ ,അജ്മൽ ഫുഹാദ് ,സയ്യിദ് നിസാമുദ്ധീൻ എന്നിവർക്കുള്ള സമ്മാനവും ക്യാഷ് അവാർഡും അഡ്വ.കെ എൻ എ ഖാദർ എം എൽ എ നൽകി.


Post a Comment

0 Comments