Flash News

6/recent/ticker-posts

ടിക്കാറാം മീണയുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കി; കയ്യൊഴിഞ്ഞ് കളക്ടറും

Views
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണക്ക് വോട്ടില്ല. പൂജപ്പുര വാർഡിലായിരുന്നു വോട്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിരുന്നു തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പട്ടികയിൽ പേരില്ല. കളക്ടറോട് പരാതി അറിയിച്ചുവെന്ന് മീണ. നിയമസഭാ ലോക്സഭാ തെരഞ്ഞെടുപ്പുകളുടെ സംസ്ഥാനത്തിൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് ടിക്കാറാം മീണ.

ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകഴില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 88 ലക്ഷത്തോളം വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. വോട്ടെടുപ്പ് മൂന്ന് മണികൂറിലേക്ക് അടുക്കുമ്പോള്‍ 15.9 ശതമാനം പോളിങാണ് ആകെ രേഖപ്പെടുത്തിയത്. പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്താണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്..


Post a Comment

0 Comments