Flash News

6/recent/ticker-posts

നിലത്തുറക്കാതെ ഇന്ധന വില ; പെട്രോളിനും, ഡീസലിനും ഇന്നും വില വർദ്ധിച്ചു..

Views


തിരുവനന്തപുരം : ഇന്ധനവില ഇന്നെത്തിയത് റെക്കോർഡ് ഉയരത്തിലാണ്. ഡീസലിന് 27 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് വർദ്ധിച്ചത്. തിരുവനന്തപുരത്ത് ഇന്ന് പെട്രോൾ ലിറ്ററിന് 85 രൂപ 75 പൈസയാണ് വില. കൊച്ചിയിൽ പെട്രോളിന് 83 രൂപ 96 പൈസയും ഡീസലിന് 78.01 രൂപയുമാണ്.
സംസ്ഥാനത്ത് പലയിടങ്ങളിലും ഇന്ധനവില  85 കടന്നു. രാജ്യാന്തര ക്രൂഡ് വില ഉയരുന്നത് ചൂണ്ടിക്കാട്ടിയാണ് ഇന്ധനവില കൂട്ടുന്നത് എന്നാണ് കമ്പനികളുടെ വാദം. നവംബർ 19ന് ശേഷം തുടർച്ചയായി ഇന്ധന വില വർദ്ധിച്ചികൊണ്ടിരിക്കുകയാണ്. ഇന്ധനവിലയുടെ 70 ശതമാനത്തോളം നികുതിയാണ്. 2014 ൽ പെട്രോളിന് എക്സൈസ്  നികുതി 9.48 രൂപയും ഡീസലിന് 3.5 രൂപയുമായിരുന്നു. ഇന്നത് 32.98 രൂപയും 32.83 രൂപയുമായി എത്തിനിൽക്കുന്നു.

യുപിഎ ഭരണകാലത്ത് ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് വേറിട്ട സമരമുറകൾ സംഘടിപ്പിച്ചിരുന്ന കേരളത്തിലെ ബിജെപി പ്രവർത്തകർ ഇപ്പോഴത്തെ തുടർച്ചയായുള്ള വിലവർദ്ധനവിനെതിരെ പ്രതികരിക്കാൻ തയ്യാറാകുമോ എന്നാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്.


Post a Comment

0 Comments