Flash News

6/recent/ticker-posts

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം കീഴടക്കി ദുബായ് കിരീടാവകാശി

Views

 


ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തിന്റെ മുകളിൽ കയറുന്ന വീഡിയോ പങ്കുവെച്ച് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം.ബുർജ് ഖലീഫയ്ക്ക് മുകളിലേക്ക് കയറുന്ന വീഡിയോ ആണ് അദ്ദേഹം പങ്കു വെച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് വീഡിയോക്ക് താഴെ '828 മീറ്റർ ആവേശം' എന്നാണ് അദ്ദേഹം കുറിച്ചത്.


ശനിയാഴ്ച പങ്കുവെച്ച് ഈ വീഡിയോ മിനിറ്റുകൾക്കുള്ളിൽ ഒരു ലക്ഷത്തിലധികം പേരാണ് കണ്ടത്. ബുർജ് ഖലീഫയുടെ ഏറ്റവും മുകളിലെത്തിയ ഇദ്ദേഹം ദുബായ് നഗരത്തിലെ സൗന്ദര്യം മുഴുവൻ ദൃശ്യമാകുന്ന രീതിയിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.



Post a Comment

0 Comments