Flash News

6/recent/ticker-posts

ഗോള്‍വാള്‍ക്കറുടെ പേര് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന് ഇടരുത്’; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

Views


തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ക്യാമ്പസിന് മാധവ് സദാശിവ് ഗോള്‍വാള്‍ക്കറിന്റെ പേര് നല്‍കാനുള്ള നീക്കത്തില്‍നിന്നും പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രി കേന്ദ്ര ആരോഗ്യ-ശാസ്ത്ര സാങ്കേതിക മന്ത്രി ഹര്‍ഷവര്‍ധന് കത്തെഴുതി. ഗോള്‍വാള്‍ക്കറുടെ പേരിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ക്യാമ്പസിന് ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ പേരിടണമെന്നാണ് സംസ്ഥാനത്തിന്റെ ആഗ്രഹമെന്നും മുഖ്യമന്ത്രി കത്തില്‍ അറിയിച്ചു.

‘രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു ഉന്നത ഗവേഷണ സ്ഥാപനമാണ്. സംസ്ഥാന സര്‍ക്കാര്‍ നടത്തിയിരുന്ന ആര്‍ജിസിബി പിന്നീട് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന് കൈമാറുകയായിരുന്നു. ഇക്കാര്യം കൂടി പരിഗണിച്ച് സര്‍ക്കാരിന്റെ അഭിപ്രായം നിലവില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പേരിന് പകരം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധനേടിയ രാജ്യത്തെ ഏതെങ്കിലും പ്രമുഖ ശാസ്ത്രജ്ഞന്റെ പേരിടണമെന്നാണ്’, മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.

പേര് മാറ്റാനുള്ള തീരുമാനം എടുത്തിട്ടില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം കൂടി മാനിക്കണമെന്നും തിരുത്തലുകള്‍ വരുത്തണമെന്നും അപേക്ഷ പരിഗണിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.


Post a Comment

0 Comments