Flash News

6/recent/ticker-posts

മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം; ഭീതിയുടെ മുൾമുനയിൽ നാട്ടുകാർ

Views



മലപ്പുറം | എടപ്പാളിലും കോട്ടയ്ക്കൽ തിരൂർ  പരിസരപ്രദേശങ്ങളിലുമടക്കം ഭൂചലനം. ഇന്ന് രാത്രി 7.45 നും എട്ട് മണിക്കും ഇടയിലാണ് പല സ്ഥലങ്ങളിലും ഭൂമികുലുക്കം അനുഭവപ്പെട്ടത്. വിവിധ മേഖലകളില്‍ വന്‍ മുഴക്കത്തോടെ ഭൂചലനം അനുഭവപ്പെട്ടത്. രണ്ട് സെക്കന്റ് നേരമാണ് ചലനം അനുഭവപ്പെട്ടത്. കട്ടിലിലുകളിലും കസേരകളിലും ഇരിക്കുന്നവര്‍ക്ക് നേരിയ തോതിലുളള തരിപ്പനുഭവപ്പെട്ടതായി നാട്ടുകാര്‍. പരിഭ്രാന്തരായ ജനങ്ങള്‍ ഇടിമുഴക്കമാവാമെന്നു കരുതി വീടുകള്‍ക്ക് പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഭൂചലനമാണെന്നു മനസ്സിലായത്. കുറ്റിപ്പുറം, ചേകന്നൂര്‍, തവനൂര്‍, മംഗലം, തൃപ്രങ്ങോട്, പുറത്തൂര്‍,ആലത്തിയൂര്‍, കട്ടച്ചിറ, തിരുന്നാവായ തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂമി കുലുക്കം വ്യാപകമായി അനുഭവപ്പെട്ടത്. തവനൂര്‍ പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് മേഖലകളിലും ഭൂമി കുലുക്കം നാട്ടുകാര്‍ക്ക് വ്യാപകമായി അനുഭപ്പെട്ടു.

എടപ്പാൾ, കണ്ടനകം, വട്ടംകുളം,കാലടി, പടിഞ്ഞാറങ്ങാടി,തവനൂർ, മുവാങ്കര, ആനക്കര ചങ്ങരംകുളം, കോട്ടയ്ക്കൽ ആതവനാട് മേഖലയിലാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. തിരുന്നാവായ, കാരത്തൂര്‍, ബീരാഞ്ചിറ, തിരൂർ, ബിപി അങ്ങാടി ഭാഗങ്ങളിലും ചെറിയതോതില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടു. മലപ്പുറം പാങ്ങ് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. കുട്ടികളടക്കമുള്ളവരെ ഭീതിയിലാഴ്ത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ജില്ലയുടെ മറ്റു ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ട റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

ആലത്തിയൂര്‍ അങ്ങാടിയിലെ അരങ്ങത്ത് പറമ്പില്‍ ഹസ്സന്റെ വീട്ടിലും അരങ്ങത്ത് പറമ്പില്‍ സൈതാലികുട്ടിയുടെ വീട്ടിലും ഭൂമിയുടെ കുലുക്കം അനുഭവപ്പെട്ടു. പുറത്തൂര്‍ ചെറിയകക്കിടിയില്‍ ഷഹലത്തിന്റെ വീട്ടിലും ഉപകരണങ്ങളും ഭൂമികുലുക്കത്തിന്റെ ഭാഗമായി പ്രകമ്പനം അനുഭവഭവപ്പെട്ടു. ചലനം അനുഭവപ്പെട്ടു.വിവിധ പ്രദേശങ്ങളില്‍ റവന്യൂ സംഘം പരിശോധന നടത്തി.




Post a Comment

0 Comments