Flash News

6/recent/ticker-posts

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 16 വർഷത്തിലെ 16-ആം ദിനമാണ്. വർഷാവസനാത്തിലേക്ക് 349 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 350)

Views

                 ചരിത്രത്തിൽ ഇന്ന്.
   ഇന്ന്  2021 ജനുവരി 16 (1196 മകരം 3 )               ചരിത്രത്തിൽ ഇന്നത്തെ  പ്രത്യേകതകൾ


ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 16 വർഷത്തിലെ 16-ആം ദിനമാണ്. വർഷാവസനാത്തിലേക്ക് 349 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 350)

ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം

💠പുസ്തക പ്രസാധകരുടെ ദിനം

💠അന്താരാഷ്ട്ര ചൂടുള്ളതും മസാലകൾ നിറഞ്ഞതുമായ ഭക്ഷ്യ ദിനം

💠ദേശീയ അത്തി ന്യൂട്ടൺ ദിനം

💠ദേശീയ നത്തിംഗ് ദിനം

💠ദേശീയ നല്ല കൗമാര ദിനം

💠നിരോധന അനുസ്മരണ ദിനം

💠സൈക്യാട്രിക് ടെക്നീഷ്യൻ ദിനം

💠മതസ്വാതന്ത്ര്യ ദിനം

💠ഹീറോസ് ഡേ (ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ)

💠അധ്യാപക ദിനം (തായ്‌ലൻഡ്)


ചരിത്ര സംഭവങ്ങൾ.


🌐27 - റോമ സാമ്രാജ്യം നിലവിൽ വന്നു.

🌐1556 – ഫിലിപ് രണ്ടാമൻ സ്പെയിന്റെ രാജാവായി.

🌐1558 – ബ്രിട്ടീഷ് പാർലമെന്റ് റോമൻ കത്തോലിക്കൻ മതം നിയമവിരുദ്ധമാക്കി.

🌐1605  - മിഗ്വെൽ ഡി സെർവാന്റെസ് വിശ്വപ്രസിദ്ധമായ സ്പാനിഷ് നോവൽ ഡോൺ ക്വിൿസോട്ട്   ആദ്യ പതിപ്പ് മാഡ്രിഡിൽ പ്രസിദ്ധീകരിച്ചു

🌐1761 – ബ്രിട്ടീഷുകാർ ഫ്രഞ്ചുകാരിൽ നിന്നും പോണ്ടിച്ചേരി പിടിച്ചെടുത്തു.

🌐1780 - അമേരിക്കൻ വിപ്ലവ വാർ: കേപ്പ് സെന്റ് വിൻസെന്റ് യുദ്ധം.

🌐1847 - ജോൺ സി. ഫ്രെമോണ്ട് കാലിഫോർണിയ ഭൂപ്രദേശത്തിലെ പുതിയ ഗവർണറായി നിയമിതനായി.

🌐1905 - അന്നത്തെ ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന കഴ്സൺ പ്രഭു ബംഗാൾ വിഭജനം നടപ്പിലാക്കി

🌐1909 – ഏണസ്റ്റ് ഷാക്ക്ല്ട്ടൺ ദക്ഷിണധ്രുവം കണ്ടെത്തി.

🌐1920 - ഫ്രാൻസിലെ പാരീസിലുള്ള ലീഗ് ഓഫ് നേഷൻസ് അതിന്റെ ആദ്യ കൗൺസിൽ യോഗം ചേർന്നു.

🌐1928 - മലയാള മനോരമ ദിനപ്പത്രമായി പ്രസിദ്ധീകരണം ആരംഭിച്ചു.

🌐1947 - വിൻസെന്റ് ഓറിയൽ ഫ്രാൻസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

🌐1962  -ആദ്യത്തെ ജെയിംസ് ബോണ്ട് ചിത്രമായ "ഡോക്ടർ  നോ" യുടെ ഷൂട്ടിംഗ് ആരംഭിച്ചു

🌐1979 - അവസാന ഇറാൻ ഷാ ഇറാനിൽ നിന്നും തന്റെ കുടുംബത്തോടൊപ്പം ഈജിപ്തിലേക്കു പലായനം ചെയ്തു.

🌐1998 - മാട്ടുപ്പെട്ടി ചെറുകിട ജലവൈദ്യുത പദ്ധതി പ്രവർത്തനം തുടങ്ങി.

🌐2003 - സ്പേസ് ഷട്ടിൽ കൊളംബിയ എസ്ടിഎസ് -107 ദൗത്യത്തിനായി പുറപ്പെട്ടു, അത് അതിന്റെ അവസാനത്തേതായിരിക്കും. 16 ദിവസത്തിനുശേഷം വീണ്ടും പ്രവേശിച്ച കൊളംബിയ ശിഥിലമായി .

🌐2006 - ലൈബീരിയയുടെ പുതിയ പ്രസിഡന്റായി എലൻ ജോൺസൺ സർലീഫ് സത്യപ്രതിജ്ഞ ചെയ്തു. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ആദ്യവനിതാഭരണാധികാരിയായിരുന്നു അവർ.

🌐2009 - പക്ഷി കൂട്ടം വന്നിടിച്ച് അപകടത്തിൽപ്പെട്ട അമേരിക്കൻ വിമാനത്തെ പൈലറ്റ് ചെസ്ലി സള്ളൻബെർഗർ, ഹഡ്സൺ നദിയിൽ ഇടിച്ചിറക്കി.

🌐2016 – ബുർക്കിന ഫാസോയുടെ തലസ്ഥാനമായ ഔഗാഡൗഗൗവിൽ തീവ്രവാദ ആക്രമണത്തിൽ ബന്ധികളെ മോചിപ്പിക്കുന്നതിനിടയിൽ 126 പേരിൽ 33 പേർക്ക് പരിക്കേല്ക്കുകയും 23 പേർ കൊല്ലപ്പെടുകയും ചെയ്തു.

🌐2018 - ക്രോസ് വേഡ് സാഹിത്യ പുരസ്കാരം (മൂന്നുലക്ഷം രൂപ വീതം) സുഭാഷ് ചന്ദ്രനും ഇ.വി.ഫാത്തിമയ്ക്കും ലഭിച്ചു.

🌐2018 - ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ സർഗാരി സോബേഴ്സ് ട്രോഫി വിരാട് കോഹ്‌ലിക്ക് ലഭിച്ചു .  

🌐2019 - ബഹിരാകാശത്ത് വിരിഞ്ഞ ആദ്യപൂവിന്റെ ചിത്രം നാസ പുറത്തുവിട്ടു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐ.എസ്.എസ്) വെജി ലാബിൽ വിരിഞ്ഞ സീനിയ പുഷ്പത്തിന്റെ ചിത്രമാണ് നാസ ശാസ്ത്രജ്ഞൻ സ്കോട്ട് കെല്ലി ട്വിറ്ററിൽ പങ്കിട്ടത്


ജൻമദിനങ്ങൾ.


സി. ജി. ശാന്തകുമാർ-


മലയാളത്തിലെ പ്രമുഖ ബാലസാഹിത്യകാരിൽ ഒരാളായിരുന്നു സി. ജി. ശാന്തകുമാർ (1938 ജനുവരി 16 - 2006 മെയ് 25). കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവപ്രവർത്തകനായിരുന്ന അദ്ദേഹം കേരള സംസ്ഥാന ബാലസാഹിത്യ ഇൻറ്റിട്യൂട്ടിന്റെ ഡയറക്ടറായും പ്രവർത്തിച്ചി‌ട്ടുണ്ട്. യുറീക്ക, ശാസ്ത്രകേരളം എന്നീ ആനുകാലികങ്ങളുടെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. ജനനം തൃശൂർ ജില്ലയിലെ അന്തിക്കാടിൽ. ഇരുപത്തഞ്ചോളം പുസ്തകങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി, കൈരളി ചിൽഡ്രൻസ്‌ ബുക്‌ട്രസ്‌റ്റ്‌ എന്നിവർ നൽകുന്ന അവാർഡുകളും ലഭിച്ചിട്ടുണ്ട്. 2006ൽ 68ആമത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾക്കുള്ള പുരസ്കാരം അദ്ദേഹത്തിന്റെ പേരിലാണ്.

ഗുരു ചെങ്ങന്നൂർ രാമൻ പിള്ള-

പ്രമുഖനായ കഥകളി നടനായിരുന്നു ഗുരു ചെങ്ങന്നൂർ രാമൻപിള്ള (16 January 1886 – 11 നവംബർ 1980). പ്രതി നായക സ്ഥാനത്തുള്ള കത്തി വേഷങ്ങൾ അഭിനയിക്കുന്നതിൽ മികവ് കാട്ടിയിരുന്നു. ബാണൻ, ദുര്യോധനൻ രാവണൻ കീചകൻ ജരാസന്ധൻ എന്നിവയൊക്കെ ആയിരുന്നു പ്രസിദ്ധ വേഷങ്ങൾ. 1101 മുതൽ കൊട്ടാരം കഥകളി നടനായിരുന്നു. 65 വർഷത്തോളം കൊട്ടാരം കഥകളി യോഗത്തിനു നേതൃത്വം നൽകി. മങ്കൊമ്പ് ശിവശങ്കരപ്പിള്ള, ഹരിപ്പാട്ട് രാമകൃഷ്ണപ്പിള്ള, മടവൂർ വാസുദേവൻ നായർ തുടങ്ങിയവർ അദ്ദേഹത്തിൻറെ പ്രസിദ്ധ ശിഷ്യന്മാരാണ്‌. 

വിജയ് സേതുപതി -

തമിഴ് സിനിമ മേഖലയിലെ പ്രധാന നടനും നിർമ്മാതാവും ഗാനരചയിതാവുമാണ് മക്കൾ സെൽവൻ എന്നറിയപ്പെടുന്ന വിജയ് സേതുപതി (ജനനം 16 ജനുവരി 1978). സീനു രാമസമിയുടെ തെന്മേർക് പരുവകട്രിന് (2010) ആണ് വിജയുടെ ആദ്യ നായകനായുള്ള സിനിമ. പിന്നീട് സുന്തരപന്ത്യൻ (2012) എന്ന സിനിമയിൽ വില്ലൻ കഥാപാത്രം, പിസ്സ (2012) , നടുവിലെ കൊഞ്ചം പാകാത്ത (2012) എന്ന ചിത്രങ്ങളിൽ നായക വേഷം ലഭിച്ചു. തുടർന്നുള്ള അദ്ദേഹത്തിന്റെ സിനിമകൾ വൻവിജയവും കൂടാതെ അദ്ദേഹത്തിന്റെ താര പദവി ഉയരുകയും ചെയ്തു. 

പറവൂർ ഭരതൻ -

ഒരു മലയാളചലച്ചിത്ര അഭിനേതാവാണ് പറവൂർ ഭരതൻ. (ജനുവരി 16, 1929 - ഓഗസ്റ്റ് 18, 2015) 1960-കൾ മുതലാണ് ഇദ്ദേഹം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചു തുടങ്ങിയത്. വ്യത്യസ്തമായ ധാരാളം കഥാപാത്രങ്ങൾ ഇദ്ദേഹം മലയാളചലച്ചിത്രങ്ങളിൽ അവതരിപ്പിച്ചു. വില്ലനായും, സ്വഭാവനടനായും, ഹാസ്യതാരമായും ഇദ്ദേഹം ചലച്ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.ആയിരത്തോളം സിനിമകളിലും അഞ്ചൂറോളം നാടകങ്ങളിലുമായി ഒട്ടേറെ അവിസ്മരണീയ കഥാപാത്രങ്ങൾക്ക് അദ്ദേഹം ജീവനേകി.പ്രേം നസീറിന്റെ ആദ്യചിത്രം മരുമകൾ ഇദ്ദേഹത്തിന്റെ മൂന്നാമത് ചിത്രമായിരുന്നു. തിക്കുറിശ്ശിയുടെ മരണത്തിനു ശേഷം മലയാള സിനിമയുടെ ഏറ്റവും മുതിർന്ന വ്യക്തിയായിരുന്നു മലയാള താര സംഘടനയായ അമ്മയുടെ പ്രഥമ അംഗം അദ്ദേഹമായിരുന്നു.അദ്ദേഹത്തിന്റെ അംഗത്വ ഫീസായ 10,000 രൂപ സ്വീകരിച്ചു കൊണ്ടായിരുന്നു അമ്മയുടെ തുടക്കം.

അനന്യ ചാറ്റർജി-

ഒരു ബംഗാളി ചലച്ചിത്രനടിയാണ് അനന്യ ചാറ്റർജി (ജനനം 16 ജനുവരി 1977). 2010ലെ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം നേടിയിട്ടുണ്ട്.

കബീർ ബേദി-

ബോളിവുഡ് ചലച്ചിത്ര രംഗത്ത് അഭിനയിച്ചു തുടങ്ങി പിന്നീട് ഹോളിവുഡ് സിനിമകളിലും വ്യക്തിമുദ്ര പതിപ്പിച്ച ഒരു നടനാണ് കബീർ ബേദി(ജനനം 16 ജനുവരി 1946). ജെയിംസ് ബോണ്ട് ചിത്രം ഒക്ടോപസിയിലെ വില്ലൻ ഗോവിന്ദ ശ്രദ്ധേയമാണ്.അതിപ്രശസ്തമായ ഇറ്റാലിയൻ സീരിയൽ സാൻഡൊകാൻ അദ്ദേഹത്തിന്ന് യൂറോപ്പിലെങ്ങും ആരാധകരെ നേടികൊടുത്തു. അനാർക്കലി എന്ന മലയാളചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

ഇ. ഗോപാലകൃഷ്ണമേനോൻ -

കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തേ ഒന്നും നാലും കേരളാ നിയമസഭയിൽ പ്രതിനിധീകരിച്ച രാഷ്ട്രീയ നേതാവാണ് ഇ. ഗോപാലകൃഷ്ണമേനോൻ (16 ജനുവരി 1919 - 08 സെപ്റ്റംബർ 1996).1942-ൽ സി.പി.ഐ.യിൽ ചേരുന്നതിനു മുൻപ് ഇദ്ദേഹം സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു.

അധികാരങ്ങൾ

കൊച്ചിൻ കർഷകസഭാ സെക്രട്ടറി (1943), തിരുക്കൊച്ചി കർഷകസംഘം സെക്രട്ടറി (1952-56); കേരള കർഷകസംഘം സെക്രട്ടറി, സി.പി.ഐ.യുടെ ദേശീയ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിലും ഇ. ഗോപാലകൃഷ്ണമേനോൻ പ്രവർത്തിച്ചിരുന്നു.

കൊച്ചി നിയമസഭയിലും(1949), തിരുക്കൊച്ചി(1952) നിയമസഭയിലും ഗോപാലകൃഷ്ണമേനോൻ അംഗമായിരുന്നു.


ഡിസ്സി ഡീൻ -

പ്രമുഖനായ അമേരിക്കൻ ബേസ്ബാൾ താരമായിരുന്നു ഡിസ്സി ഡീൻ(ജനുവരി 16, 1910 – ജൂലൈ 17, 1974).1932 മുതൽ 37 വരെയുളള കാലയളവിനുള്ളിൽ അവർക്കു വേണ്ടി ബേസ്ബാൾ റിക്കാർഡുകൾ കുറിച്ചു. അമേരിക്കയിലെ ഏറ്റവും വിഖ്യാതനായ ബേസ്ബാൾ കളിക്കാരനായിരുന്ന ഇദ്ദേഹത്തിന് 1941-ൽ കൈയ്ക്ക് പറ്റിയ പരിക്കു കാരണം കളിയോട് വിടപറയേണ്ടിവന്നു. തുടർന്ന് കായിക പ്രക്ഷേപണ രംഗത്ത് ഇദ്ദേഹം സേവനമനുഷ്ഠിക്കുകയുണ്ടായി.

ഫുൾജെൻസിയോ ബാറ്റിസ്റ്റ-

ക്യൂബൻ വിപ്ലവത്തിനു മുൻപുള്ള കാലഘട്ടത്തിൽ ക്യൂബ ഭരിച്ചിരുന്ന സ്വേച്ഛാധിപതിയാണ് ഫുൾജെൻസിയോ ബാറ്റിസ്റ്റ( ജനുവരി 16, 1901 – ഓഗസ്റ്റ് 6, 1973). വിപ്ലവത്തെ തുടർന്ന് ഫിഡൽ കാസ്ട്രോയുടെയും ചെഗുവേരയുടെയും നേതൃത്വത്തിലുള്ള വിപ്ലവകാരികളാൽ കീഴടക്കപ്പെട്ടു.

സിദ്ധാർഥ് മൽഹോത്ര-

ഒരു ബോളിവുഡ് ചലച്ചിത്ര നടനാണ് സിദ്ധാർഥ് മൽഹോത്ര(ജനനം 16 ജനുവരി 1985) . വരുൺ ധവാനൊപ്പം അഭിനയിച്ച 2012-ൽ പുറത്തിറങ്ങിയ സ്ടുടെന്റ്റ് ഓഫ് ദി ഇയർ ആണ് അരങ്ങേറ്റ ചിത്രം.

സുഭാഷ് മുഖോപാധ്യായ് -

ഇന്ത്യയിലെയും ഏഷ്യയുടെയും ആദ്യത്തേയും ലോകത്തിലെ രണ്ടാമത്തെയും ടെസ്റ്റ് ട്യൂബ് ശിശുവിന്റെയും ശില്പ്പിയാണ്‌ സുഭാഷ് മുഖോപാധ്യായ് (ജനനം 16 ജനുവരി 1931 - മരണം 19 ജൂൺ 1981). 
 ഇന്ത്യൻ ശാസ്ത്രജ്ഞൻ , വൈദ്യൻ നിന്ന് ഹസാരിബാഗ് , ബീഹാർ, ഒറീസ പ്രവിശ്യ , ബ്രിട്ടീഷ് ഇന്ത്യ (ഇപ്പോൾ ജാർഖണ്ഡ് , ഇന്ത്യ ), ഉപയോഗിച്ച് ലോകത്തിലെ രണ്ടാമത്തെ ഇന്ത്യയുടെ ആദ്യ കുട്ടി സൃഷ്ടിച്ച ഇൻ-വിത്രൊ ബീജസങ്കലത്തിനു് . യുണൈറ്റഡ് കിംഗ്ഡത്തിലെ ആദ്യത്തെ ഐവിഎഫ് കുഞ്ഞിന് 67 ദിവസത്തിന് ശേഷം 1978 ൽ ജനിച്ച കനുപ്രിയ അഗർവാൾ (ദുർഗ) . അതിനുശേഷം ഡോ. ​​സുഭാഷ് മുഖോപാധ്യായയെ അന്നത്തെ പശ്ചിമ ബംഗാൾ സംസ്ഥാന സർക്കാരും ഇന്ത്യൻ സർക്കാരും ഉപദ്രവിക്കുകയും അദ്ദേഹത്തിന്റെ നേട്ടങ്ങൾ അന്താരാഷ്ട്ര ശാസ്ത്ര സമൂഹവുമായി പങ്കിടാൻ അനുവദിക്കുകയും ചെയ്തില്ല. നിരാശനായി, 1981 ജൂൺ 19 ന് അദ്ദേഹം ആത്മഹത്യ ചെയ്തു. 

സ്മരണകൾ 


കുമാരനാശാൻ -

 മലയാളകവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കവിയാണ്‌ എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 - ജനുവരി 16, 1924). ആശാന്റെ കൃതികൾ കേരളീയ സാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാരനാശാൻ. ആശയ ഗംഭീരൻ, സ്നേഹ ഗായകൻ എന്നിവ അദ്ദേഹത്തിന്റെ വിശേഷണങ്ങളാണ്. 1907 ഡിസംബറിൽ ആണ് ആശാൻ വീണപൂവ്, മിതവാദി പത്രത്തിൽ പ്രസിദ്ധീകരിച്ചത്. മലയാള കാവ്യാന്തരീക്ഷത്തിൽ തികച്ചും നൂതനമായൊരു അനുഭവമായിരുന്നു വീണപൂവ് എന്ന ഖണ്ഡകാവ്യം. വിഷൂചിക പിടിപെട്ട് ആലുവയിലെ വീട്ടിൽ കിടപ്പിലായിരുന്ന ശ്രീനാരായണഗുരുവിന്റെ അവസ്ഥയിൽ നിന്നാണ് വീണപൂവിന്റെ ആദ്യവരികൾ രൂപം കൊണ്ടത് എന്ന് വിശ്വസിക്കുന്നു.മലയാളകവിതാലോകത്ത് നിറസാന്നിദ്ധ്യമായി നിറഞ്ഞുനിൽക്കുന്ന കാലത്താണ് 1924 ജനുവരി 16-ന് പല്ലനയാറ്റിൽ റെഡീമർ എന്നുപേരുള്ള ഒരു ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കുമാരനാശാൻ അന്തരിച്ചത്. തിരുവനന്തപുരം ജില്ലയിൽ, തോന്നയ്ക്കൽ ആശാൻ താമസിച്ചിരുന്ന വീട് ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി സ്ഥാപിച്ച മഹാകവി കുമാരനാശാൻ സ്മാരകത്തിന്റെ ഭാഗമാണ്.

പ്രേംനസീർ-

മലയാളചലച്ചിത്രരംഗത്തെ നിത്യഹരിത നായകൻ  എന്നു വിളിക്കപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടനായിരുന്നു പ്രേം നസീർ (ജീവിതകാലം: 7 ഏപ്രിൽ 1926 - 16 ജനുവരി 1989). മലയാള സിനിമയിൽ അദ്ദേഹത്തിന്റെ തലമുറയിലെ പ്രമുഖരിൽ ഒരാളായി പ്രേംനസീർ അറിയപ്പെടുന്നു. അബ്ദുൾ ഖാദർ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ സൂപ്പർ താരം ആയിരുന്നു പ്രേംനസീർ. ഒരു നാടക നടനായി ഔദ്യോഗിക ജീവിതം ആരംഭിച്ച നസീർ 1952 ൽ പുറത്തിറങ്ങിയ മരുമകൾ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റംകുറിച്ചത്. 520 സിനിമകളിൽ നായകനായി അഭിനിയച്ചിതിന്റെ പേരിലും[4][5]130 സിനിമകളിൽ ഒരേ നായികയ്ക്കൊപ്പം (ഷീല) അഭിനയിച്ചിതിന്റെ പേരിലും രണ്ട് ഗിന്നസ് വേൾഡ് റിക്കാർഡുകൾ അദ്ദേഹം സ്വന്തമാക്കിയിരുന്നു. എൺപത് നായികമാർക്കൊപ്പം അഭിനയിച്ചതിനും ഒരേ വർഷം (1973,77) 30 സിനിമകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചതിന്റെ പേരിലും മറ്റ് രണ്ട് അഭിനയ റെക്കോർഡുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 1968 ൽ റസ്റ്റ് ഹൌസ് എന്ന സിനിമയ്ക്കായി അദ്ദേഹം പാടുകയും ചെയ്തു.

ജീൻ സെർനാൻ -

ചന്ദ്രനിലെത്തിയ അവസാന ബഹിരാകാശ സഞ്ചാരിയാണ്  ജീൻ സെർനാൻ (മാർച്ച് 14, 1934 - ജനുവരി 16, 2017) . അപ്പോളോ-17 ദൗത്യത്തിലുള്‍പ്പെട്ട് 1972ലാണ് സെര്‍നാന്‍ ചന്ദ്രനില്‍ കാലുകുത്തിയത്. ഡിസംബര്‍ 11ന് ടോറസ് ലിട്രോവ് എന്ന സ്ഥലത്താണ് ഹാരിസണ്‍ സ്മിത്ത്, റൊണാള്‍ഡ് ഇവാന്‍സ് എന്നിവര്‍ക്കൊപ്പം സെര്‍നാന്‍ ചന്ദ്രനിലിറങ്ങിയത്. ഭൗമോപഗ്രഹത്തിലെ അഗ്നിപര്‍വതങ്ങളെക്കുറിച്ച് പഠിക്കുന്നതിനായിരുന്നു മൂവര്‍ സംഘം ചന്ദ്രനിലെത്തിയത്.

കുറ്റിപുറത്ത് കേശവനായർ -

വള്ളത്തോളിന്റെ സഹോദരി ഭര്‍ത്താവും കാവ്യോപഹാരം, നവ്യോപഹാരം, പ്രപഞ്ചം, സുഭാഷിതങ്ങള്‍, ഓണം കഴിഞ്ഞു തുടങ്ങിയ കവിതകള്‍ രചിച്ച മഹാരാജാസ് കോളേജിലെ  ഭാഷാധ്യാപകനായിരുന്നു കുറ്റിപുറത്ത് കേശവനായർ (1882 ഓഗസ്റ്റ്‌ 28 -ജനുവരി 16 ,1959) . 

എ. ഭീംസിംഗ് -

 മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ഭീംസിംഗ് 1924 ഒക്ടോബർ 15നു ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ ജനിച്ചു. സംവിധായകൻ, തിരക്കഥാകൃത്ത്, ചിത്രസംയോജകൻ, നിർമ്മാതാവ് എന്നീ നിലകളിൽ തമിഴ്, തെലുങ്കു, മലയാളം, ഹിന്ദി ചലച്ചിത്രവേദികളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.

എ. ഭീംസിങ് അല്ലെങ്കിൽ ഭീം സിംഗ് (1924-1978) ഒരു ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവ്, നിർമ്മാതാവ്, പത്രാധിപർ, എഴുത്തുകാരൻ എന്നിവരായിരുന്നു. തമിഴ് ചലച്ചിത്രമേഖലയിൽ പ്രധാനമായും പ്രവർത്തിച്ചിരുന്നു . തമിഴിനു പുറമേ ഹിന്ദിയിൽ 18 ചിത്രങ്ങളും തെലുങ്കിൽ 8 ചിത്രങ്ങളും മലയാളത്തിൽ 5 ചിത്രങ്ങളും കന്നഡയിൽ 1 ചിത്രങ്ങളും ഉൾപ്പെടുന്ന മറ്റ് ഭാഷകളിൽ അദ്ദേഹം സിനിമകൾ നിർമ്മിച്ചു . ആന്ധ്രയിൽ നിന്ന് വന്ന അദ്ദേഹം 1940 കളുടെ അവസാനത്തിൽ ചലച്ചിത്ര നിർമാതാക്കളായ കൃഷ്ണൻ-പഞ്ജുവിനൊപ്പം അസിസ്റ്റന്റ് എഡിറ്ററായി ചലച്ചിത്ര ജീവിതം ആരംഭിച്ചു . പിന്നീട് സ്വതന്ത്ര ഡയറക്ടറായി മാറുന്നതിനുമുമ്പ് അസിസ്റ്റന്റ് ഡയറക്ടറായി. അദ്ദേഹത്തിന്റെ സിനിമകൾ പ്രധാനമായും കുടുംബവും ബന്ധങ്ങളും കൈകാര്യം ചെയ്തിരുന്നു. അദ്ദേഹം തമിഴിൽ നിന്ന് ആരംഭിച്ച സിനിമകളുടെ ഒരു പരമ്പര നിർമ്മിച്ചുഅക്ഷരം ഒട്ടി , പ്രധാനമായും കൂടെ ശിവാജി ഗണേശൻ .

സ്വകാര്യ ജീവിതം

ഭീമസിംഗ്‌ 1949 ൽ കൃഷ്ണന്റെ സഹോദരി സോനയെ വിവാഹം കഴിച്ചു. അദ്ദേഹത്തിന് എട്ട് മക്കളുണ്ടായിരുന്നു. തന്റെ എട്ടു മക്കൾ, ഒരു ബി ലെനിൻ ഒരു സിനിമ എഡിറ്റർ അവന്റെ മറ്റൊരു മകൻ, ബി കണ്ണൻ , പല തന്റെ പതിവ് സഹകരണത്തിലൂടെയും അറിയപ്പെടുന്ന ഒരു സിനിമ ആണ് ഭരഥിരജ . പിന്നീട് ഭീംസിങ്ങിന്റെ മൂത്തമകൻ നരേൻ പഞ്ജുവിന്റെ മകളെ വിവാഹം കഴിച്ചു. ഭിംസിങ് 1959 ൽ നടി സുകുമാരിയുമായി വിവാഹിതനായിരുന്നു . 

കാന്തലോട്ട് കുഞ്ഞമ്പു-

വടക്കേ മലബാറിൽ, പ്രത്യേകിച്ച്കണ്ണൂരിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ ഗണ്യമായ സംഭാവന നൽകിയ ഒരു നേതാവായിരുന്നു കാന്തലോട്ട് കുഞ്ഞമ്പു(ഡിസംബർ 18 1916 -ജനുവരി 16 2004). ചെറു പ്രായത്തിൽ തന്നെ രാഷ്ട്രീയത്തിലേക്കിറങ്ങി. ആറോൺമിൽ തൊഴിലാളി സമരത്തിൽ പങ്കെടുത്തു. പിന്നീട് അതേ കമ്പനിയിൽ തന്നെ തൊഴിലാളിയായി ജോലിക്കു ചേർന്നു. കോൺഗ്രസ്സിലൂടെ രാഷ്ട്രീയ പ്രവേശം. കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എത്തിച്ചേർന്നു. പാർട്ടി പിളർന്നപ്പോൾ സി.പി.ഐ ക്കൊപ്പം ഉറച്ചു നിന്നു.

പി.കെ. കോരു -

ഒന്നാം കേരളനിയമസഭയിൽ ഗുരുവായൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ പ്രവർത്തകനും, എഅഴുത്തുകാരനും അദ്ധ്യാപകനുമായിരുന്നു പി.കെ. കോരു (ജനനം:15 ജനുവരി 1890 -1968 ജനുവരി 16). സ്വതന്ത്രനായാണ് ഇദ്ദേഹം ഒന്നാം കേരള നിയമസഭയിലേക്കെത്തിയത്. 
.തൃശ്ശൂർ ജില്ലയിലെ എളവള്ളി വില്ലേജിലെ ചിറ്റാട്ടുകര ഗ്രാമത്തിൽ 1890 ജനുവരി 15ന് ജനിച്ച കോരു ആദ്യകാലങ്ങളിൽ ഒരു അധ്യാപകനായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച അദ്ദേഹം കോൺഗ്രസ്സിലെ എം.വി.അബൂബക്കറിനെ 2635 വോട്ടിനാണ് പരാജയപ്പെടുത്തിയത്.

തപോവൻ മഹാരാജ് -

കേരളീയനായ സന്ന്യാസിശ്രേഷ്ഠനാണ്‌ തപോവനസ്വാമി‍ ( 1889 - 1957 ജനുവരി 16). ഉത്തരകാശിയിൽ ആശ്രമം സ്ഥാപിച്ച് ആധ്യാത്മിക പ്രവർത്തനം നടത്തിയിരുന്ന ഇദ്ദേഹം ദേശീയതലത്തിൽ പ്രശസ്തനും സംസ്കൃതത്തിലും മലയാളത്തിലും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. ഹിമഗിരിവിഹാരം, കൈലാസയാത്ര എന്നി രണ്ടു പുസ്തകങ്ങൾകൂടി അദ്ദേഹം എഴുതിട്ടുണ്ട്. ദൈവദർശനം എന്ന പേരിൽ തപോവൻ മഹാരാജ് സംസ്കൃതത്തിൽ അദ്ദേഹത്തിന്റെ ആത്മകഥ എഴുതിയിട്ടുണ്ട്. ഇദ്ദേഹത്തെ പ്രകീർത്തിച്ചുകൊണ്ട് ബാലകൃഷ്ണഭട്ടശാസ്ത്രി എന്ന ഭക്തൻ തപോവനശതകം എന്ന കാവ്യം രചിച്ചു. ചിന്മയാനന്ദസ്വാമിയുടെ ഗുരുവായ തപോവനസ്വാമിയുടെ സ്മരണാർഥം ചിന്മയാമിഷൻ ഇംഗ്ളീഷിൽ തപോവനപ്രസാദം എന്ന മാസിക പ്രസിദ്ധീകരിച്ചു വരുന്നു.

റോബർട്ടോ ഡി നോബിലി -


 പതിനേഴാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യയിൽ പ്രവർത്തിച്ച ഇറ്റലിക്കാരനായ വേദപ്രചാരകനും ഈശോസഭാ വൈദികനും ആയിരുന്നു റോബർട്ടോ ഡി നോബിലി (ജനനം:1577; മരണം 16 ജനുവരി 1656). ദേശീയസംസ്കാരത്തിൽ ക്രിസ്തുമതവിശ്വാസത്തിനു വിരുദ്ധമല്ലെന്നു തോന്നിയ അംശങ്ങളെയെല്ലാം അംഗീകരിച്ചും ആശ്രയിച്ചുമുള്ള വേദപ്രചാരശൈലിയാണ് അദ്ദേഹം സ്വീകരിച്ചത്.

ലിയോ ഡെലിബെസ് -

ഒരു ഫ്രഞ്ചു സംഗീതജ്ഞനാണ് ലിയോ ഡെലിബെസ് (1836 ഫെബ്രുവരി 21 - 1891 ജനുവരി 16). കോമഡി ഓപ്പറകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനായത്. 1876-ലെ സിൽവിയ എന്ന പുരാവൃത്ത സംബന്ധിയായ ബാലെയും അതിപ്രശസ്തമാണ്. നിരവധി ഇമ്പമാർന്ന ഗാനസഞ്ചയങ്ങൾ രചിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ മറ്റൊരു സംഭാവനയാണ് 1872-ൽ പുറത്തിറക്കിയ ബുക്ക് ഓഫ് സോംഗ്സ്. 

സി.എം. സ്റ്റീഫൻ-

 ഭാരതത്തിന്റെ കോൺഗ്രസ്സുകാരനായ ആദ്യ പ്രതിപക്ഷനേതാവായ സി.എം. സ്റ്റീഫൻ ദേശീയതലത്തിൽ ശ്രദ്ധേയനായ ഒരു രാഷ്ടീയ പ്രവർത്തകനും, പിൽക്കാലത്ത് ഒരു കേന്ദ്ര മന്ത്രിയുമായിരുന്ന കേരളത്തിന്റെ അഭിമാനമാണ് (ഡിസംബർ 23 1918 – ജനുവരി 16 1984). തൊഴിലാളി നേതാവ്, ജേർണലിസ്റ്റ്, പാർലമെന്റേറിയൻ , കേന്ദ്ര മന്ത്രി, എ.ഐ.സി.സി ജനറൽ സെക്രട്ടറി, പ്രതിപക്ഷ നേതാവ് മുതലായ രംഗങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിനുപുറത്ത് മത്സരിച്ച് ലോകസഭാംഗമായ ചുരുക്കം ചില മലയാളികളിലൊരാളാണ്.

മഹാദേവ് ഗോവിന്ദ് റാനാഡേ-

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സ്താപകനേതാക്കളിൽ ഒരാളും സാമൂഹ്യപരിഷ്കർത്താവും സ്വാതന്ത്ര സമരസേനാനിയുമായിരുന്നു മഹാദേവ് ഗോവിന്ദ് റാനാഡേ (ജനനം 18 ജനുവരി 1842 - മരണം 1901 ജനുവരി 16) . ബോംബേ ഹൈക്കോടതി ജഡ്ജി,നിയമനിർമ്മാണ സഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. 

Post a Comment

0 Comments