Flash News

6/recent/ticker-posts

ഇന്ന് ജനുവരി 16വിസ്മയ പ്രതിഭാസത്തിന് തിരശ്ശീല വീണിട്ട് ഇന്ന് മുപ്പത്തിരണ്ട് ആണ്ട്.

Views

534 ചലച്ചിത്രങ്ങളിൽ നായക വേഷത്തിൽ അഭിനയിക്കുക, അതിൽത്തന്നെ 130 ചിത്രങ്ങളിൽ ഒരേ നായികയോടൊപ്പം, 83വ്യത്യസ്ത നായികമാർ, ലോക റെക്കോഡിൽ ഇടം പിടിക്കാൻ പ്രേം നസീർ എന്ന ചിറയിൻകീഴ് അബ്ദുൾ ഖാദർക്കു സഹായകരമായത് ഈ അപൂർവതകളാണ് അക്ഷരാർഥത്തിൽ അസാധാരണം.

       ഇത്രയൊക്ക ചെയ്തിട്ടും അഭിനയമികവിന്റ മുഹൂർത്തങ്ങൾ അടയാളപ്പെടുത്താൻ കുറച്ചു വേഷങ്ങൾ മാത്രമേ നസീറിനു കിട്ടിയുള്ളൂ എന്നത് നിർഭാഗ്യകരം. 
       1928ൽ 'വിഗത കുമാര'നിലൂടെ ആരംഭിക്കുന്നു മലയാള സിനിമയുടെ ചരിത്രം. 1938ൽ 'ബാലനി'ലൂടെ ശബ്ദചിത്രങ്ങളും ആയി.. 1952ൽ പുറത്തിറങ്ങിയ 'മരുമകൾ 'മുതൽ 1990ൽ നസീറിന്റെ മരണശേഷം റിലീസായ 'കടത്തനാടൻ അമ്പാടി 'വരെയാണ് പ്രേംനസീർ ചിത്രങ്ങൾ. ഇതിനിടയിൽ നാൽപ്പതോളം തമിഴ് ചിത്രങ്ങളിലും ചില തെലുങ്ക്, കന്നട ചിത്രങ്ങളിലും വേഷമിട്ടു. നാലു പതിറ്റാണ്ടു കാലത്തെ നിറഞ്ഞ സിനിമാക്കാലം. 
       അഭിനയമികവിനേക്കാൾ ശരീരസൗകുമാര്യവും, ശബ്ദനിയന്ത്രണവും, കുലീനവും, മാന്യവുമായ പെരുമാറ്റരീതികൊണ്ടുമൊക്കെയാണ് സിനിമാ വൃത്തങ്ങളിൽ അദ്ദേഹം ഇന്നും ഓർക്കപ്പെടുന്നത്. അമ്പതുകളിലും, അറുപതുകളിലുമൊക്കെ ഇന്നത്തെ രീതിയിലുള്ള താരകേന്ത്രീകൃത വിധമായിരുന്നില്ലല്ലോ നമ്മുടെ സിനിമാരംഗം. നിർമ്മാതാവിനും, സംവിധായകനുമൊക്ക കൃത്യമായ റോളുകൾ ഉണ്ടായിരുന്ന കാലം. അവിടെ അഭിനേതാവിനു സ്വയം കഥാപാത്രങ്ങളുടെ മാനറിസങ്ങൾ നിച്ഛയിക്കാനും, സ്വന്തം ഇമേജ് വളർത്താൻ വേണ്ടി പാത്രസൃഷ്ടിയിൽ മാറ്റങ്ങൾ വരുത്താനോ ഒന്നും കഴിയുമായിരുന്നുമില്ലല്ലോ. എന്തായാലും തന്റെ ഇമേജിന്റെ തടവറയെക്കുറിച്ചാലോചിക്കാതെ ഏത് തരം കഥാപാത്രങ്ങളും ചെയ്യാൻ നസീർ തയാറായിരുന്നു എന്നത് സിനിമാ വ്യവസായത്തിൽ അപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. സിനിമവളർന്നു തുടങ്ങുന്ന ഒരു കാലഘട്ടത്തിൽ അത് അത്യാവശ്യവുമായിരുന്നു. 
          സാങ്കേതികമായി ഇക്കാലത്തെ സിനിമാനിര്മാണവുമായൊന്നും സമാനതകളെ ഇല്ലായിരുന്നല്ലോ അന്ന്. പരിമിതമായ സൗകര്യങ്ങൾ, സ്റ്റുഡിയോ ഫ്ളോറുകളിൽ തന്നെ സൃഷ്ടിക്കുന്ന പശ്ചാത്തലങ്ങൾ, ചിലപ്പോൾ മാത്രമുള്ള ഔട്ട്‌    ഡോർ ഷൂട്ടിങ്ങിനിടയിലെ നിരവധി അസൗകര്യങ്ങളും, ബുദ്ധിമുട്ടുകളും.. ഇതിനോടൊക്കെ സമരസപ്പെട്ടുകൊണ്ട് സിനിമ നിർമ്മിക്കുന്നവർക്കും, ടെക്നീഷ്യൻസിനുമൊക്കെ ഒരു പ്രയാസവും സൃഷ്ടിക്കാതെ സഹകരിക്കുന്ന നസീറിനെ പ്പറ്റി പലരും എഴുതിയിട്ടുള്ളത് വായിച്ചിട്ടുണ്ട്. അതു പോലെ സാമ്പത്തിക ബുദ്ധിമുട്ടുള്ള സഹപ്രവർത്തകരെ സഹായിക്കുന്നതിലും, സിനിമ പിടിച്ച് എല്ലാം നഷ്ടപ്പെട്ടവർക്കു വേണ്ടി പ്രതിഫലമില്ലാതെ അഭിനയിക്കുന്നത് വരെയുള്ള കാര്യങ്ങൾ ചെയ്തതിനെപ്പറ്റിയുമൊക്കെ കേട്ടിട്ടുണ്ട്. എം. ടി, പി. ഭാസ്കരൻ തുടങ്ങിയ ധിഷണാശാലികളായ സിനിമാ പ്രതിഭകൾ നസീറിന്റെ അർപ്പണ ബോധത്തെപ്പറ്റി പ്രശംസയോടെ സംസാരിച്ചിട്ടുണ്ട്.  
       ഇരുട്ടിന്റെ ആത്മാവ് ', അടിമകൾ,, തുലാഭാരം, മുറപ്പെണ്ണ്, പടയോട്ടം,, അനുഭവങ്ങൾപാളിച്ചകൾ, തുടങ്ങി ശ്രദ്ധേയമായ അഭിനയമുഹൂർത്തങ്ങൾ കാഴ്ച വച്ച കുറെ നസീർ ചിത്രങ്ങളുണ്ട്. 'ഭ്രാന്തൻ വേലായുധ'നും, 'പൊട്ടൻ രാഘവ 'നു മൊക്കെ മലയാള സിനിമാസ്വാദകരുടെ മനസ്സിൽ തെളിഞ്ഞു തന്നെ നിൽക്കുന്നുണ്ട്. 
       നാൽപ്പതു വർഷം തുടർച്ചയായി സിനിമയിൽ നായക സ്ഥാനത്തു നിറഞ്ഞു നിൽക്കുന്നത് ചെറിയ കാര്യമല്ല. 
       പ്രേം നസീറിന്റെ താരപ്രഭ, ദീർഘകാലം നിലനിർത്തിയ മുൻനിര സ്ഥാനം ഇതൊക്കെ ചലച്ചിത്ര വിദ്യാർത്ഥികൾ പഠനമാക്കേണ്ട ഗൗരവവിഷയം തന്നെയാണ്. ആസ്വാദ്യകരമായ ഒരു കലാരൂപമായി ചലച്ചിത്രം വളർന്നു വരുന്ന കാലത്ത് സിനിമ കാണുക എന്ന ശീലം മലയാളിയിലുണ്ടാക്കിയെടുക്കാൻ സഹായിച്ചു എന്നതാണ് പ്രേംനസിർ എന്ന നടന്റെ ഏറ്റവും വലിയ സംഭാവന എന്ന് തോന്നുന്നു. അങ്ങിനെ കണ്ടു കണ്ടാണല്ലോ നല്ല സിനിമയിലേക്ക് നമ്മുടെ ആസ്വാദനക്ഷമത വളരുന്നത്. 
          തിരശീലയിലെ ആ വിസ്മയപ്രതിഭാസത്തിന്റ ജീവിതത്തിന്  1989ജനുവരി 16ന് 
തിരശീല വീണു. മുപ്പത്തിരണ്ട് വർഷങ്ങൾ.


ഒരു നാടക നടനായി ഔദ്യോഗിക ജീവിതം ആരംഭിച്ച നസീർ 1952 ൽ പുറത്തിറങ്ങിയ മരുമകൾ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റംകുറിച്ചത്.
വിശപ്പിന്റെ വിളി (1952) എന്ന തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ സെറ്റുകളിൽവച്ച് അദ്ദേഹം പ്രേം നസീർ എന്ന നാമം സ്വീകരിച്ചു. 1950 കളിൽ ഒരു താരമായി ഉയർന്നുവന്ന അദ്ദേഹം  1950 മുതൽ 1989 ൽ അദ്ദേഹത്തിന്റെ മരണം വരെയുള്ള കാലത്ത് മലയാള സിനിമയിലെ അതുല്യനായ സൂപ്പർതാരങ്ങളിലൊരാളായിത്തീർന്നിരുന്നു. ഒരു റൊമാന്റിക് നായകനെന്ന നിലയിൽ അദ്ദേഹം ഏറെ പ്രശസ്തനാണ്. 1985 ന് ശേഷം, മറ്റ് കലാകാരന്മാരെപ്പോലെ എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാൻ ആഗ്രഹിച്ചതിനാൽ നായക വേഷങ്ങളിൽ നിന്ന് മറ്റു കഥാപാത്രങ്ങളിലേക്ക് അദ്ദേഹം മനപൂർവ്വം വഴിമാറി സഞ്ചരിച്ചു.

മുറപ്പെണ്ണ് (1965), ഇരുട്ടിന്റെ ആത്മാവ് (1967), കള്ളിച്ചെല്ലമ്മ (1969), നദി (1969), അനുഭവങ്ങൾ പാളിച്ചകൾ (1971), അഴകുള്ള സെലീന (1973), വിട പറയും മുൻപേ (1981) ), പടയോട്ടം (1982), ധ്വനി (1988)[3] തുടങ്ങിയ സിനിമകളിലെ ശ്രദ്ധേയമായ അഭിനയത്തിലൂടെ അദ്ദേഹം നിരൂപക പ്രശംസ നേടിയിരുന്നു. വിട പറയും മുൻപേ എന്ന സിനിമയിലെ മാധവൻ കുട്ടിയെ അവതരിപ്പിച്ചതിന്റെ പേരിൽ അദ്ദേഹം കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് (പ്രത്യേക ജൂറി അവാർഡ്) നേടിയിരുന്നു. കലയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ച് ഇന്ത്യാ ഗവൺമെന്റ് യഥാക്രമം മൂന്നാമത്തെയും നാലാമത്തെയും സിവിലിയൻ ബഹുമതികളായ പത്മഭൂഷൻ, പത്മശ്രീ എന്നിവ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. 1989 ജനുവരി 16 ന് 62 ആമത്തെ വയസ്സിൽ അഞ്ചാംപനി ബാധിച്ച് അദ്ദേഹം അന്തരിച്ചു.

520 സിനിമകളിൽ നായകനായി അഭിനിയച്ചിതിന്റെ പേരിലും130 സിനിമകളിൽ ഒരേ നായികയ്ക്കൊപ്പം (ഷീല) അഭിനയിച്ചിതിന്റെ പേരിലും രണ്ട് ഗിന്നസ് വേൾഡ് റിക്കാർഡുകൾ അദ്ദേഹം സ്വന്തമാക്കിയിരുന്നു. എൺപത് നായികമാർക്കൊപ്പം അഭിനയിച്ചതിനും ഒരേ വർഷം (1973,77) 30 സിനിമകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചതിന്റെ പേരിലും മറ്റ് രണ്ട് അഭിനയ റെക്കോർഡുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.[8] 1968 ൽ റസ്റ്റ് ഹൌസ് എന്ന സിനിമയ്ക്കായി അദ്ദേഹം പാടുകയും ചെയ്തു.

1989 ജനുവരി 16-ന് 62- ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.

ജീവിതരേഖ തിരുത്തുക
തിരുവിതാംകൂറിലെ ചിറയൻകീഴിൽ അക്കോട് ഷാഹുൽ ഹമീദിന്റെയും അസുമ ബീവിയുടെയും മകനായി 1926 ഏപ്രിൽ 7-ന് ജനിച്ചു. പ്രേം നവാസ്, അഷ്‌റഫ് എന്നീ രണ്ട് സഹോദരന്മാരും സുലേഖ, ആരിഫ, അനീസ, ഉമൈബ, സുനൈസ, സുഹാറ എന്നീ ആറ് സഹോദരിമാരുമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിന്റെ മാതാവ് അന്തരിച്ചു. പിതാവ് അതേ പേരിലുള്ള ഒരു സ്ത്രീയെ പിന്നീട് പുനർവിവാഹം ചെയ്തിരുന്നു. കഠിനംകുളം ലോവർ പ്രൈമറി സ്കൂൾ, ശ്രീ ചിത്തിരവിലാസം സ്കൂൾ, എസ്.ഡി. കോളേജ് (ആലപ്പുഴ), സെയിന്റ് ബെർക്കുമാൻസ് കോളേജ് (ചങ്ങനാശ്ശേരി) എന്നിവിടങ്ങളിലായി അദ്ദേഹം തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി. അപ്പോഴേക്കും അദ്ദേഹം ഒരു പരിചയസമ്പന്നനായ നാടകകലാകാരനായിത്തീർന്നിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയുടെ ചിത്രീകരണത്തിനിടെയാണ് തിക്കുറിശ്ശി സുകുമാരൻ നായർ അദ്ദേഹത്തിന്റെ പേര് നസീർ എന്നായി പുനർനാമകരണം ചെയ്തത്. പിന്നീട് സൂപ്പർ നായകനിലേക്കുള്ള വളർച്ച വളരെ പെട്ടെന്നായിരുന്നു.

കുടുംബം 

പ്രേം നസീർ ഹബീബ ബീവിയെയാണ് വിവാഹം കഴിച്ചത്. അവർക്ക് മൂന്ന് പെൺമക്കളുണ്ട്. ലൈല (തിരുവനന്തപുരം സ്വദേശിയും എഞ്ചിനീയറുമായ റഷീദിനെ വിവാഹം കഴിച്ച് കോഴിക്കോട് സ്ഥിരതാമസമാക്കിയിരിക്കുന്നു), റസിയ (കണ്ണൂരിൽ നിന്നുള്ള വ്യവസായി ഹാഷിമിനെ വിവാഹം കഴിക്കുകയും ചെന്നൈയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു). ഇരുവരും പുത്രൻ ഷാനവാസിനേക്കാൾ മൂത്തവരാണ്. ഇളയമകൾ റീത്ത പുനലൂർ സ്വദേശി ഡോക്ടർ ഷറഫുദ്ദീനെ വിവാഹം കഴിച്ച് മസ്കത്തിൽ സ്ഥിരതാമസമാക്കി. പ്രേം നസീറിന്റെ മൂത്ത സഹോദരി സുലൈഖ ബീവിയുടെ മകളാണ് ഷാനവാസിന്റെ പത്നിയായ ആയിഷാ ബീവി. പ്രേം നസീറിന്റെ പുത്രൻ ഷാനവാസ് ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും പിതാവിനെപ്പോലെ അഭിനയരംഗത്ത് ശോഭിക്കാൻ കഴിഞ്ഞില്ല. പ്രേം നസീറിന്റെ മൂന്നാം തലമുറയായി ഷാനവാസിന്റെ പുത്രൻ ഷമീർ ഖാൻ മലയാള ചിത്രമായ ഉപ്പുകണ്ടം ബ്രദേഴ്‌സ് ബാക്ക് ഇൻ ആക്ഷനിൽ അഭിനയിച്ചിരുന്നു.

പ്രേം നസീറിന്റെ ഇളയ സഹോദരനായിരുന്ന പ്രേം നവാസും (അബ്ദുൽ വഹാബ്) ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചു. സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയ കുടുംബത്തിലെ ആദ്യത്തെയാളായിരുന്നെങ്കിലും അദ്ദേഹം പിന്നീട് ഒരു നിർമ്മാതാവായി മാറുകയും അഗ്നിപുത്രി, തുലാവർഷം, പൂജക്ക് എടുക്കാത്ത പൂക്കൾ, നീതി, കെണി എന്നീ ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു. പ്രേം നവാസിന്റെ ഏക മകൻ പ്രേം കിഷോറും വെക്കേഷൻ, തസ്കരപുത്രൻ എന്നീ രണ്ട് മലയാള ചിത്രങ്ങളിൽ അഭിനയിച്ച് സിനിമാ വ്യവസായവുമായി അടുത്ത ബന്ധം പുലർത്തിയിട്ടുണ്ട്. മലയാളത്തിൽ ആദ്യമായി നിർമ്മിക്കപ്പെട്ട ബഹുവർണ്ണ  ചിത്രമായിരുന്ന കണ്ടം ബച്ച കോട്ടിൽ അഭിനയിച്ചതിന്റെ പേരിലും പ്രേം നവാസ് ശ്രദ്ധേയനാണ്.

പേരുമാറ്റം 

അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയുടെ ചിത്രീകരണത്തിനിടെ കുഞ്ചാക്കോയും കെ.വി. കോശിയും തിക്കുറിശ്ശിയെ സമീപിച്ചാണ് അദ്ദേഹത്തിന്റെ പേര് നസീർ എന്ന് പുനർനാമകരണം ചെയ്തത്. പിന്നീട് ജനകീയ നായകനിലേക്കുള്ള വളർച്ച വളരെ പെട്ടെന്നായിരുന്നു.പിന്നീട് സംവിധായകനായി മാറിയ ജെ. ശശികുമാറിന്റെയും നടന്മാരായ ബഹദൂറിന്റെയും ഉമ്മറിന്റെയും പേരുകളും തിക്കുറിശ്ശി മാറ്റുകയുണ്ടായി. എന്നാൽ ഉമ്മറിനായി തിരഞ്ഞെടുക്കപ്പെട്ട സ്നേഹജാൻ എന്ന നാമം അദ്ദേഹം ഈ ഒരു ചിത്രത്തിൽ മാത്രമാണ് ഉപയോഗിച്ചത്.

ചലച്ചിത്രരംഗത്ത്


എക്സെൽ കമ്പനിക്കുവേണ്ടി ആയിരുന്നു അദ്ദേഹം ചലച്ചിത്രത്തിൽ അഭിനയിച്ചു തുടങ്ങിയത്. 1951 ഡിസംബർ 26 നു ക്യാമറക്കു മുന്നിൽ വന്നു. 1952ൽ മരുമകൾ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. അദ്ദേഹത്തിന്റെ മിക്കവാറും ചിത്രങ്ങളുടെ നിർമ്മാതാക്കൾ ഉദയ, മേരിലാൻഡ് സ്റ്റുഡിയോകൾ ആയിരുന്നു. മലയാളികളുടെ മനസ്സിലെ പുരുഷ സങ്കൽപ്പങ്ങളുടെ സാക്ഷാത്കാരമായിരുന്നു പ്രേം നസീറിന്റെ ചലച്ചിത്ര കഥാപാത്രങ്ങൾ.

മലയാളചിത്രങ്ങളിൽ അഭിനയിച്ചതോടൊപ്പം പ്രേംനസീർ 56 തമിഴ് ചിത്രങ്ങളിലും 21 തെലുങ്ക് ചിത്രങ്ങളിലും 32 കന്ന‍ഡ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം ഷീലയുമൊത്ത് 130 ചലച്ചിത്രങ്ങളിൽ പ്രണയ ജോഡികളായി അഭിനയിച്ചു. ഇത് ഒരു സർവ്വകാല റെക്കോഡാണ്. 1978-ൽ 41ലും 1979-ൽ 39ലും നായകവേഷം അവതരിപ്പിച്ചു. 781 ചിത്രങ്ങളിൽ 93 വിവിധ നായികമാരുമായി അദ്ദേഹം നായകനായി അഭിനയിച്ചു. ഏറ്റവുമധികം സിനിമകളിൽ നായകനായി അഭിനയിച്ചതിന്റെ ഗിന്നസ് റെക്കോർഡ് അദ്ദേഹത്തിനാണ്.

1980 ൽ പുറത്തിറങ്ങിയ തന്റെ 500 മത്തെ ചിത്രമായ കരിപുരണ്ട ജീവിതങ്ങളിലെ അഭിനയത്തിന് ഔട്ട്സ്റ്റാൻഡിംഗ് പെർമോർമൻസ് അവാർഡ് ലഭിച്ചു. ആ സമയത്തു രണ്ടുപേർ ഒരുപോലെ മികച്ച നടൻറെ പട്ടികയിൽ വന്നപ്പോൾ ആണ് പ്രേം നസീറിന് പ്രഥമ Outstanding Performance അവാർഡ് ലഭിച്ചത്.

അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി പ്രേം നസീർ പുരസ്കാരം 1992-ൽ സ്ഥാപിച്ചു. മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയ്ക്കുമുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച് രാഷ്ട്രപതിയുടെ പത്മഭൂഷൺ പുരസ്കാരം അദ്ദേഹത്തിനു നൽകി. സർവ്വകാല സംഭാവനകളെ മാനിച്ച് കേരളസംസ്ഥാന പ്രത്യേക ജൂറി അവാർഡ് അദ്ദേഹത്തിന് 1981-ൽ നൽകി. പ്രേം നസീറും യേശുദാസും ഒരു ഉത്തമ നടൻ-ഗാ‍യക ജോഡിയായിരുന്നു. ഇവർ ഒരുമിച്ചുള്ള സംഗീതങ്ങൾ മലയാള സിനിമാചരിത്രത്തിൽ അനശ്വരമായി നിലകൊള്ളുന്നു. 1990 ൽ പുറത്തിറങ്ങിയ കടത്തനാടൻ അമ്പാടി എന്ന ചിത്രമാണ്‌ നസീറിന്റെ ഒടുവിലത്തെ പടം.

നിരവധി ചലച്ചിത്രങ്ങളിൽ അഭിനയിച്ച (അന്തരിച്ച) പ്രേം നവാസ് സഹോദരനാണ്.

ബഹുമതികൾ 


ഗിന്നസ് ലോക റിക്കാർഡ് മൂന്ന് വിഭാഗങ്ങളിലായി നേടിയിട്ടുണ്ട് 
1983-ൽ ചലച്ചിത്രത്തിലെ സമഗ്ര സംഭാവനയ്ക്കായി പത്മഭൂഷൺപുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു.
2013-ൽ ഇന്ത്യൻ സിനിമയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഇന്ത്യൻ സിനിമാ മേഖലയിലെ 50 പേരുടെ സ്റ്റാമ്പുകളിൽ പ്രേംനസീറിന്റെ ചിത്രവും ആലേഖനം ചെയ്തിരുന്നു. ഇതിൽ മലയാളത്തെ പ്രതിനിധീകരിച്ച് നസീറിന്റെ ചിത്രം മാത്രമാണ് ഇടം നേടിയത്.


"പ്രേം നസീർ അഭിനയിച്ച

മലയാളചലച്ചിത്രങ്ങൾ"

എന്ന വർഗ്ഗത്തിലെ

താളുകൾ.


ഈ വർഗ്ഗത്തിൽ 431 താളുകളുള്ളതിൽ 200 എണ്ണം താഴെ നൽകിയിരിക്കുന്നു.

(മുൻപത്തെ താൾ) (അടുത്ത താൾ)



Post a Comment

0 Comments