Flash News

6/recent/ticker-posts

ഖത്തര്‍ എയര്‍വെയ്‌സ് യാത്രാ വിമാനങ്ങള്‍ സൗദിയുടെ വ്യോമപാതയിലൂടെ സഞ്ചാരം തുടങ്ങി

Views


ദോഹ: മൂന്നര വര്‍ഷത്തെ ഉപരോധത്തിന് ശേഷം ഖത്തര്‍ എയര്‍വെയ്സിന്റെ യാത്രാ വിമാനങ്ങള്‍ സൗദി അറേബ്യയുടെ വ്യോമപാതയിലൂടെ സഞ്ചാരം തുടങ്ങി.

ഇന്നലെ രാത്രി പ്രാദേശിക സമയം 8.45-ന് ദോഹയില്‍ നിന്നും ജോഹന്നാസ് ബര്‍ഗിലേക്ക് പുറപ്പെട്ട ക്യുആര്‍ 1365 ആണ് സൗദിയുടെ വ്യോമപാതയിലൂടെ സര്‍വീസ് നടത്തിയ ഖത്തര്‍ എയര്‍വേയ്സിന്റെ ആദ്യ യാത്രാ വിമാനം.

ഇന്നലെ വൈകിട്ട് മുതല്‍ ഏതാനും യാത്രാ വിമാനങ്ങള്‍ സൗദിയുടെ വ്യോമപാത ഉപയോഗിച്ചു തുടങ്ങിയതായി ഖത്തര്‍ എയര്‍വെയ്സ് ട്വീറ്ററില്‍ അറിയിച്ചു.

ജനുവരി നാലിന് വൈകിട്ടാണ് ഭിന്നതകള്‍ പരിഹരിച്ച് സൗദി അറേബ്യ ഖത്തറിലേക്കുള്ള കര, വ്യോമ, ജല അതിര്‍ത്തികള്‍ തുറന്നത്. അഞ്ചിന് സൗദി അറേബ്യയിലെ അല്‍ഉലയില്‍ നടന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടിയില്‍ അല്‍ ഉല കരാറില്‍ ഒപ്പുവച്ചതിനെ തുടര്‍ന്ന് സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രമടക്കമുള്ള ബന്ധം പുനസ്ഥാപിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.



Post a Comment

0 Comments