Flash News

6/recent/ticker-posts

വരുന്നൂ, മെമു മലബാറിലും

Views



കണ്ണൂര്‍:ഏഴ് മെമു ട്രെയിനുകള്‍ സര്‍വ്വീസ് നടത്താന്‍ ദക്ഷിണ റെയില്‍വെ തീരുമാനിച്ചതോടെ മലബാറിന്റെ യാത്രാദുരിതത്തിന് പരിഹാരമാകും. കൊവിഡ് കാലത്ത് ട്രെയിനുകള്‍ സര്‍വ്വീസ് വെട്ടിക്കുറച്ച സാഹചര്യത്തില്‍ മെമു സര്‍വ്വീസ് യാത്രക്കാര്‍ക്ക് അനുഗ്രഹമാകും.ആവശ്യത്തിന് പാസഞ്ചര്‍ ട്രെയിനുകളില്ലാത്തതും ട്രെയിനുകള്‍ക്ക് കൂടുതല്‍ കോച്ചുകളില്ലാത്തതും സ്ഥിരയാത്രക്കാരുടെ ദുരിതം ചെറുതൊന്നുമല്ല.

അടുത്ത മൂന്ന് മാസത്തിനുള്ളില്‍ സര്‍വ്വീസ് തുടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് റെയില്‍വെ അധികൃതര്‍.
കന്യാകുമാരി- പുനലൂര്‍, പാലക്കാട്- കോഴിക്കോട്, ഷൊര്‍ണൂര്‍- കോയമ്ബത്തൂര്‍, ഷൊര്‍ണൂര്‍- തൃശൂര്‍, തൃശൂര്‍- കണ്ണൂര്‍, തൃശൂര്‍- ഷൊര്‍ണൂര്‍, കോഴിക്കോട്- തൃശൂര്‍ സര്‍വീസുകളാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്.എട്ട് റാക്ക് വീതമുള്ള ട്രെയിനുകളാണ് കേരളത്തില്‍ സര്‍വീസ് നടത്തുക. റെയില്‍വേ അംഗീകാരം നല്‍കിയെങ്കിലും റാക്ക് ലഭ്യതയ്ക്കനുസരിച്ചായിരിക്കും തുടക്കം. റാക്കുകള്‍ അറ്റകുറ്റപ്പണി നടത്തി സര്‍വ്വീസിന് തയ്യാറായി വരുന്നുണ്ടെന്ന് പാലക്കാട് ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദം കൂടിയാകുമ്ബോള്‍ മെമു സര്‍വ്വീസ് പെട്ടെന്നു തന്നെ യാഥാര്‍ത്ഥ്യമാകും.

ആദ്യഘട്ട ചിലവ് 14 കോടി
റെയില്‍വേ വൈദ്യുതികരണം പൂര്‍ത്തിയാകാത്തതാണ് കൂടുതല്‍ സര്‍വ്വീസിന് തടസ്സമായി ചൂണ്ടിക്കാട്ടിയിരുന്നത്. അതുവരെ ഡെമു (ഡീസല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ്) ഓടിക്കണമെന്ന് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നിരന്തരം ആവശ്യപ്പെട്ടെങ്കിലും റെയില്‍വേ പരിഗണിച്ചില്ല. ഷൊര്‍ണൂര്‍- മംഗളൂരു ലൈന്‍ വൈദ്യുതീകരണം പൂര്‍ത്തിയായിട്ട് രണ്ടുവര്‍ഷമായി.
പാലക്കാട് നിന്നു വടക്കോട്ടേക്ക് മെമു സര്‍വീസ് തുടങ്ങുന്നതിന് ആദ്യഘട്ടത്തില്‍ 14 കോടി രൂപയാണ് ചിലവ് കണക്കാക്കിയിരുന്നത്. നിലവില്‍ 100 മീറ്ററുള്ള പിറ്റ്ലൈന്‍ 185 മീറ്ററായി മാറ്റണം. മെമുവിന്റെ അറ്റകുറ്റപ്പണികള്‍ക്ക് ചിലവ് കുറയുമെന്നതാണ് റെയില്‍വേയെ കൂടുതല്‍ സര്‍വ്വീസിന് പ്രേരിപ്പിക്കുന്നത്. ചെറിയ സ്റ്റേഷനുകളില്‍ പോലും മെമു ട്രെയിനുകള്‍ നിറുത്താന്‍ കഴിയും.

നിലവില്‍ മെമു സര്‍വ്വീസുകള്‍

കോയമ്ബത്തൂര്‍- പാലക്കാട്, എറണാകുളം- ഷൊര്‍ണൂര്‍, കൊല്ലം- പുനലൂര്‍

മെമു വന്നാല്‍

ഷൊര്‍ണ്ണൂര്‍- കണ്ണൂര്‍,​ കണ്ണൂര്‍- മംഗലാപുരം ലൈനുകള്‍

മൂന്നു മണിക്കൂറില്‍ കൂടുതല്‍ യാത്രാദൈര്‍ഘ്യം പാടില്ല

വേഗത മണിക്കൂറില്‍ 90 കി.മീ.

​സൗകര്യങ്ങള്‍

കോച്ചുകളില്‍ ജി.പി.എസ്, എയര്‍ സസ്പെന്‍ഷന്‍, ഓരോ കോച്ചിലും രണ്ട് വീതം ബയോടോയ്ലറ്റുകള്‍, കുഷ്യന്‍ സീറ്റുകള്‍, എല്‍.ഇ.ഡി ലൈറ്റ്, സ്ത്രീകളുടെ കോച്ചില്‍ സി.സി.ടി.വി, കോച്ചുകളില്‍ ഭക്ഷണവിതരണമുണ്ടാകില്ല

മെമു (മെയിന്‍ ലൈന്‍ ഇലക്‌ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ്സ് )

സര്‍വ്വീസ് മറ്റു ട്രെയിനുകളില്‍ നിന്നു വ്യത്യസ്തമാണ്. എന്‍ജിന്‍ മാറ്റുകയെന്നത് മറ്റു ട്രെയിനുകള്‍ക്ക് ഏറെ ക്ളേശകരമായ ജോലിയാണെങ്കില്‍ മെമുവിന് എവിടെ നിന്നും തിരിക്കാന്‍ ബുദ്ധിമുട്ടില്ലാത്തവിധം പുഷ് - പുള്‍ എന്‍ജിനാണ്. ഇതുകാരണം ഷണ്ടിംഗിന്റെ കാലതാമസം ഒഴിവാക്കാനാകും. അടുത്തടുത്ത സ്റ്റോപ്പുകളില്‍ നിറുത്താനും പ്രയാസമില്ല.







Post a Comment

0 Comments