Flash News

6/recent/ticker-posts

വീണ്ടും തിരിച്ചടി; സ്വകാര്യതാ നയം ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഉപേക്ഷിക്കൂവെന്ന് കോടതി

Views

ന്യൂഡല്‍ഹി: വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയപരിഷ്‌കാരങ്ങളെ തുടര്‍ന്ന് അഭിഭാഷകന്‍ കോടതിയെ സമീപിച്ചിരുന്നതില്‍ പ്രതികരണവുമായി ഡല്‍ഹി ഹൈക്കോടതി.

വാട്ട്സ്ആപ്പിന്റെ സ്വകാര്യതാ നയം ദേശീയ സുരക്ഷയെയും ഉപയോക്തൃ നിരീക്ഷണത്തിന്റെ അതിരുകളെയും അപകടത്തിലാക്കുന്നു. മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും മുകുള്‍ രോഹത്ഗിയുമാണ് വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവയെ പ്രതിനിധീകരിച്ച് കോടതിയിലെത്തിയത്.

എന്നാല്‍, വാട്‌സ്ആപ്പിന്റെ നയ പരിഷ്‌കാരങ്ങള്‍ അംഗീകരിക്കാനാവുന്നില്ലെങ്കില്‍ മറ്റേതെങ്കിലും ആപ്പിലേക്ക് മാറാവുന്നതാണെന്നും, ഒരു ഉപയോക്താവിന് ഏത് ആപ്പ് ഉപയോഗിക്കണമെന്ന് സ്വയം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നുമാണ് ജഡ്ജി സഞ്ജീവ് മിശ്ര പറഞ്ഞത്.

ചില ജനപ്രിയ ആപ്പുകളുടെ നിബന്ധനകളും വ്യവസ്ഥകളും വായിക്കുന്നത് എല്ലാവരുടെയും കണ്ണു തുറപ്പിക്കുന്ന അനുഭവമായിരിക്കും. നിങ്ങള്‍ എന്തൊക്കെ കാര്യങ്ങളാണ് അവര്‍ക്ക് വേണ്ടി സമ്മതിച്ചു കൊടുക്കുന്നതെന്ന് ഓര്‍ത്ത് ആശ്ചര്യപ്പെടും. - ജസ്റ്റിസ് സച്‌ദേവ വ്യക്തമാക്കി. ഗൂഗിള്‍ മാപ്പ് നിങ്ങളുടെ സഞ്ചാരപാത മുഴുവനും ശേഖരിച്ചുവെക്കുന്നു. അതല്ലേ കൂടുതല്‍ ഭീതിയുണ്ടാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.


Post a Comment

0 Comments