Flash News

6/recent/ticker-posts

കേരള ബഡ്ജറ്റ് തുടരുന്നുആദ്യ മണിക്കൂറിൽ പ്രഖ്യാപിച്ചത്.

Views

കേരള ബജറ്റ്.

ISTകാർഷിക മേഖലയിൽ രണ്ടു ലക്ഷം തൊഴിൽ അവസരം ഉണ്ടാക്കും
കാർഷികേതര മേഖലയിൽ മൂന്നു ലക്ഷം തൊഴിൽ അവസരം ഉണ്ടാക്കും
കയർ മേഖലയിൽ കുടിശിക തീർക്കാൻ 60 കോടി
കശുവണ്ടി കൃഷി വ്യാപനത്തിന് അഞ്ചര കോടി അനുവദിച്ചു
 
നാളികേരം സംഭരണവില 27 രൂപയിൽ നിന്ന് 32 ആക്കി
നെല്ലിൻ്റെ താങ്ങുവില 28

പ്രവാസി തൊഴിൽ  പുനരധിവാസത്തിനു 100 കോടി
തിരിച്ചു വന്ന പ്രവാസികളുടെ പെൻഷൻ മൂവായിരം ആക്കും
ജൂലൈ മാസത്തിൽ ഓൺലൈനായി പ്രവാസി സംഗമം സംഘടിപ്പിക്കും
തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഫെബ്രുവരിയിൽ ക്ഷേമനിധി
75 ദിവസമെങ്കിലും തൊഴിലെടുത്തവർക്ക് ഫെസ്റ്റിവൽ അലവൻസ്

മൂന്നാർ പട്ടണത്തിൽ നേരത്തെ തീവണ്ടിയോടിയിരുന്നു. വിനോദസഞ്ചാരം മുൻനിർത്തി അവിടേക്ക് വീണ്ടും തീവണ്ടി സർവ്വീസ് പുനരാരംഭിക്കാനുള്ള സാധ്യത പരിശോധിക്കും. പദ്ധതിയുമായി സഹകരിക്കാനും ഭൂമി വിട്ടു നൽകാനുമുള്ള താത്പര്യം ടാറ്റാ കമ്പനി അറിയിച്ചിട്ടുണ്ട്. 

മുസിരിസ്, ആലപ്പുഴ,തലശ്ശേരി പൈതൃക പദ്ധതികൾക്ക് പുറമേ തിരുവനന്തപുരം, കോഴിക്കോട് പൈതൃക പദ്ധതി പ്രഖ്യാപിച്ചു. ഈ പദ്ധതികൾക്ക് 40 കോടി അനുവദിച്ചു. തിരുവനന്തപുരത്തിന് പത്ത് കോടി അധികമായി അനുവദിച്ചു. ഇവിടേക്കുള്ള വിദ്യാർത്ഥികളുടെ പഠനയാത്ര പ്രൊത്സാഹിപ്പിക്കാൻ അഞ്ച് കോടി അനുവദിച്ചു.
മലബാറിൻ്റെ വികസനം ലക്ഷ്യമിട്ടുള്ള മം​ഗലാപുരം - കൊച്ചി ഇടനാഴിക്ക് ഡിപിആ‍ർ തയ്യാറാക്കും. 
50000 കോടിയുടെ മൂന്ന് വ്യവസായ ഇടനാഴികൾക്ക് ഈ വർഷം തുടക്കമിടും
കണ്ണൂ‍ർ വിമാനത്താവളത്തിന് സമീപം 5000 ഏക്ക‍ർ ഭൂമിയേറ്റെടുക്കാൻ 10000 കോടി രൂപ അനുവദിച്ചിരുന്നു
തലസ്ഥാന ന​ഗരവികസനപദ്ധതിയുടെ ഭാ​ഗമായി വിഴിഞ്ഞം - നാവായികുളം 78 കിലോമീറ്റർ ആറുവരി പാത പാതയും പാതയുടെ ഇരുവശത്തുമായി  നോളേജ് ഹബ്ബ്, വിനോദകേന്ദ്രങ്ങൾ, ടൗൺ ഷിപ്പ്, എന്നിവ സ്ഥാപിക്കും. 
ശ്രീചിത്ര തിരുന്നാൾ ഇൻസിറ്റ്യൂട്ടും കെഎസ്ഐഡിസിയും ചേ‍ർന്ന് ലൈഫ് സയൻസ് പാർക്കിൽ 230 കോടിയുടെ മെഡിക്കൽ ഡിവൈസ്പാർക്ക് സ്ഥാപിക്കുന്നുണ്ട്. നീതി ആയോ​ഗിൻ്റെ അം​ഗീകാരം ലഭിച്ച ഈ പദ്ധതിക്കായി 24 കോടി വകയിരുത്തുന്നു.  പൊതുമേഖല മരുന്ന് വ്യവസായ സ്ഥാപനങ്ങൾ കേന്ദ്രം വിറ്റു തുലയ്ക്കുമ്പോൾ കേരളം ബദൽ തീ‍ർക്കുകയാണ്. കെഎസ്ഡിപിയുടെ ഉത്പാദനം 20 കോടിയിൽ നിന്നും 180 കോടിയായി ഉയ‍ർന്നു കഴിഞ്ഞു. ഉത്പാദന ശേഷി 230 കോടിയായി ഇനി ഉയരും. ഇതിനായി 15 കോടി അനുവദിക്കുന്നു. ക്യാൻസർ മരുന്നുകൾക്കുള്ള പ്രത്യേക പാർക്കിന് ഈ വർഷം തറക്കല്ലിടും. 2021-22-ൽ പദ്ധതി യഥാ‍ർത്ഥ്യമാക്കും. ഇതിനായി കിഫ്ബി ഫണ്ട് ചെയ്യും.  ലോകാരോ​ഗ്യസംഘടനയുടെ പിന്തുണയോടെ ആഫ്രിക്കൻ കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്ക് മരുന്നുകൾ കയറ്റുമതി ചെയ്യും
കേരള ബാങ്ക്, കെഎസ്എഫ്ഇ, കെഎഫ്സി, കെഎസ്ഐഡിസി, എന്നീ സ്ഥാപനങ്ങൾ ചേ‍ർന്ന് ഫണ്ടിന് രൂപം നൽകും. ഇതിലേക്കായി അൻപത് കോടി ബജറ്റിൽ നിന്നും അനുവദിക്കും. കേരളത്തിലെ ഏതെങ്കിലും സ്റ്റാ‍ർട്ടപ്പിന് നിക്ഷേപം ആകർഷിച്ചാൽ അതിലേക്ക് ഫണ്ടിൽ നിന്നും പരമാവധി ​ഗ്രാൻ്റ് അനുവദിക്കും. സീഡ് ഫണ്ടിം​ഗ് ഓഹരി പങ്കാളിത്തമായി മാറ്റും. സ‍ർക്കാർ സ്ഥാപനങ്ങൾ നൽകുന്ന വായ്പ നഷ്ടമായി മാറിയാൽ അതിന് സ‍ർക്കാർ അൻപത് ശതമാനം താങ്ങായി നൽകും. സ്റ്റാ‍ർട്ടപ്പ് മിഷൻ നടപ്പാക്കുന്ന കേരള ഫണ്ട് സ്കീമീലേക്ക് ഇരുപത് കോടി നൽകും. 20000 പേർക്ക് തൊഴിൽ നൽകുന്ന 2500 സ്റ്റാർട്ടപ്പുകൾ ഉണ്ടാകും. കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ കൺസോർഷ്യം രൂപീകരിച്ച് അവ‍ർ സർക്കാർ ടെണ്ടറിൽ പങ്കെടുത്താൽ മുൻ​ഗണന നൽകും. വിദേശ സർവ്വകലാശാലകളും കമ്പനികളുമായി സഹകരിച്ച് പത്ത് അന്താരാഷ്ട്ര ലോഞ്ചിം​ഗ് ഡെസ്റ്റിനേഷൻ സജ്ജമാകും. 
 
അഫിലിയേറ്റഡ് കോളേജുകൾക്ക് ആയിരം കോടി 
നാക് അക്രഡേറ്റിഷൻ മെച്ചപ്പെടുത്താൻ കോളേജുകൾക്ക് 28 കോടി അനുവദിച്ചുഅഫിലിയേറ്റഡ് കോളേജുകൾക്ക് ആയിരം കോടി
മികച്ച യുവ ശാസ്ത്രജ്ഞൻമാരെ ആകർഷിക്കാൻ ഒരു ലക്ഷം ഫെല്ലോഷിപ്പ്
സർക്കാർ കോളേജുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് 56 കോടി
30 ഓട്ടോണമസ് കേന്ദ്രങ്ങൾ സർവകലാശാലകളിൽ തുടങ്ങും, ഇതിനായി കിഫ്ബി വഴി 500 കോടി നൽകും
ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയ പദ്ധതികൾ
സർവകലാശാലകളിൽ പുതിയ തസ്തിക ഉണ്ടാക്കും
സർവ്വകലാശാലകളിലെ പശ്ചാത്തല സൗകര്യം ഒരുക്കാൻ കിഫ്ബിയിലൂടെ രണ്ടായിരം കോടി നൽകും
പുതിയ കോഴ്സുകൾ അനുവദിക്കും
സ‍ർവകലാശാലകളിൽ 30 മികവിൻ്റെ കേന്ദ്രങ്ങൾ തുടങ്ങും 

കേരളത്തെ നോളജ് ഇക്കോണമി  ആക്കാൻ പദ്ധതികൾ
എല്ലാ വീട്ടിലും ഒരു ലാപ്ടോപ് ഉണ്ടാക്കാൻ പദ്ധതി
ബി പി എൽ വിഭാഗത്തിന് ലാപ് ടോപിന് 25 ശതമാനം സബ്സിഡി
സംവരണ വിഭാഗത്തിന് സൗജന്യം
കെ ഫോൺ ഒന്നാം ഘട്ടം ഫെബ്രുവരിയിൽ പൂർത്തിയാകും
എല്ലാ സർവീസ് പ്രൊവൈഡർമാർക്കും അവസരം ഉണ്ടാക്കും
ഇന്റർനെറ്റ് സർവ്വീസ് ആരുടേയും കുത്തകയാകില്ല
കമ്പനികള്‍ക്ക് കേന്ദ്രീകൃതമോ, വികേന്ദ്രീതമോ ആയി ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിനുളള അവസരം ഒരുക്കും.
ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ 20 ലക്ഷം പേർക്ക് 5 വർഷത്തിൽ തൊഴിൽ
കെ ഡിസ്ക് പ്ലാറ്റ്ഫോം വഴി ഡിജിറ്റൽ രംഗത്ത് തൊഴിൽ നൽകുന്നു
50 ലക്ഷം അഭ്യസ്ത വിദ്യർക്ക് കെ ഡിസ്ക് വഴി പരിശീലനം നൽകും
 
പ്രവാസി ക്ഷേമത്തിന് ഈ സർക്കാർ 180 കോടി ചെലവഴിച്ചു. 
കഴിഞ്ഞ സർക്കാർ 68 കോടി മാത്രമാണ് ചെലവഴിച്ചത്
വർക് നിയർ ഹോം പദ്ധതിക്ക് 20 കോടി
ആരോ​ഗ്യവകുപ്പിൽ 4000 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കും 
എട്ട് ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും

4530 കിലോമീറ്റ‍ർ റോഡുകളുടെ പുനരുദ്ധാരണം ഉടനെ പൂ‍ർത്തിയാക്കും
പ്രവാസി ക്ഷേമത്തിന് ഈ സർക്കാർ 180 കോടി ചെലവഴിച്ചു
കഴിഞ്ഞ സർക്കാർ 68 കോടി മാത്രമാണ് ചെലവഴിച്ചത്

കേരള ബഡ്ജറ്റ് തുടരുന്നുആദ്യ അരമണിക്കൂറിൽ പ്രഖ്യാപിച്ചത്.


👉8 ലക്ഷം പുതിയ തൊഴിലവസരങ്ങൾ.

👉ക്ഷേമപെൻഷൻ ഏപ്രിൽ മുതൽ 1600 രൂപയായി ഉയർത്തും.

👉നെല്ല്, നാളികേരം സംഭരണ വില ഉയർത്തി.

👉റബറിന്റെ തറവില 170 രൂപയാക്കി.

👉കിഫ്‌ബിയിൽ 15000 കോടിയുടെ പദ്ധതി കൂടി.

👉തദ്ദേശ സ്ഥാപനങ്ങൾക്ക് 1000 കോടി അധികം.

👉സ്ത്രീകൾക്ക് തൊഴിലുകൾക്ക് പ്രത്യേക പാക്കേജ്.

👉കിഫ്‌ബി ഉത്തേജന പാക്കേജിന് 60,000 കോടി.

👉വർക്ക്‌ ഫ്രം ഹോം ആവശ്യമായ ലാപ്ടോപ്പുകൾക്ക് KSFE-കേരള ബാങ്ക് വഴി ലോൺ നൽകും.

👉വർക്ക്‌ സ്റ്റേഷൻ ആവശ്യമെങ്കിൽ സർക്കാർ സൗകര്യമൊരുക്കും.

👉വർക്ക്‌ നിയർ ഹോം പദ്ധതിക്ക് 20 കോടി.

👉പ്രൊഫഷണലു കൾക്കായി പ്രത്യേക പാക്കേജ്.

👉തൊഴിൽ പരിശീലനം നൽകുന്നതിന് 5 കോടി കുടുംബശ്രീക്ക്.

👉 മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് പകുതി വിലക്ക് ലാപ്ടോപ് നൽകും.

👉K-Fone  പദ്ധതി ഒന്നാം ഘട്ടം ഫെബ്രുവരിയിൽ നടപ്പിലാക്കും.

👉BPL കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ്‌.

👉എല്ലാ വീട്ടിലും ലാപ്ടോപ് ഉറപ്പാക്കും.

👉കോളേജുകളിൽ 10% അധിക സീറ്റുകൾ അനുവദിക്കും.

👉അധികമായി 1000 അധ്യാപക നിയമനങ്ങൾ നടത്തും.

👉4530 കിലോമീറ്റർ പുതിയ റോഡുകൾ.

Post a Comment

0 Comments