Flash News

6/recent/ticker-posts

കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ വേങ്ങര ഗ്രാമ പഞ്ചായത്തിൽ കൊവിഡ് രോഗികളിൽ വൻ വർധനവ്.

Views


വേങ്ങരയിൽ ഒരാഴ്ചക്കുള്ളിൽ  200 ൽ ഏറെ  കൊവിഡ് രോഗികൾ..

വേങ്ങര | കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ വേങ്ങര ഗ്രാമ പഞ്ചായത്തിൽ കൊവിഡ് രോഗികളിൽ വൻ വർധനവ്. പരിശോധനാ ഫലത്തിൽ ഈ ആഴ്ചയിൽ പോസിറ്റീവായവരുടെ എണ്ണം ഇരുന്നുറിൽ അധികം ആയി . കഴിഞ്ഞ കുറെ ദിവസങ്ങളിൽ  രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 23,24,7,8, ഇങ്ങനെ പോകുന്നു .  ഇന്നു മാത്രം 45  രോഗം സ്ഥിരീകരിച്ചവർ  ഉണ്ട് .

ജില്ലയിൽ കൂടുതൽ രോഗം സ്ഥിരീകരിക്കുന്ന പഞ്ചായത്തുകളിൽ മുകളിലാണ് വേങ്ങരയുടെ ഇടം. നിയന്ത്രണങ്ങളില്ലാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് പല പ്രവർത്തനവും നടക്കുന്നത്.

ആരോഗ്യവകുപ്പിന്റെ കാര്യമായ ഇടപെടലില്ലാത്തത് രോഗ വ്യാപനത്തിന് ആക്കം കൂട്ടിയതായി ആക്ഷേപമുണ്ട്.

യാതൊരു നിയന്ത്രണവുമില്ലാതെ തിരഞ്ഞടുപ്പ് ആഹ്ലാദ പ്രകടനങ്ങൾ നടത്തിയതും ആക്ഷേപത്തിനിടയാ ക്കിയിട്ടുണ്ട്.

ഇനിയും കൂടിപ്പോയാൽ അത് വലിയ ആപത്ത് വിളിച്ചുവരുത്തും നിയന്ത്രണങ്ങൾക്ക് ജനങ്ങൾ തെല്ലും വില നൽകാതെയാണ് മുന്നോട്ടു പോകുന്നത് അധികാരികൾ കണ്ണു തുറക്കാതെ ഇതിനൊരു പരിഹാരം കാണാൻ പ്രയാസമാണ്.



Post a Comment

0 Comments