Flash News

6/recent/ticker-posts

ഭിന്നശേഷിക്കാരുടെ നിര്‍ധനരായ അമ്മമാര്‍ക്ക് സൗജന്യ ഇലക്ട്രിക് ഓട്ടോ; ആദ്യ ഘട്ടം ഒരു ജില്ലയില്‍ 2 വീതം 28 അമ്മമാര്‍ക്ക്

Views


സർക്കാരിൻ്റെ കൈത്താങ്ങ് ആവശ്യമുള്ള ഓരോ വിഭാഗത്തിൻ്റേയും ക്ഷേമം ഉറപ്പു വരുത്താൻ നിരവധി പദ്ധതികളാണ് വിജയകരമായി നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ആ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ഭിന്നശേഷിക്കാരുടെ നിര്‍ധനരായ അമ്മമാര്‍ക്ക് ഉപജീവനത്തിനായി ഇലക്ട്രിക് ഓട്ടോ സൗജന്യമായി നല്‍കുന്ന പദ്ധതി.
നാഷണല്‍ ട്രസ്റ്റ് നിയമത്തില്‍ ഉള്‍പ്പെടുന്ന ഭിന്നശേഷിക്കാരുടെ, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും മറ്റ് വരുമാന മാര്‍ഗങ്ങള്‍ ഇല്ലാത്തവരുമായ അമ്മമാര്‍ക്ക് സ്ഥിരം വരുമാനം സാധ്യമാക്കുന്നതിനായാണ് ഇലക്ട്രിക് ഓട്ടോ നല്‍കുക എന്നതെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഈ സർക്കാരിൻ്റെ കാഴ്ചപ്പാട് ‘സാമൂഹ്യനീതിയിലധിഷ്ഠിതവും സർവതല സ്പർശിയുമായ വികസനം’ എന്നതാണ്. ഈ പ്രഖ്യാപിത നയത്തിലൂന്നിയാണ് അധികാരത്തിൽ വന്ന ആദ്യം ദിനം മുതൽ മുന്നോട്ട് പോകുന്നത്.

സാധാരണക്കാരിൽ സാധാരണക്കാരന് കൂടി പ്രയോജനം ചെയ്യുന്നതാകണം ഓരോ വികസന പ്രവർത്തനത്തിൻ്റേയും ഗുണഫലം. സർക്കാരിൻ്റെ കൈത്താങ്ങ് ആവശ്യമുള്ള ഓരോ വിഭാഗത്തിൻ്റേയും ക്ഷേമം ഉറപ്പു വരുത്താൻ നിരവധി പദ്ധതികളാണ് വിജയകരമായി നടപ്പിലാക്കുന്നത്.

ആ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ഭിന്നശേഷിക്കാരുടെ നിര്‍ധനരായ അമ്മമാര്‍ക്ക് ഉപജീവനത്തിനായി ഇലക്ട്രിക് ഓട്ടോ സൗജന്യമായി നല്‍കുന്ന പദ്ധതി.

നാഷണല്‍ ട്രസ്റ്റ് നിയമത്തില്‍ ഉള്‍പ്പെടുന്ന ഭിന്നശേഷിക്കാരുടെ, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും മറ്റ് വരുമാന മാര്‍ഗങ്ങള്‍ ഇല്ലാത്തവരുമായ അമ്മമാര്‍ക്ക് സ്ഥിരം വരുമാനം സാധ്യമാക്കുന്നതിനായാണ് ഇലക്ട്രിക് ഓട്ടോ നല്‍കുക.

ആദ്യ ഘട്ടം ഒരു ജില്ലയില്‍ 2 വീതം 28 അമ്മമാര്‍ക്കാണ് ഇലക്ട്രിക് ഓട്ടോ നല്‍കുന്നത്. ഇതിനായി 49 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി.


Post a Comment

0 Comments