Flash News

6/recent/ticker-posts

23 കാരറ്റ് സ്വര്‍ണം കൊണ്ട് ബിരിയാണി; ശ്രദ്ധേയമായി ദുബൈയിലെ ഇന്ത്യന്‍ റെസ്റ്റോറന്റ്

Views



ദുബൈ: ലോകത്തിലെ ഏറ്റവും വിലയേറിയ ബിരിയാണി എന്ന സവിശേഷതയാണ് ദുബൈയിലെ ഇന്ത്യന്‍ റെസ്റ്റോറന്റായ ബോംബെ ബോറോയെ വ്യത്യസ്തമാക്കുന്നത്. ഇവിടെ സ്വാദിഷ്ടമായ ബിരിയാണി രുചികള്‍ ഭക്ഷണപ്രിയരെ കാത്തിരിക്കുന്നുണ്ട്.

കാശ് കൂടുതല്‍ കൊടുത്താലും സ്വാദിഷ്ടമായ ബിരിയാണി കഴിച്ചാല്‍ മതി എന്നുണ്ടെങ്കില്‍ ലോകത്തിലെ വിലയേറിയ ബിരിയാണിയായ 'റോയല്‍ ഗോള്‍ഡ് ബിരിയാണി' ബോംബെ ബോറോയില്‍ തയ്യാറാക്കുന്നുണ്ട്.

ഭക്ഷ്യയോഗ്യമായ 23 കാരറ്റ് സ്വര്‍ണം ഉള്‍പ്പെടെയാണ് ഈ ബിരിയാണിയിലുള്ളത് എന്നത് ഭക്ഷണ പ്രിയരെ ഏറെ അത്ഭുതപ്പെടുത്തും. സ്വര്‍ണ ബിരിയാണിയുടെ വില 1,000 ദിര്‍ഹം ആണ്. അതായത് ഏകദേശം 20,000ത്തോളം ഇന്ത്യന്‍ രൂപ. നാല് മുതല്‍ ആറുപേര്‍ക്ക് കഴിക്കാവുന്ന അളവിലാണ് ബിരിയാണി ലഭിക്കുക.

ബോംബെ ബോറോയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ കിടിലന്‍ ബിരിയാണി തീന്‍മേശകളിലെത്തുന്നത്. 45 മിനിറ്റ് കൊണ്ടാണ് ബിരിയാണി തയ്യാറാക്കുന്നത്. 

കശ്മീരി റാന്‍ സീക്ക് കബാബ്, ഓള്‍ഡ് ദില്ലി ലാമ്പ് ചോപ്സ്, രാജ്പുത് ചിക്കന്‍ കബാബ്, മുഗളായ് കോഫ്ത, മലായ് ചിക്കന്‍ എന്നിങ്ങനെ വിവിധ നാടുകളിലെ രുചിവൈവിധ്യങ്ങളുടെ സംഗമം കൂടിയാണ് റോയല്‍ ഗോള്‍ഡ് ബിരിയാണി.

കുങ്കുമം ചേര്‍ത്ത ബിരിയാണി വലിയ തളകകളിലാക്കി അതിന് മുകളില്‍ ഈ വിഭവങ്ങള്‍ വിളമ്പുന്നത്. അലങ്കരിക്കാനായി ഭക്ഷ്യയോഗ്യമായ 23 കാരറ്റ് സ്വര്‍ണവും ഉപയോഗിച്ചിട്ടുണ്ട്. വിവിധതരം സോസുകള്‍, കറികള്‍, റായ്ത എന്നിവയും ബിരിയാണിക്കൊപ്പം വിളമ്പും.


Post a Comment

0 Comments