Flash News

6/recent/ticker-posts

നവീകരണം: താമരശ്ശേരി ചുരത്തില്‍ ഇന്ന് മുതല്‍ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം.

Views
🔹നവീകരണം: താമരശ്ശേരി ചുരത്തില്‍ ഇന്ന് മുതല്‍ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം.

താമരശ്ശേരി ചുരത്തില്‍ ഇന്ന് മുതല്‍ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം. ദേശീയപാത ശക്തിപ്പെടുത്തല്‍ പ്രവൃത്തിയുടെ ഭാഗമായാണ് ഗതാഗത നിയന്ത്രണം. അടിവാരം മുതല്‍ ലക്കിടി വരെയാണ് ഗതാഗത നിയന്ത്രണം. രാവിലെ അഞ്ച് മുതല്‍ രാത്രി 10 വരെ എല്ലാ ചരക്കുവാഹനങ്ങളും പൂര്‍ണമായും നിരോധിച്ചു. വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് വരുന്ന വാഹനങ്ങള്‍ കൈനാട്ടിയില്‍ നിന്ന് തിരിഞ്ഞ് നാലാംമൈല്‍, പക്രന്തളം ചുരം വഴി വേണം യാത്ര ചെയ്യാന്‍. മലപ്പുറം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഗൂഡല്ലൂര്‍, നാടുകാണി ചുരം വഴി കടന്ന് പോകണം. 

യാത്രക്കാര്‍ക്കായി കെഎസ്ആര്‍ടിസി മിനി സര്‍വീസ് ഏര്‍പ്പെടുത്തും. തിരക്ക് കുറവുള്ള സമയങ്ങളില്‍ 15 മിനിറ്റ് ഇടവേളകളിലും തിരക്കുള്ള സമയങ്ങളില്‍ 10 മിനിറ്റ് ഇടവേളകളിലുമായിരിക്കും സര്‍വീസ്. ടാറിംങ് നടക്കുന്ന സമയത്ത് ചെറിയ വാഹനങ്ങള്‍ വണ്‍വേ ആയി കടത്തിവിടുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ചുരത്തിലെ എട്ടാം വളവിനും ഒമ്പതാം വളവിനും റോ വളരെ കുറവുള്ള സ്ഥലങ്ങളില്‍ സംരക്ഷണ ഭിത്തിയുടെ പുനര്‍നിര്‍മ്മാണവും 12 കിലോ മീറ്റര്‍ ദൂരത്തില്‍ ടാറിംങുമാണ് ചുരം നവീകരണത്തിന്റെ ഭാഗമായി നടപ്പാക്കുന്നത്. മാര്‍ച്ച് മാസം അവസാനത്തോട് കൂടി പദ്ധതി പൂര്‍ത്തിയാക്കാനാണ് കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനം.

യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്...

താമരശ്ശേരി ചുരം 15 - ഫെബ്രുവരി - 2021  മുതൽ 15 - മാർച്ച് - 2020  വരെ ചുരം നവീകരണ പ്രവർത്തികൾക്കായി അടച്ചിടുന്നതിനാൽ  തിങ്കളാഴ്ച മുതൽ സുൽത്താൻ ബത്തേരിയിൽ നിന്നും ലക്കിടി വരെ  ചെയിൻ സർവീസുകൾ ആരംഭിയ്ക്കുന്നു. 

സുൽത്താൻ ബത്തേരി - കൽപ്പറ്റ - ലക്കിടി ചെയ്ൻ  സർവീസ്.

വഴി: ബീനാച്ചി, കൊളഗപ്പാറ, കൃഷ്ണഗിരി, മീനങ്ങാടി, കാക്കവയൽ, മുട്ടിൽ, കൈനാട്ടി, കൽപ്പറ്റ സിവിൽ, ചുണ്ടേൽ, വൈത്തിരി, പഴയ വൈത്തിരി, പൂക്കോട് 

സമയക്രമം:

⏰സുൽത്താൻ ബത്തേരിയിൽ നിന്നും ലക്കിടിയിലേക്കു രാവിലെ 05.00 മണി മുതൽ രാത്രി 07.50 മണി വരെ.

⏰ലക്കിടിയിൽ നിന്നും സുൽത്താൻ ബത്തേരിയിലേക്കു രാവിലെ 06.35 മണി  മുതൽ രാത്രി 09.45 മണി വരെ.

തിരക്ക് കുറവുള്ള സമയങ്ങളിൽ 15 മിനിറ്റ് ഇടവേളകളിലും

തിരക്കുള്ള സമയങ്ങളിൽ 10 മിനിറ്റ് ഇടവേളകളിലും സർവീസ് ഉണ്ടായിരിക്കുന്നതാണ്.

താമരശ്ശേരി, കോഴിക്കോട് ഭാഗത്തേക്ക് യാത്രചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്:

1) സുൽത്താൻ ബത്തേരിയിൽ നിന്നും താമരശേരി, കോഴിക്കോട് മെഡിക്കൽ കോളേജ്, കോഴിക്കോട് ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ചെയിൻ സർവീസുകൾ ഉപയോഗപ്പെടുത്താവുന്നതാണ്

2) ലക്കിടിയിൽ നിന്നും അടിവാരം വരെ കെ എസ് ആർ ടി സി യുടെ മിനി ബസ് ചെയ്ൻ സർവിസുകൾ ഉണ്ടാകുന്നതാണ്.

3) അടിവാരത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് ചെയിൻ സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ  വിവരങ്ങൾക്ക് ബന്ധപെടുക:

കെ എസ് ആർ ടി സി സുൽത്താൻ ബത്തേരി 
 04936-220217

കെ എസ് ആർ ടി സി കൽപ്പറ്റ
04936-202611

കെ എസ് ആർ ടി സി താമരശ്ശേരി
0495-2222217

കെ എസ് ആർ ടി സി കോഴിക്കോട് 
0495-2723796


Post a Comment

0 Comments