Flash News

6/recent/ticker-posts

അടിമാലി പള്ളിവാസലിൽ പതിനേഴുകാരി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതി എന്ന് സംശയിക്കുന്ന പെൺകുട്ടിയുടെ ബന്ധു അനുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

Views
പള്ളിവാസൽ കൊലപാതകം; പ്രതി എന്ന് സംശയിക്കുന്ന പെൺകുട്ടിയുടെ ബന്ധു തൂങ്ങി മരിച്ച നിലയിൽ


ഇടുക്കി: അടിമാലി പള്ളിവാസലിൽ പതിനേഴുകാരി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതി എന്ന് സംശയിക്കുന്ന പെൺകുട്ടിയുടെ ബന്ധു അനുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. രാവിലെ പള്ളിവാസൽ പവർഹൗസിന് സമീപമാണ് തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചതിന് ഒരു കിലോമീറ്റർ മാറിയാണ് അനുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ട് സ്ഥലമുടമ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാത്രിയാണ് പള്ളിവാസൽ പവർഹൗസ് ഭാഗത്ത് പതിനേഴുകാരിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബൈസണ്‍ വാലി ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി രേഷ്മയാണ് മരിച്ചത്. സ്കൂൾ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിൽ തിരിച്ചെത്താതായതോടെ മാതാപിതാക്കൾ വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുത്തേറ്റ നിലയിൽ കുട്ടി കിടക്കുന്നതായി വിവരം കിട്ടിയത്. ഉടനെ വെള്ളത്തൂവൽ സിഐയുടെ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 

കോതമംഗലം സ്വദേശി അനു എന്ന പെൺകുട്ടിയുടെ അച്ഛന്‍റെ അർദ്ധസഹോദരനായ സ്കൂളിൽ നിന്ന് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇയാള്‍ക്ക് വേണ്ടിയുള്ള ്ന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.


Post a Comment

0 Comments