Flash News

6/recent/ticker-posts

സെക്രട്ടേറിയറ്റിന് മുന്‍പില്‍ തെരുവുയുദ്ധം, പൊലീസും കെഎസ് യു പ്രവര്‍ത്തകരും ഏറ്റുമുട്ടി; നിരവധിപ്പേര്‍ക്ക് പരിക്ക്*_ലാത്തി പൊട്ടുംവരെ പ്രവർത്തകരുടെ തലയ്ക്കടിച്ചു; മർദ്ദിച്ചത് നെയിംബോർഡ് ഇല്ലാത്തപോലീസ്: ഷാഫി പറമ്പില്‍_

Views
കെ.എസ്.യുവിന്‍റെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്.


തിരുവനന്തപുരം:കെ.എസ്.യുവിന്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. പോലീസും കെ.എസ്.യു പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.

സെക്രട്ടറിയേറ്റിന്റെ മതിൽ ചാടിക്കടക്കാൻ ശ്രമിച്ച കെ.എസ്.യു പ്രവർത്തകരെ പോലീസ് തടഞ്ഞു. പോലീസിനു നേരെ കെ.എസ്.യു പ്രവർത്തകർ കല്ലെറിഞ്ഞു. സമര പന്തലിലുണ്ടായിരുന്ന കസേരയും ബക്കറ്റുമെടുത്ത് സെക്രട്ടറിയേറ്റ് വളപ്പിനുള്ളിലെ പോലീസുകാർക്ക് നേരെ വലിച്ചെറിഞ്ഞു. തുടർന്ന് പോലീസ് ലാത്തിവീശുകയായിരുന്നു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിനും നിരവധി പ്രവർത്തകർക്കും പരിക്കേറ്റു. വൈസ് പ്രസിഡന്റ് സ്നേഹ ഉൾപ്പെടെയുള്ള വനിതാ പ്രവർത്തർക്കും പരിക്കേറ്റിട്ടുണ്ട്.

സമാധാനപരമായി മാർച്ച് അവസാനിപ്പിച്ച് തിരിച്ചുപോവാൻ നോക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് കെ.എസ്.യു നേതാക്കൾ ആരോപിച്ചു. നെയിം ബോർഡ് പോലുമില്ലാത്ത പോലീസുകാരാണ് പ്രവർത്തകരെ ആക്രമിച്ചത്. അവർ യഥാർഥ പോലീസല്ലെന്നും യൂണിഫോം ധരിച്ചെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നും നേതാക്കൾ പറഞ്ഞു.

പോലീസ് കെ.എസ്.യു പ്രവർത്തകരുടെ തലയടിച്ചുപൊട്ടിച്ചു. അഭിജിത്ത് അടക്കമുള്ള കെ.എസ്.യു നേതാക്കൾക്ക് ഗുരുതരമായി പരിക്കേറ്റെന്നും കെ.എസ്.യു നേതാക്കൾ പ്രതികരിച്ചു.

സെക്രട്ടറിയേറ്റിൽ നിരാഹാരമിരിക്കുന്ന യൂത്ത് കോൺഗ്രസ് നേതാക്കൾക്കും ഉദ്യോഗാർഥികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കെ.എസ്.യു മാർച്ച് നടത്തിയത്.


Post a Comment

0 Comments