Flash News

6/recent/ticker-posts

യു.എ.ഇയുടെ ഹോപ് പ്രോബ് പേടകത്തില്‍ നിന്നുള്ള ആദ്യ ചിത്രം പുറത്ത്

Views



അബുദാബി: യു.എ.ഇ വിക്ഷേപിച്ച ഹോപ് പ്രോബ് പേടകം പകര്‍ത്തിയ ചൊവ്വയുടെ ആദ്യ ചിത്രം ഭൂമിയില്‍ എത്തി. ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് 25,000 കിലോമീറ്റര്‍ അകലെ നിന്നുള്ളതാണ് ആദ്യചിത്രം.

യു.എ.ഇ ഉപ സര്‍വ സൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ചിത്രം പങ്കുവെച്ചത്. പുതിയ കണ്ടെത്തലുകള്‍ക്കും ഗവേഷണങ്ങള്‍ക്കും പ്രതീക്ഷ പകരുന്നതാണ് ഈ നേട്ടമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഇനിയുള്ള 687 ദിവസവും യു.എ.ഇയുടെ പേടകം ചൊവ്വയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ വര്‍ഷം ജൂലൈ 20-ന് ജപ്പാനിലെ താനെഗാഷിമ ഐലന്‍ഡില്‍ നിന്ന് കുതിച്ചുയര്‍ന്ന ഹോപ് പ്രോബ് പേടകം ഈ ഫെബ്രുവരി ഒമ്പതിനാണ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്.

ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ രാജ്യമാണ് യു.എ.ഇ. അമേരിക്ക, സോവിയറ്റ് യുണിയന്‍, യുറോപ്പ്യന്‍ യൂണിയന്‍, ഇന്ത്യ തുടങ്ങിയവരാണ് ഇതിന് മുമ്പ് ചൊവ്വ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്.


Post a Comment

0 Comments