Flash News

6/recent/ticker-posts

പുതിയ വണ്ടി വാങ്ങിയാൽ ആർ ടി ഒയുടെ സമയം കാത്തുകിടക്കേണ്ട; വാഹന രജിസ്ട്രേഷൻ ഇനി ഓൺലൈൻ ആകും

Views

പുതിയ വാഹനം രജിസ്റ്റർ ചെയ്യാനായി ഇനി ഓഫിസിൽ കയറിയിറങ്ങേണ്ട. രജിസ്ട്രേഷൻ നടപടികൾ  പൂർണമായും ഓൺലൈനിൽ പൂർത്തിയാക്കാനുള്ള സംവിധാനത്തിന് കരട് വിജ്ഞാപനമായി.  
അന്തിമവിജ്‍ഞാപനം വരുന്നതോടെ പുതിയ വാഹനം വാങ്ങുമ്പോൾ ആർടിഒ ഓഫിസിലെത്തി വാഹനം കാണിക്കുന്ന നടപടിക്രമങ്ങൾ അടക്കം ഒഴിവാക്കും. സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെ ഉടമസ്ഥാവകാശകൈമാറ്റവും ഇനി ഓൺലൈൻ വഴിയാകും. വാഹനം വിൽക്കുന്നയാൾ തന്നെ വാങ്ങുന്നയാൾക്ക് നേരിട്ട് രേഖകൾ കൈമാറിയാൽ മതി. അതേസമയം ബോഡി നിർമിക്കേണ്ടി വരുന്ന ബസ് ,ലോറി പോലുള്ളവയ്ക്ക് ഇത് ബാധകമല്ല. വാഹന കൈമാറ്റത്തിനും പുതിയ വാഹനം വാങ്ങുമ്പോഴും ഇനി ആധാർ കൂടി രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥയും കേന്ദ്ര വിജ്‍ഞാപനത്തിലുണ്ട്. RTO ഓഫിസുകൾ വഴിയും ഡ്രൈവിങ് സ്കൂളുകൾ വഴിയുമുള്ള അഴിമതി ഇതോടെ അന്ത്യമാകും.


Post a Comment

0 Comments