Flash News

6/recent/ticker-posts

സാധാരണക്കാരന്റെ ദുരിതത്തിന് അവസാനമില്ല; ഇന്ധന വില തുടർച്ചയായ പത്താം ദിവസവും കൂട്ടി

Views
ഇന്ധനവില തുടര്‍ച്ചയാായ പത്താം ദിവസവും വര്‍ധിച്ചു. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും ആണ് വര്‍ധിച്ചത്. കൊച്ചിയില്‍ ഇന്ന് പെട്രോളിന് 89.78 രൂപയും ഡീസലിന് 84.40 രൂപയുമാണ്. തിരുവനന്തപുരത്ത് 91.50 രൂപയും ഡീസലിന് 85.98 രൂപയും. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഇന്നലെയും വര്‍ധിച്ചു. ബാരലിന് 63.56 ഡോളറായാണ് വര്‍ധിച്ചത്.
അസംസ്‌കൃത എണ്ണയുടെ അന്താരാഷ്ട്ര വില ഉയര്‍ന്നതും ആവശ്യം വര്‍ധിച്ചതുമാണ് ഇന്ധനവില വര്‍ധനവിന് കാരണമായി പറയുന്നത്. എന്നാല്‍ 2014 ജൂണില്‍ അസംസ്‌കൃത എണ്ണവില 105 ഡോളറായിരുന്നപ്പോള്‍ പെട്രോള്‍ വില 72 രൂപയായിരുന്നു.


Post a Comment

0 Comments