Flash News

6/recent/ticker-posts

ധീരതക്കുള്ള ദേശീയ അവാർഡിനു പിറകെബോബി ചെമ്മണ്ണൂർഅനുമോദനകളുമായി വേങ്ങരയുടെ അഭിമാനംഅഞ്ചു കണ്ടൻ ഉമർ മുക്താറിന്റെ വീട്ടിൽ.

Views
ധീരതക്കുള്ള ദേശീയ അവാർഡിനു പിറകെ
ബോബി ചെമ്മണ്ണൂർ
അനുമോദനകളുമായി 
വേങ്ങരയുടെ അഭിമാനം
അഞ്ചു കണ്ടൻ ഉമർ മുക്താറിന്റെ വീട്ടിൽ.

.ജൂൺ - 21 ന് പാങ്ങാട്ട്കുണ്ട് കൈ തോട്ടിൽ മുങ്ങിത്താഴുന്ന യുവതിയേയും രണ്ട് കുട്ടികളേയും സ്വന്തം ജീവൻ പോലും വക വെക്കാതെ ആഴങ്ങളിലേക്ക് എടുത്ത് ചാടുമ്പോൾ ഉമർ മുക്താർ സ്വപ്നത്തിൽ പോലും നിനച്ചില്ല താൻ ദേശീയ ധീരത പുരസ്കാരത്തിലേക്കാണ് ആഴ്ന്നിറങ്ങുന്നതെന്ന് .!
     വീടിനടുത്തുള്ള തോട്ടിലാണ് പിതൃ സഹോദര ഭാര്യ സുമയ്യയും മകൻ സെസിൻ അഹമ്മദ്(10), അയൽ വീട്ടുകാരനായ ആദിൽ (5) എന്നിവർ അബദ്ധത്തിൽ മുങ്ങിത്താഴുകയാണ് ണ്ടായത്. അവരിലേക്കൊരു മാലാഖയെപ്പോലെയാണ് 12 കാരൻ ഉമർ മുക്താർ വന്നണയുന്നത്.
   

വേങ്ങര അഞ്ചു കണ്ടൻ അബ്ബാസിന്റെയും സമീറയുടെയും മകനായ ഉമർ മുക്താർ വേങ്ങര അൽ ഇഹ്സാൻ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. മുക്താറിന്റെ ധീരപ്രവൃത്തിക്ക് ഇന്ന്  ബോബി ചെമ്മണ്ണൂർ മുക്താറിനെ ആദരിക്കാൻ വീട്ടിലെത്തിയത്  . ഇന്ത്യൻ കൗൺസിൽ നൽകുന്ന ധീരത പുരസ്കാരത്തോടൊപ്പം 75000 രൂപ പാരിതോഷികവും
 ബോബി ചെമ്മണ്ണൂർ നൽകുന്ന സ്വർണ്ണവും ലഭിക്കുന്നതാണ്.
   

 ഇന്ത്യൻ കൗൺസിൽ ഏർപ്പെടുത്തിയ ധീരതാ പുരസ്കാരത്തിന്  സംസ്ഥാനത്തെ 3 കുട്ടികളാണ് അർഹരായത്. മറ്റു രണ്ടു പേരിൽ ഒരാൾ വയനാട് എരണകൊല്ലിയിൽ ബാബുവിന്റെയും ശാരദയുടെയും മകനായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ജയ കൃഷ്ണനാണ്. ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ രണ്ട് കൂട്ടികളെ രക്ഷിച്ചതിനാണ് ജയകൃഷ്ണൻ ധീരതാ പുരസ്കാരത്തിന് അർഹനായത്.
   വള്ളുവമ്പ്രം അറവങ്കര കുളത്തിൽ ഹൗസിൽ ഹംസയുടെയും ഹസീനയുടെയും മകനായ മലപ്പുറം ജി.വി.എച്ച് .എസ് .എസിലെ പ്ലസ് വൺ വിദ്യാർത്ഥിയായ മുഹമ്മദ് ഹംറാസാണ് ധീരതാ പുരസ്കാരത്തിനർഹനായ മറ്റൊരു കുട്ടി. കാൽ വഴുതി കുളത്തിൽ വീണ കർഷകനെ രക്ഷിച്ചതാണ് ഹംറാസിനെ ധീരതാ പുരസ്കാരത്തിനർഹനാക്കിയത്


Post a Comment

0 Comments