Flash News

6/recent/ticker-posts

യാത്രക്കാര്‍ ടിക്കറ്റ് എടുക്കും മുമ്പ് ക്വാറന്റൈനായി ഹോട്ടല്‍ ബുക്ക് ചെയ്യണം; വിമാന കമ്പനികള്‍ക്ക് നിര്‍ദേശം

Views



മസ്‌കത്ത്: രാജ്യത്ത് എത്തുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയ ഒമാന്‍ സുപ്രീം കമ്മിറ്റി ഉത്തരവ് ഇന്ന് (തിങ്കള്‍) മുതല്‍ പ്രാബല്യത്തില്‍. സ്വദേശികള്‍ക്കും വിദേശികള്‍ക്കും സന്ദര്‍ശന വിസയില്‍ എത്തുന്നവര്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.

യാത്ര പുറപ്പെടുന്നതിന് മുന്‍പു ഹോട്ടല്‍ ബുക്കിങ് ഉറപ്പാക്കണമെന്നു വിമാന കമ്പനികള്‍ക്ക് സിവില്‍ ഏവിയേഷന്‍ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഏഴു രാത്രിയിലേക്കാണു ഹോട്ടല്‍ ബുക്കിങ് നടത്തേണ്ടത്. 

യാത്രക്കാര്‍ക്ക് രാജ്യത്തെ ഏതു ഹോട്ടലുകളിലും ക്വാറന്റീന്‍ ബുക്ക് ചെയ്യാം. വിവിധ ഗവര്‍ണറേറ്റുകളില്‍ സാമൂഹിക വികസന മന്ത്രാലയം നിര്‍ദേശിച്ച ഹോട്ടലുകളിലെ ക്വാറന്റീന്‍ സൗകര്യവും ഉപയോഗപ്പെടുത്താം.

രാജ്യത്തു ഇതുവരെ വീടുകളില്‍ ക്വാറന്റീന്‍ അനുമതി നല്‍കിയിരുന്നെങ്കിലും പലരും നിബന്ധനകള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയത്.


Post a Comment

0 Comments