Flash News

6/recent/ticker-posts

മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

Views
മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കും.


മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വിഷുവിനും റമദാന്‍ നോമ്പിനും മുമ്പ് വോട്ടെടുപ്പ് വേണമെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കമ്മീഷന്‍ പരിഗണിക്കും.   

തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ തലത്തിലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായി. രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി. പരീക്ഷകളും കമ്മീഷന്‍ പരിഗണിക്കും. മികച്ച പോളിങ് നടക്കുന്ന സംസ്ഥാനമാണ് കേരളം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും തെരഞ്ഞെടുപ്പെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവരുമായും ചര്‍ച്ച നടത്തി. കൊവിഡ് കാലത്ത് ബീഹാര്‍ ഇലക്ഷന്‍ നടത്തിയ അനുഭവം കമ്മീഷനുണ്ട്. കൂടുതല്‍ പോളിങ് സ്റ്റേഷന്‍ ഉണ്ടാകും. 

ഓരോ ബൂത്തിലും 500 മുതല്‍ 1000 വോട്ടര്‍മാര്‍ വരെ മാത്രം. അവസാന ഒരു മണിക്കൂര്‍ കൊവിഡ് ബാധിതര്‍ക്ക് വോട്ട് ചെയ്യാം. വോട്ടെടുപ്പ് സമയം നീട്ടുന്നതിനെക്കുറിച്ച് തീരുമാനം പിന്നീടെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ചില മാധ്യമങ്ങള്‍ രാഷ്ട്രീയ പ്രേരിതമായി എകപക്ഷീയ വാര്‍ത്തകള്‍ നല്‍കുന്നുവെന്ന് പരാതിയുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു. മൂന്ന് ജില്ലകള്‍ പ്രശ്‌നബാധിത സാധ്യതാ പട്ടികയിലുണ്ട്. ഇവിടങ്ങളില്‍ കൂടുതല്‍ സുരക്ഷ ഉദ്യോസ്ഥരെ നിയോഗിക്കുമെന്നും കമ്മീഷന്‍ പറഞ്ഞു.


Post a Comment

0 Comments