Flash News

6/recent/ticker-posts

ലോകത്തിന്റെ നെറുകയില്‍ മലയാളിയുടെ നെറ്റിപ്പട്ടം; ബുര്‍ജില്‍ തെളിഞ്ഞ് 'ലുലു'

Views
ഇരുനൂറ് ബ്രാഞ്ചുകൾ തികച്ച ലുലുവിന് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ അഭിവാദ്യം നേർന്നു. പുതിയ ഉയരങ്ങൾ കീഴടക്കുകയാണ് ലുലു എന്നാണ് അഭിനന്ദന സന്ദേശത്തില്‍ അറിയിച്ചത്. ഇംഗ്ലീഷിന് പുറമേ മലയാളത്തിലും ആശംസ സന്ദേശം ബുര്‍ജ് ഖലീഫ് പ്രദര്‍ശിപ്പിച്ചു.

1990ല്‍ യു.എ.ഇയിലാണ് ലുലു ആദ്യ സ്റ്റോര്‍ തുറക്കുന്നത്. ഈജിപ്ത്, കെയ്റോ എന്നിവിടങ്ങളിലാണ് 200ആം സ്റ്റോര്‍ തുറന്നിരിക്കുന്നത്

വീഡിയോ കാണുക👇
അഭിമാനിക്കാം ഓരോ മലയാളിയ്ക്കും; ഇരുന്നൂറിന്റെ നിറവില്‍ ലുലു, എം.എ യൂസഫലിയുടെ ഇച്ഛാശക്തിയുടെ വിജയം


അബുദാബി 200 ഷോറൂമുകള്‍ തികച്ച് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. ഷോപ്പിങ് രംഗത്തെ പ്രമുഖരായ ലുലു ഗ്രൂപ്പ് കൊവിഡ് വെല്ലുവിളികളെ അതിജീവിച്ചാണ് ഈ നേട്ടം കൈവരിച്ചത്. തൊണ്ണൂറുകളില്‍ ഗള്‍ഫ് യുദ്ധത്തിന്റെ വെല്ലുവിളികള്‍ക്കിടയില്‍ ദുബൈയിലെ ഗിസൈസിലാണ് ആദ്യ ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചത്. 2000 നവംബറിലാണ് ഈ സംരഭം തുടങ്ങിയത്.   

മലയാളികള്‍ക്കാകെ അഭിമാനവും ആവേശവും പകരുന്നതാണ് ഈ നേട്ടം. പ്രവാസി മലയാളിയായ വ്യവസായ പ്രമുഖന്‍ തൃശൂര്‍ നാട്ടികക്കാരനായ എം.എ.യൂസഫലിയുടെ ഇച്ഛാശക്തിയുടെയും കാഴ്ചപ്പാടുകളുടെയും വിജയം കൂടിയാണ് ലുലു ഗ്രൂപ്പിന്റെ വിജയം. ഗ്രൂപ്പിന്റെ ഇരുന്നൂറാമതും ഈജിപ്തിലെ മൂന്നാമത്തെതുമായ ഹൈപ്പര്‍മാര്‍ക്കറ്റ് ഈജിപ്ത് ആഭ്യന്തര വ്യാപാര-പൊതുവിതരണ വകുപ്പ് മന്ത്രി ഡോ. അലി മൊസെഹ്ലി കെയ്‌റോ അഞ്ചാം സെറ്റില്‍മെന്റിലെ പാര്‍ക്ക് മാളില്‍ ഉദ്ഘാടനം ചെയ്തു. ലുലുവിന്റെ വളര്‍ച്ചയുടെ പുതിയ അധ്യായത്തിനാണ് ഇവിടെ തുടക്കം കുറിച്ചത്. 

എളിയ രീതിയില്‍ ആരംഭിച്ച് ഇരുനൂറാമത് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ എത്തി നില്‍ക്കുന്ന ഈ അവസരത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞു. ഞങ്ങളുടെ മുന്നോട്ടുള്ള യാത്രയെ സംബന്ധിച്ചിടത്തോളം ഇത് ഏറെ പ്രധാന്യമുള്ളതാണ്. മിഡില്‍ ഈസ്റ്റിലെ റീട്ടെയില്‍ രംഗത്ത് നിര്‍ണ്ണായകമായ ഒരു പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. ഈ അവസരത്തില്‍ ജി.സി.സി.യിലെയും മറ്റ് രാജ്യങ്ങളിലെ ഭരണാധികാരികളോടും മറ്റ് അധികൃതരോടും നന്ദി പറയുന്നു.

കൂടാതെ തങ്ങളെ ഈ നിലയില്‍ എത്തിക്കുന്നതിന് കാരണക്കാരായ മലയാളികളടക്കമുള്ള ഉപഭോക്താക്കളോടും ഈ അവസരത്തില്‍ നന്ദി പറയുന്നു. ഉപഭോക്തക്കളുടെ സഹകരണമില്ലെങ്കില്‍ ഈ നിലയിലുള്ള വളര്‍ച്ച ഒരിക്കലും സാധ്യമാകില്ലായിരുന്നു. വിവിധ രാജ്യങ്ങളില്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കും. അത് കൂടാതെ ഇ-കൊമേഴ്‌സ് പ്രവര്‍ത്തനങ്ങല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ച് ശക്തിപ്പെടുത്തുമെന്നും യൂസഫലി പറഞ്ഞു. ഇന്ന് 27,000 ലധികം മലയാളികള്‍ ഉള്‍പ്പെടെ 58,000 ത്തോളം ആളുകള്‍ വിവിധ രാജ്യങ്ങളില്‍ ലുലുവില്‍ ജോലി ചെയ്യുന്നു. യു.എസ്, യു.കെ, സ്‌പെയിന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഫിലിപ്പൈന്‍സ് എന്നിവയുള്‍പ്പെടെ പതിനഞ്ചോളം രാജ്യങ്ങളില്‍ സ്വന്തമായി സംഭരണ കേന്ദ്രങ്ങളും ലുലുവിനുണ്ട്.

കോട്ടയം, തൃശൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട് പോകുകയാണ്. തിരുവനന്തപുരം, ബെംഗളൂരു, ലക്‌നൗ എന്നിവിടങ്ങളിലെ ലുലു മാള്‍ നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഇതിനുപുറമെ കളമശ്ശേരിയിലെ  ഭക്ഷ്യസംസ്‌കരണ കേന്ദ്രം, കൊച്ചിയിലെ മത്സ്യസംസ്‌കരണ കേന്ദ്രം എന്നിവയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments