Flash News

6/recent/ticker-posts

സമസ്ത മുശാവറ അംഗം ഒ.ടി. മൂസ മുസ്ലിയാർ അന്തരിച്ചു.

Views



 സമസ്ത  കേരള ജംഇയ്യത്തുൽ ഉലമാ (ഇ കെ വിഭാഗം )കേന്ദ്ര മുശാവറ അംഗം ഒ.ടി. മൂസ മുസ്ലിയാർ മുടിക്കോട് (74)അന്തരിച്ചു. സമസ്ത ഏറനാട് താലൂക്ക് പ്രസിഡന്റാണ്. നേരത്തെ ജനറൽ സെകട്ടറിയും ജില്ലാ മുശാവ അംഗവുമായി . 2018 മുതൽ  കേന്ദ്ര മുശാവറയിൽ അംഗമാണ്.മുടിക്കോട് മഹല്ല്  പ്രസിഡന്റ്, സെക്രട്ടറി എന്നീ പദവികളിൽ സേവനം ചെയ്തു. പാണ്ടിക്കാട് ഹിമായ്യത്തു സുന്നിയ്യ, ദാറുൽ ഇർഫാൻ കൊളേജ്, അൽ ഫാറൂഖ് ശരീഅത്ത് കോളെജ് എന്നിവയുടെ ജനറൽ സെക്രട്ടറിയാണ്. 

പാണ്ടിക്കാടിനടുത്ത് പന്തല്ലൂർ മുടിക്കോട് സ്വദേശിയായ മൂസ മുസ്ലിയാർ ദീർഘകാലമായി ദർസ് രംഗത്ത് സജീവമാണ്. നിരവധി ശിഷ്യൻമാരുണ്ട്.മലപ്പുറം ജില്ലയിൽ  സമസ്തയുടെ നേതൃനിരയിലെ മികച്ച സംഘാടകനാണ് ഒ.ടി. മുസ മൂസ മുസ്ലിയാർ. ഇന്നലെ രാത്രി രണ്ട് മണിയോടെ സ്വവസതിയിൽ വെച്ചായിരുന്നു നിര്യാണം.  ഖബറടക്കം ഇന്ന് വൈകീട്ട് മൂന്നിന് മുടിക്കോട് ജുമാ മസ്ജിദിൽ നടക്കും.



Post a Comment

0 Comments