Flash News

6/recent/ticker-posts

യു.എ.ഇയില്‍ ഇന്ന് 2,204 പേര്‍ക്ക് കൊവിഡ്; എട്ട് മരണം

Views

അബുദാബി: യു.എ.ഇയില്‍ ഇന്ന് 2,204 പേര്‍ക്ക് കൂടി കൊവിഡ് -19 സ്ഥിരീകരിച്ചതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,17,909 ആയി.

ചികിത്സയിലായിരുന്ന 1,693 പേര്‍ ഇന്ന് രോഗമുക്തരായി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 3,98,126 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട്  കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതുവരെ 1,353 പേരാണ് വൈറസ് ബാധിച്ച് യു.എ.ഇയില്‍ മരിച്ചത്.

2,42,026 കൊവിഡ് പരിശോധനകള്‍ കൂടി രാജ്യത്ത് നടത്തി. 3.26 കോടി പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്. നിലവില്‍ 18,430 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.


Post a Comment

0 Comments