Flash News

6/recent/ticker-posts

കുതിച്ച് ഉയര്‍ന്ന് കൊവിഡ്: 24 മണിക്കൂറിനിടെ പത്ത് ലക്ഷം കേസുകൾ

Views


ന്യൂയോര്‍ക്ക് : ലോകത്ത് കൊവിഡ് വ്യാപനത്തിന്റെ ഏറ്റവും മാരകമായ അവസ്ഥയിലേക്ക്. 24 മണിക്കൂറിനിടെ പത്ത് ലക്ഷത്തിലേറെ കേസുകളാണ് ലോകത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസം ഇത്രയേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ആദ്യമായാണെന്ന് റിപ്പോര്‍ട്ടുകള്‍. ലോകത്ത് ഇതിനകം പന്ത്രണ്ട് കോടി അറുപത് ലക്ഷം കേസുകള്‍ പിന്നിട്ടു. 27.66 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. രണ്ട് കോടിയിലധികം പേരാണ് നിലവില്‍ ചികിത്സയിലുളളത്.
ബ്രസീലില്‍ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. 90,000ത്തിലധികം പേര്‍ക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തിമൂന്ന് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ദിവസം രണ്ടായിരത്തിലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം മൂന്ന് ലക്ഷത്തി മൂവായിരമായി.

രോഗികളുടെ എണ്ണത്തില്‍ അമേരിക്ക മാത്രമാണ് ബ്രസീലിന് മുന്നിലുളളത്. യു എസില്‍ മൂന്ന് കോടിയിലധികം രോഗബാധിതരുണ്ട്. അരലക്ഷത്തിലധികം പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മരണസംഖ്യ 5.59 ലക്ഷമായി ഉയര്‍ന്നു. എഴുപത് ലക്ഷത്തിലധികം പേര്‍ ചികിത്സയിലുണ്ട്.
ഇന്ത്യയില്‍ ഒരു കോടി പതിനെട്ട് ലക്ഷം രോഗബാധിതരാണ് ഉളളത്. അമ്പത്തിയൊമ്പതിനായിരം പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 4,22,596 പേരാണ് ചികിത്സയിലുളളത്. ഇതുവരെ കൊവിഡ് ബാധിച്ച് 1,60,983 പേര്‍ രാജ്യത്ത് മരണപ്പെട്ടു.



Post a Comment

0 Comments