Flash News

6/recent/ticker-posts

പ്രചാരണത്തിന് പോകുമ്പോൾ പ്രവർത്തകർ കാപ്പികുടിച്ചാൽ അതും സ്ഥാനാർഥിയുടെ കണക്കിൽ.

Views
പ്രചാരണത്തിന് പോകുമ്പോൾ പ്രവർത്തകർ കാപ്പികുടിച്ചാൽ അതും സ്ഥാനാർഥിയുടെ കണക്കിൽ

 പ്രചാരണത്തിന് പോകുമ്പോൾ രാവിലെ ഒപ്പം കൂട്ടുന്നവരുടെ എണ്ണം നിയന്ത്രിക്കേണ്ടിവരും. രാവിലെ ഇറങ്ങുന്ന 10 പേർ പ്രഭാതഭക്ഷണം കഴിച്ചാൽ 500 രൂപ സ്ഥാനാർഥിയുടെ ചെലവിലേക്ക് കയറിക്കൂടും. ഇങ്ങനെ പ്രചാരണത്തിനിറങ്ങുന്ന സംഘത്തെ നിരീക്ഷകൻ പിടികൂടിയാൽ സ്ഥാനാർഥിയുടെ ചെലവും കൂടും. വോട്ടുചോദിച്ച് എസ്.എം.എസ്. അയക്കുന്നതും സൂക്ഷിച്ച് വേണം. ഒരു എസ്.എം.എസിന് രണ്ട് പൈസ വീതം കണക്കിൽകേറും.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചെലവ് ചെയ്യുമ്പോഴും എഴുതിസൂക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം കൂടുകയാണ്. ചെലവുകൾക്ക് നിശ്ചിതമായൊരു കണക്കുപട്ടികയുണ്ട്. അതിനുള്ളിൽ ചെലവ് പരിമിതപ്പെടുത്തണം. കൂടുതൽ ചെലവ് വന്നാൽ പിടിക്കപ്പെടും. തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിക്കുന്ന സ്‌ക്വാഡുകൾ നടത്തുന്ന പരിശോധനയിലും കണക്കെടുപ്പിലും ഈ നിരക്കിലാവും ചെലവ് കണക്കാക്കുക.

നീക്കം ചെയ്യാനും ചെലവ്

അനധികൃതമായി സ്ഥാപിച്ച തിരഞ്ഞെടുപ്പ് പ്രചാരണ വസ്തുക്കൾ തിരഞ്ഞെടുപ്പ് സ്‌ക്വാഡ് എടുത്തുമാറ്റിയാലും ചെലവ് സ്ഥാനാർഥിയുടെ കണക്കിൽപ്പെടുത്തും. പോസ്റ്റർ ഒന്നിന് 10 രൂപ, ബോർഡ് ഒന്നിന് 30 രൂപ, തോരണം മീറ്ററിന് മൂന്നുരൂപ, ചുവരെഴുത്ത് സ്‌ക്വയർഫീറ്റിന് എട്ടുരൂപ എന്നിങ്ങനെയാണ് നീക്കംചെയ്യൽ ചെലവ്. സ്ഥാനാർഥിയിൽ നിന്നോ പാർട്ടിയിൽ നിന്നോ ആകും ഈടാക്കുക.

ചെലവ് പട്ടിക ഇങ്ങനെ

പ്രഭാതഭക്ഷണം (ആളൊന്നിന്)- 50 രൂപ

ഊണ്- 70 രൂപ

പ്രചാരണത്തിനുള്ള പാട്ട് റെക്കോഡിങ് പരമാവധി- 7000 രൂപ

500 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം- 5000 രൂപ

ടാക്‌സി ദിവസവാടക- 1500 രൂപ

ബാൻഡ് സെറ്റ് ടീം- 3000 രൂപ

ബസ് നിരക്ക് (50 കിലോ മീറ്റർ വരെ)- 4000 രൂപ

ബസ് ഒരുദിവത്തേക്ക്- 8000 രൂപ

കസേരവാടക ഒന്നിന്- 5 രൂപ

ഡ്രൈവർ ശമ്പളം- 700 രൂപ

തുണി ബാനർ (ചതുരശ്രയടി)- 50 രൂപ

കൊടി- 12 രൂപ

ചുവരെഴുത്ത് ചതുരശ്രയടി- 12 രൂപ

എസ്.എം.എസ്.- രണ്ടുപൈസ

മുത്തുക്കുട- 50 രൂപ

നെറ്റിപ്പട്ടം- 2000 രൂപ

ചിഹ്നം പതിച്ച ടീഷർട്ട്- 100 രൂപ

കടലാസ് തൊപ്പി- 5 രൂപ

തുണിത്തൊപ്പി- 30 രൂപ

നോട്ടീസ് (എ4) 1000 എണ്ണം- 500 രൂപ

നോട്ടീസ് കളർ-1500 രൂപ

പോസ്റ്റർ 1000 എണ്ണം ഡമ്മി- 2000 രൂപ

തുണി കട്ടൗട്ട് (ചതുരശ്രയടി)- 20 രൂപ

തടി കട്ടൗട്ട് (ചതുരശ്രയടി)- 100 രൂപ

ഡ്രോൺ ക്യാമറ- മണിക്കൂറിന് 3000 രൂപ

ഡ്രോൺ ദിവസവാടക- 8000 രൂപ

ഇലക്ഷൻ കമ്മിറ്റി ബൂത്ത്- 300 രൂപ

ഇലക്ഷൻ കിയോസ്‌ക്- 3850 രൂപ

പെഡസ്ട്രിയൽ ഫാൻ ദിവസവാടക- 50 രൂപ

ലൗഡ്‌സ്പീക്കർ, ആംപ്ലിഫയർ ദിവസവാടക- 2750 രൂപ

എൽ.ഇ.ഡി. ടി.വി. ഡിസ്‌പ്ലേ ദിവസച്ചെലവ്- 1000 രൂപ

വെബ്‌സൈറ്റ്- 3000 രൂപ


Post a Comment

0 Comments