Flash News

6/recent/ticker-posts

ഭക്ഷണം ഹലാല്‍ ആണോ എന്ന് തിരിച്ചറിയാന്‍ ശാസ്ത്രീയ പരിശോധനയുമായി യു.എ.ഇ

Views
ആബുദാബി: ഭക്ഷണം ഹലാല്‍ ആണോ എന്നറിയാന്‍ യു.എ.ഇ ലാബില്‍ ശാസ്ത്രീയ പരിശോധനക്ക് സംവിധാനം. ഉല്‍പ്പന്നങ്ങളില്‍ പന്നിയിറച്ചിയുടെ ഡി.എന്‍.എ അടങ്ങിയിട്ടുണ്ടോ എന്നു കണ്ടെത്താനാണ് പരിശോധന. അബുദാബിയിലാണ് ഡി.എന്‍.എ സാങ്കേതികവിദ്യയിലുള്ള പരിശോധന നടത്തുക. 

മൃഗങ്ങളുടെ പ്രോട്ടീനും മാംസവും ഉപയോഗിച്ച് വിവിധ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നുണ്ട്. സംസ്‌കരിച്ച ഭക്ഷണങ്ങളില്‍ മറഞ്ഞിരിക്കുന്ന മാംസ സാന്നിധ്യം തിരിച്ചറിയുക എന്നതും പ്രയാസമാണ്. ഇത്തരം ഭക്ഷ്യ ഉത്പ്പന്നങ്ങള്‍ പരിശോധിക്കാനാണ് അബുദാബി അമാന്‍ ലാബ് പരിശോധനക്കായി ആര്‍.ടിപി.സി.ആര്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത്. 

പൊതുസ്വകാര്യ മേഖലയിലെ ഇടപാടുകാരില്‍ നിന്നുള്ള ഭക്ഷ്യ സാമ്പിളുകളില്‍ പന്നിയിറച്ചി ഡി.എന്‍.എ കണ്ടെത്താന്‍ ഈ സാങ്കേതികവിദ്യ സഹായിക്കും. ജനിതകമാറ്റം വരുത്തിയ ജീവിയുടെ സാന്നിധ്യം ഡി.എന്‍.എ പി.സി.ആര്‍ പരിശോധനയിലൂടെ കണ്ടെത്താനാകും.

പരിശോധന റിസല്‍ട്ട് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യും. ഖലീഫ ഇന്‍ഡസ്ട്രിയല്‍ സോണില്‍ നാഷണല്‍ കാറ്ററിങ് കമ്പനിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അമാന്‍ ലാബിലാണ് ഹലാല്‍ പരിശോധനക്ക് സൗകര്യം ഒരുക്കുന്നത്.


Post a Comment

0 Comments