Flash News

6/recent/ticker-posts

രാഹുല്‍ ഗാന്ധി പെണ്‍കുട്ടികള്‍ മാത്രമുള്ള കോളേജിലെ പോകാറുള്ളൂ; വിവാദ പരാമര്‍ശവുമായി ജോയ്സ് ജോര്‍ജ്ജ്

Views

കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് മുൻ എം.പി ജോയ്സ് ജോർജ്ജ് എറണാകുളം സെന്‍റ്. തെരേസസ് കോളജ് വിദ്യാർഥികളെ രാഹുല്‍ ഗാന്ധി ഐക്കിഡോ പരിശീലിപ്പിച്ചതിനെ പരിഹസിച്ചായിരുന്നു ജോയ്സ് ജോര്‍ജിന്‍റെ പരാമർശം. ഇരട്ടയാറിലെ എം.എം മണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലായിരുന്നു വിവാദ പ്രസംഗം.

”രാഹുൽ ഗാന്ധി പെൺകുട്ടികൾ മാത്രമുള്ള കോളേജുകളിലെ പോകാറുള്ളൂ അവിടെ ചെന്നിട്ട് പെൺകുട്ടികളെ വളഞ്ഞു നിൽക്കാനും നിവർന്നു നിൽക്കാനും ഒക്കെ പഠിപ്പിക്കും. എന്‍റെ പൊന്നു മക്കളെ രാഹുൽ ഗാന്ധി വരുമ്പോൾ വളയാനും കുനിയാനും ഒന്നും പോയേക്കല്ല് പുള്ളി പെണ്ണൊന്നും കെട്ടിയിട്ടില്ല കുഴപ്പക്കാരനാന്നാ പറയുന്നേ” എന്നായിരുന്നു ജോയ്സിന്‍റെ പരാമർശം. വിവാദ പ്രസംഗം തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ജോയ്സ് ലൈവ് ചെയ്തിരുന്നു.

അതേസമയം ജോയ്സിന്‍റെ പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. ജോയ്സ് മ്ലേച്ഛനാണെന്ന് തെളിയിച്ചിരിക്കുന്നു. അവനവന്‍റെ ഉള്ളിലുള്ള അശ്ലീലമാണ് പുറത്ത് വരുന്നത്. ജോയ്സ് അപമാനിച്ചത് വിദ്യാർഥിനികളെ കൂടിയാണെന്ന് ഡീന്‍ പറഞ്ഞു


Post a Comment

0 Comments