Flash News

6/recent/ticker-posts

പഴയ വാഹനങ്ങൾക്ക് ഫിറ്റ്‌നെസ് നേടിയില്ലെങ്കിൽ രജിസ്‌ട്രേഷൻ സ്വമേധയാ നഷ്ടമാകും : കേന്ദ്ര ഗതാഗതമന്ത്രി.

Views

പഴയ വാഹനങ്ങൾക്ക് ഫിറ്റ്‌നെസ് നേടിയില്ലെങ്കിൽ രജിസ്‌ട്രേഷൻ സ്വമേധയാ നഷ്ടമാകുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്ഗരി. പഴയവാഹനങ്ങൾ പൊളിക്കാൻ തയാറാവുന്നവർക്ക് പ്രത്യേക പ്രോത്‌സാഹന പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി. വരാതിരിക്കുന്ന വാഹനങ്ങളുടെ സ്‌ക്രാപ്പേജ് പോളിസിയിലാണ് ഈ വ്യവസ്ഥകൾ.

വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവും സ്വകാര്യവാഹനങ്ങൾക്ക് 20 വർഷവുമാണ് കാലപരിധി. കാലപരിധി കഴിഞ്ഞ വാഹനങ്ങൾക്കും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുണ്ടെങ്കിൽ രജിസ്‌ട്രേഷൻ പുതുക്കാം. എന്നാൽ ഇത്തരം വാഹനങ്ങൾക്ക് ഫിറ്റ്‌നസ് ഇല്ലെന്ന് കണ്ടാൽ രജിസ്േ്രടഷൻ റദ്ദാക്കും.

സ്‌ക്രാപ്പ് സെന്ററുകളിൽ രജിസ്റ്റർ ചെയ്ത് വാഹനങ്ങൾ പൊളിക്കാൻ തയാറാകുന്നവർക്ക് പ്രത്യേക ആനുകൂല്യം ലഭിക്കുമെന്നും പോളിസിയിൽ പറയുന്നു. 15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങൾ നിർബന്ധമായും പൊളിക്കും.

ഇന്ത്യയിൽ ഫിറ്റ്‌നസ് സർട്ടിഫിക്കില്ലാത്ത 15 വർഷം പഴക്കമുള്ള 17 ലക്ഷം ഹെവി വാണിജ്യ വാഹനങ്ങളുണ്ട്. 20 വർഷത്തിനുമേൽ പഴക്കമുള്ള 51 ലക്ഷം ലൈറ്റ് മോട്ടാർ വാഹനങ്ങളാണ് ഇന്ത്യയിൽ ഓടുന്നത്. അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതിനു വേണ്ടിയുംg തൊഴിലവസരം സൃഷ്ടിക്കുന്നതിനു വേണ്ടിയുമാണ് വാഹനപൊളിക്കൽ നയം നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.


Post a Comment

0 Comments