Flash News

6/recent/ticker-posts

കോവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് മോഹൻലാൽകൊവിഡ് വാക്സിന്‍ സ്വീകരിച്ച് മോഹന്‍ലാല്‍.

Views
കോവിഡ് വാക്സിൻ  ആദ്യ ഡോസ് സ്വീകരിച്ച് മോഹൻലാൽ
കൊവിഡ് വാക്സിന്‍ സ്വീകരിച്ച് മോഹന്‍ലാല്‍. കൊച്ചി അമൃത ആശുപത്രിയില്‍ വച്ചാണ് അദ്ദേഹം കൊവിഡ് വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചത്. ഇന്ത്യാ ഗവണ്‍മെന്‍റിനും വാക്സിന്‍ നിര്‍മ്മാതാക്കളായ കമ്പനികള്‍ക്കും ആരോഗ്യമേഖലയ്ക്കും താന്‍ നന്ദി അറിയിക്കുകയാണെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. വാക്സിന്‍ സ്വീകരിക്കുന്ന തന്‍റെ ചിത്രങ്ങള്‍ക്കൊപ്പമാണ് മോഹന്‍ലാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

രണ്ടാംഘട്ട വാക്സിനേഷന്‍റെ ഭാഗമായാണ് മോഹന്‍ലാല്‍ വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചത്. 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളില്‍ പ്രായമുള്ള രോഗബാധിതര്‍ക്കുമാണ് ഈ ഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്. ഈ മാസം ഒന്നിനാണ് രാജ്യത്തെ രണ്ടാംഘട്ട കൊവിഡ് വാക്സിനേഷന്‍ ആരംഭിച്ചത്


Post a Comment

0 Comments