Flash News

6/recent/ticker-posts

ഒടുവിൽ തിരൂരങ്ങാടിയിൽ നിയാസ് പുളിക്കലകത്തിനെ കളത്തിലിറക്കി എൽ ഡി എഫ്;മണ്ഡലത്തിലിനി തീപാറും പോരാട്ടം

Views

തിരൂരങ്ങാടി • മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി നിയാസ് പുളിക്കലത്തിനെ മത്സരിപ്പിക്കാൻ ഒടുവിൽ തീരുമാനമായി. മുസ്‌ലിം ലീഗ് സ്ഥാനാർഥി കെപിഎ മജീദിനെതിരെ തിരൂരങ്ങാടിയിൽ ലീഗ് പ്രവർത്തകരിൽ ഒരു വിഭാഗത്തിൽനിന്ന് ഉയർന്ന പ്രതിഷേധത്തെ തുടർന്നുണ്ടായ പുതിയ രാഷ്ട്രീയ സാഹചര്യത്തിലാണ് നേരത്തെ പ്രഖ്യാപിച്ച അജിത് കൊളാടിയെ മാറ്റി നിയാസിനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്. 

സ്ഥാനാർത്ഥിയെ മാറ്റാനുള്ള സിപിഐ ജില്ലാ കമ്മിറ്റിയുടെ തീരുമാനം സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകുകയായിരുന്നു. മണ്ഡലത്തിൽ കൂടുതൽ വിജയ സാധ്യത നിയാസ് പുളിക്കലകത്തിനാണെന്ന അഭിപ്രായത്തെത്തുടർന്നാണ് സിപിഐ തീരുമാനം.കഴിഞ്ഞ തവണ അബ്ദുറബ്ബിനെതിരെ ശക്തമായ മത്സരം കാഴ്ച്ച വെച്ചിരുന്നു നിയാസ്. യു ഡി എഫ് ക്യാമ്പിലുണ്ടായ പ്രതിഷേധം അനുകൂലമാക്കാനാണ് സ്ഥാനാർഥിയെ മാറ്റിയത്.ഇതോടെ തെരഞ്ഞെടുപ്പ്‌ കൂടുതൽ വീറും വാശിയും നിറഞ്ഞതാകും. 


Post a Comment

0 Comments