Flash News

6/recent/ticker-posts

ലോകത്തെ ഏറ്റവും വിശ്വനീയ സർക്കാർ; സഊദി അറേബ്യ ഒന്നാം സ്ഥാനത്ത്

Views

റിയാദ്: ലോകത്തെ ഏറ്റവും വിശ്വനീയമായ സർക്കാറെന്ന ഖ്യാതി സഊദി അറേബ്യക്ക്. എഡൽമാ‍െൻറ 2021 ട്രസ്റ്റ് ബാരോമീറ്റർ സർവേ റിപ്പോർട്ടിലാണ് സഊദി അറേബ്യൻ സർക്കാർ ലോകത്തിലെ ഏറ്റവും വിശ്വസനീയമായ സർക്കാറുകളിലൊന്നെന്ന് വെളിപ്പെടുന്നത്. തുടർച്ചയായ രണ്ടാം വർഷമാണ് സഊദി അറേബ്യ ഈ നേട്ടം കൈവരിക്കുന്നത്. മാത്രമല്ല, ഈ വർഷം മുൻവർഷത്തേക്കാൾ ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസ്യത 82 ശതമാനമായി ഉയരുകയും ചെയ്‌തിട്ടുണ്ട്‌. 2020 ൽ ഇത് 78 ശതമാനമായിരുന്നു. വിശ്വനീയ സർക്കാറുകളിൽ ചൈന രണ്ടാം സ്ഥാനത്തും യു.എ.ഇ മൂന്നാം സ്ഥാനത്തുമാണ്.

ഈ വർഷം തുടക്കത്തിലാണ് എഡൽമാൻ ഡേറ്റ ആൻഡ് ഇൻറലിജൻസ് (ഡി.എക്സ്.എ) നൈജീരിയ ഉൾപ്പെടെ 28 രാജ്യങ്ങളിലായി സർവ്വേ നടത്തിയത്. 33,000ത്തിലധികം ആളുകളിൽ നിന്നുള്ള അഭിപ്രായം സ്വീകരിച്ചാണ് സർവേ പൂർത്തീകരിച്ചത്. ഏറ്റവും വിശ്വസനീയമായ സർക്കാറായി തിരഞ്ഞെടുത്ത സഊദി അറേബ്യയിൽ ബിസിനസുകൾ ഉൾപ്പെടെ വിഭാഗങ്ങൾ 73 ശതമാനം വർധന രേഖപ്പെടുത്തി. എൻ.‌ജി‌.ഒകൾ 61 ശതമാനം, മാധ്യമങ്ങൾ 60 ശതമാനം എന്നിങ്ങനെയാണ് വളർച്ചനിരക്ക്.

കൊവിഡ് മഹാമാരി വെല്ലുവിളി മികച്ചരീതിയിൽ കൈകാര്യം ചെയ്തതി‍െൻറ പശ്ചാത്തലത്തിൽ സഊദി ഗവൺമെന്റിന് അന്താരാഷ്ട്ര തലത്തിൽ ഏറ്റവും ഉയർന്ന റാങ്കിംഗുണ്ട്. വാക്സിനുകൾ വികസിപ്പിക്കുന്നതിലും മെഡിക്കൽ ഗവേഷണത്തിനും പരീക്ഷണങ്ങൾക്കും പിന്തുണ നൽകുന്നതിലും പൗരന്മാർക്കും താമസക്കാർക്കും സൗജന്യമായി നൽകുന്നതിലുൾപ്പടെ സഊദി അറേബ്യ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.


Post a Comment

0 Comments