Flash News

6/recent/ticker-posts

യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. ഈ പ്രകടന പത്രിക തങ്ങളുടെ ഖുറാനും ഗീതയും ബൈബിളുമാണ്. അതുകൊണ്ട് തന്നെ അത് നടപ്പാക്കാനുള്ള ബാധ്യത തങ്ങള്‍ക്കുണ്ടായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Views

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. ഈ പ്രകടന പത്രിക തങ്ങളുടെ ഖുറാനും ഗീതയും ബൈബിളുമാണ്. അതുകൊണ്ട് തന്നെ അത് നടപ്പാക്കാനുള്ള ബാധ്യത തങ്ങൾക്കുണ്ടായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ന്യായ് പദ്ധതിയാണ് പ്രകടന പത്രികയുടെ കാതൽ.👇.

🔰ക്ഷേമ പെൻഷൻ കാലാനുസൃതമായി 3000 രൂപയാക്കും.

🔰ശമ്പള കമ്മീഷൻ മാതൃകയിൽ ക്ഷേമപെൻഷൻ പരിഷ്കാര കമ്മീഷൻ.

🔰ന്യായ്പ പദ്ധതി: പാവപ്പെട്ട കുടുംബങ്ങൾക്ക് മാസം തോറും 6000 രൂപ, ഒരു വർഷം 72000 രൂപ.

🔰ന്യായ് പദ്ധതിയിൽ ഉൾപ്പെടാത്ത 40നും 60നും മധ്യേയുള്ള വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ.

🔰അഞ്ചു ഏക്കർ വരെ ഭൂമിയുള്ള കർഷകരുടെ പ്രളയത്തിന് മുമ്പുള്ള രണ്ടു ലക്ഷം വരെയുള്ള കടം എഴുതി തള്ളും.

🔰ഓട്ടോറിക്ഷ, ടാക്സി, മത്സ്യബന്ധന ബോട്ടുകൾ എന്നിവയ്ക്ക് സംസ്ഥാന നികുതിയിൽ നിന്നും ഇന്ധന സബ്സിഡി.

🔰എല്ലാ ഉപഭോക്താക്കൾക്കും 100 യൂണിറ്റ് സൗജന്യ വൈദ്യുതി.

🔰കേരളത്തിലെങ്ങും ബില്ല് രഹിത ആശുപത്രികൾ

🔰കൂടുതൽ വിഭവങ്ങളുമായി കൂടുതൽ പേർക്ക് സൗജന്യ ഭക്ഷ്യകിറ്റ്

🔰അഞ്ചുലക്ഷം പേർക്ക് വീട്
കാരുണ്യചികിത്സാ പദ്ധതി പുനഃരാരംഭിക്കും.

🔰ശബരിമല ആചാര സംരക്ഷത്തിനായി പ്രത്യേക നിയമം.

🔰എല്ലാ വെള്ളകാർഡുകൾക്കും അഞ്ചു കിലോ അരി സൗജന്യം.

🔰വനാവകാശ നിയമം പൂർണമായി നടപ്പിലാക്കും.

🔰പട്ടികജാതി/വർഗ മത്സ്യത്തൊഴിലാളി വിഭാഗങ്ങൾക്ക് ഭവനനിർമാണ തുക നാലു ലക്ഷത്തിൽ നിന്ന് ആറു ലക്ഷം രൂപയാക്കും.

🔰ഭിന്നശേഷിക്കാർക്ക് വാഹനങ്ങൾ വാങ്ങാൻ പ്രത്യേക ധനസഹായവും വായ്പയും

🔰സമാധാനവും സൗഹാർദവും നിലനിർത്തുന്നിനായി ഒരു വകുപ്പ് രൂപീകരിക്കും.

🔰റബറിന് 250 രൂപയും നെല്ലിന് 30 രൂപയും താങ്ങുവില.

🔰അര്‍ഹരായവര്‍ക്കെല്ലാം പ്രയോരിറ്റി റേഷന്‍ കാര്‍ഡ് നല്‍കും.

🔰പിഎസ്‌സിയുടെ സമ്പൂര്‍ണ പരിഷ്‌കരണം നടപ്പാക്കാന്‍ നിയമം കൊണ്ടുവരും. പിഎസ്‌സി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഓട്ടോമേറ്റഡ് സംവിധാനം നടപ്പിലാക്കും. ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന വകുപ്പുകള്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് നിയമം നടപ്പാക്കും.

🔰കൊവിഡ് മൂലം മരണമടഞ്ഞ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള അര്‍ഹരായവര്‍ക്ക് ധനസഹായം നല്‍കും. കൊവിഡ് ദുരന്ത നിവാരണ കമ്മീഷന്‍ രൂപീകരിക്കും. കൊവിഡ് മൂലം തകര്‍ന്ന കേരളത്തെ പുനരുദ്ധരിക്കാന്‍ പാക്കേജ് ലഭ്യമാക്കും. തൊഴില്‍ രഹിതരായ ഒരു ലക്ഷം യുവതീ യുവാക്കള്‍ക്ക് ഇരുചക്ര വാഹന സബ്‌സിഡി. ഓട്ടോ ടാക്‌സി തൊഴിലാളികള്‍ക്ക് 5000 രൂപ ലഭ്യമാക്കും. കൊവിഡ് ഹോസ്പിറ്റലുകള്‍ സ്ഥാപിക്കും.

🔰ശബരിമല വിശ്വാസികളുടെ ആശങ്ക അകറ്റാന്‍ ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമം നടപ്പിലാക്കും.



Post a Comment

0 Comments